“സർവ്വരും സോദരത്വേന വാഴുന്ന ” ലോകത്തെ തകർക്കലാണ്  ബ്രാഹ്മണിക അജണ്ട 

തട്ടുതട്ടായിക്കിടക്കുന്ന ഒരു സമൂഹത്തെ മുൻ നിർത്തിയാണ് അവരുടെ മുഴുവൻ വിചാരങ്ങളും പ്രവർത്തിക്കുക. അതിനാൽ ഒരിടത്ത് തത്വമസി എന്ന് പറയുന്നു. മറ്റൊരിടത്ത് ” ചാതുർ വർണ്യം മയാ സൃഷ്ടം ” എന്ന് പറയുന്നു. ഒരിടത്ത് സഹജീവികളോടുള്ള കാരുണ്യത്തെപ്പറ്റി പറയുന്നു. മറ്റൊരിടത്ത് കൊലയെ പ്രകീർത്തിക്കുന്നു 

പി എൻ ഗോപീകൃഷ്ണൻ എഴുതുന്നു

സംന്യാസത്തിന് നീണ്ട ചരിത്രമുണ്ട്. അത് യോഗി ആദിത്യനാഥന്മാരുടേയും ഉമാഭാരതിമാരുടേയും അസീമാനന്ദമാരുടേയും ചരിത്രം അല്ല . 1888 ൽ അരുവിപ്പുറത്ത് ആചാര്യന്മാരേയും താന്ത്രികന്മാരേയും ഗൗനിയ്ക്കാതെ പ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുവിന്റെ ചരിത്രം ആണത്. ധ്യാന ശ്ലോകങ്ങൾ അല്ല ഗുരു ആ ചുറ്റുമതിലിൽ എഴുതി വെച്ചത്. “ജാതിഭേദം മതദ്വേഷം / ഏതുമില്ലാതെ സർവ്വരും / സോദരത്വേന വാഴുന്ന / മാതൃകാ സ്ഥാനമാണിത് ” എന്നാണ്. ഇത് വെറും ശ്ലോകമല്ല. അസ്സൽ മലയാള കവിതയാണ്. ആധുനിക കേരളത്തിന് എല്ലാം നിമിഷവും ഉരുവിടാവുന്ന പ്രാർത്ഥന. ഭാവിയുടെ ബ്ലൂ പ്രിന്റ്

“സർവ്വരും സോദരത്വേന വാഴുന്ന ” ഈ ഭാവിക്കാഴ്ചയെ വിശ്വാസത്തിന്റെ പേരിൽ, ആചാരത്തിന്റെ പേരിൽ, നിരന്തരം തകർക്കുക എന്നതായിരുന്നു ബ്രാഹ്മണിക അജണ്ട. തട്ടുതട്ടായിക്കിടക്കുന്ന ഒരു സമൂഹത്തെ മുൻ നിർത്തിയാണ് അവരുടെ മുഴുവൻ വിചാരങ്ങളും പ്രവർത്തിക്കുക. അതിനാൽ ഒരിടത്ത് തത്വമസി എന്ന് പറയുന്നു. മറ്റൊരിടത്ത് ” ചാതുർ വർണ്യം മയാ സൃഷ്ടം ” എന്ന് പറയുന്നു. ഒരിടത്ത് സഹജീവികളോടുള്ള കാരുണ്യത്തെപ്പറ്റി പറയുന്നു. മറ്റൊരിടത്ത് കൊലയെ പ്രകീർത്തിക്കുന്നുഈ വൈരുദ്ധ്യങ്ങളെ കൂടിയാണ് ശ്രീനാരായണ ഗുരുവിനെപ്പോലുള്ളവർ ചോദ്യം ചെയ്തത്. അതിനും മുമ്പ് കർണ്ണാടകത്തിലെ വചന കവികൾ സ്വർണ്ണം കൊണ്ട് കെട്ടിപ്പൊക്കിയ ക്ഷേത്രങ്ങളേക്കാൾ സ്വന്തം ശരീര ക്ഷേത്രം പവിത്രമാണെന്ന് പറഞ്ഞു. ” സ്ഥാവരങ്ങൾ വീഴും / ചലിയ്ക്കുന്നത് നിലനിൽക്കും “സന്ദീപാനന്ദഗിരിയെ ശ്രദ്ധിച്ചത് പഴയ ദൂരദർശനിൽ ഗീതാ പ്രഭാഷണം നടത്തുമ്പോൾ ആയിരുന്നു . വ്യത്യസ്തമായിരുന്നു അത്. തുടർന്ന് ദൈവദശക പ്രഭാഷണവും അവിടെയും ഇവിടെയും കേട്ടിരുന്നു.
ജാതി വിരുദ്ധതയും സമത്വവും മുൻ നിർത്തി പ്രവർത്തിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ഉജ്ജ്വല സംന്യാസ പാരമ്പര്യം അല്ല അദ്ദേഹം പിൻതുടർന്നിരുന്നത്. അതേ സമയം ആചാരാനുഷ്ഠാനങ്ങളിലും അന്ധമായ പാരമ്പര്യവിശ്വാസങ്ങളിലും ഉറപ്പിക്കുന്ന ബ്രാഹ്മണിക പാരമ്പര്യവും ആയിരുന്നില്ല അത്. മതത്തിന്റെ ദാർശനികവും തത്വശാസ്ത്ര പരവുമായ പാരമ്പര്യത്തെയാണ് അദ്ദേഹം പോഷിപ്പിക്കാൻ ശ്രമിച്ചത്ആണവോർജ്ജ വികിരണത്തെ പശു എന്ന ജീവി തടയും എന്ന മട്ടിലുള്ള അസംബന്ധതകളെ പിൻതുടരാതിരുന്നാൽ സംന്യാസിയായാലും തല്ലിക്കൊല്ലും എന്ന വീര്യമാണ് ഹിന്ദുത്വത്തെ നയിക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സന്ദീപാനന്ദഗിരിയുടെ ആവാസ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണം. മധ്യകാല മനസ്സ് കേരളത്തിന്റെ ചിന്തയിലും സംസ്ക്കാരത്തിലും സ്ഥാപിക്കാൻ നടത്തുന്ന ശസ്ത്രക്രിയാ പരമ്പരയിൽ ഒന്നാണത്വർഷങ്ങളോളം യോഗവിദ്യ അഭ്യസിച്ച് ഒരിക്കൽ ഒരാൾ ശ്രീരാമകൃഷ്ണ പരമഹംസന്റെ മുന്നിൽ വന്ന കഥയുണ്ട്. ” സ്വാമീ , എനിക്കിപ്പോൾ ജലോപരിതലത്തിലൂടെ നടക്കാനറിയാം ” . അഹങ്കരിച്ച് നിൽക്കുന്ന അയാളോട് ആ അവധൂതൻ തിരിച്ചടിച്ചു. “കാലണ കൊടുത്താൽ ആ വഞ്ചിക്കാരൻ നിന്നെ അക്കരെ കടത്തുമല്ലോ . അതിനാണോ ജീവിതത്തിലെ പ്രധാന വർഷങ്ങൾ പാഴാക്കിയത് ”ഇനി പേശികൾ പ്രവർത്തിക്കട്ടെ എന്ന് ആർത്തുവിളിയ്ക്കുന്നതാണ് ഹിന്ദു മതമെന്ന് പ്രചരിപ്പിക്കുന്ന ഹിന്ദുത്വ വീരന്മാർ അവിടെയുണ്ടായിരുന്നെങ്കിൽ, പരമഹംസന്റ പഞ്ചവടി എന്ന കുടീരം കത്തിച്ചേനെ. അദ്ദേഹത്തെ ഗംഗയിലേയ്ക്ക് എടുത്തെറിഞ്ഞേനെ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആളില്ലാ കുഞ്ഞന്‍ വിമാനങ്ങള്‍ കേരളത്തിലുമുണ്ടാക്കാം 

ഉത്തരവാദിത്തം നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അവഹേളിക്കുന്നവര്‍ക്കെതിരെ നിയമ നടപടി: മുഖ്യമന്ത്രി