തിരുവനന്തപുരം; സംസ്ഥാനത്തെ മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്നവരുടെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വരൂപീക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫിനബ്ലര്‍ ഗ്രൂപ്പ് സ്ഥാപകനും, യുണിമണി, യുഎഇ എക്സ്ചേഞ്ച് , ആന്‍ഡ് എന്‍എംസി ഹെല്‍ത്ത് കെയര്‍ ചെയര്‍മാനുമായ ഡോ. ബാലഗുത് രഘുറാം ഷെട്ടി (ബി.ആര്.ഷെട്ടി) നാല് കോടി രൂപ സംഭാവന നല്കി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നേരിട്ട് എത്തിയാണ് ബി.ആര്.ഷെട്ടി തുക അടങ്ങിയ ചെക്ക് കൈമാറിയത്. ഫിനാബ്ലീര് ഗ്രൂപ്പ് സിഇഒ ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്, എന്‍എംസി ഹെല്‍ത്ത് കെയര്‍ സിഇഒ ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രശാന്ത് മങ്ങാട്, യൂണി മണി ഇന്ത്യ മാനേജിംഗ് ഡയറക്ടറും, സിഇഒയുമായ അമിത് സക്സേന ,തുടങ്ങിയവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കേരളത്തില്‍ ദുരിതരായവരെ സഹായിക്കുന്നതിന് തങ്ങളും പ്രതിജ്ഞാബന്ധമാണെന്നും അതിന് വേണ്ടി തങ്ങളെ കഴിയുന്ന തരത്തിലുള്ള സഹായങ്ങളെല്ലാം ചെയ്യുമെന്ന് ഡോ. ബി.ആര് ഷെട്ടി അറിയിച്ചു.
ഇത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇത് കൂടാതെ യുഎഇയിലെ ഖലീഫ ബിന്‍ സയിദ് അല്‍നഹിയാന്‍ ഫൗണ്ടേഷന് വഴി കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 9.5 കോടി രൂപയും ഫിനാബ്ലര്‍ ഫൗണ്ടേഷന് നല്‍കിയിട്ടുണ്ട്.
വെളളപ്പൊക്കത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനസൃഷ്ടിക്ക് തങ്ങളെ കൊണ്ട് കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്ന് ഫിനാബ്ലര്‍ സിഇഒയും, എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
ഇപ്പോള്‍ ഉണ്ടായ പ്രകൃതി ദുരന്തം തരണം ചെയ്യുന്നതിനായി തങ്ങളുടെ ആഗോള നെറ്റ് വര്‍ക്ക് ഉപയോഗിച്ച് സാധ്യമാകുന്ന സഹായ സഹകരണങ്ങളെല്ലാം ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് യുഎഇ എക്സ്ചേഞ്ച് വഴിയം , യുണിമണി വഴിയും പണം അയക്കുന്നവര്‍ക്കുള്ള സേവനങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിന് പ്രകാരം ആയിരക്കണക്കിന് പേരാണ് ഈ സൗജന്യ സേവനങ്ങള്‍ ഉപയോഗിക്കുന്നത്.
Comments
0 comments