BrahMos , supersonic cruise missile , Nirmala Sitharaman ,success, test-fired ,Pokhran , Rajasthan,  tweet,Formidable Supersonic Cruise Missile Brahmos, weapon , Indian-made ,Defence Research and Development Organisation,DRDO), Armed Forces and Defence Industry ,Union Defence Minister Nirmala Sitharaman ,Sukhoi-30MKI fighter jet ,Brahmaputra ,Moskva,
in , ,

ബ്രഹ്മോസ്​​ മിസൈല്‍ പരീക്ഷണം വിജയകരം; അഭിനന്ദനവുമായി കേന്ദ്ര പ്രതിരോധമന്ത്രി

ജയ്പ്പൂർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് ( BrahMos ) സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ന് രാവിലെ 8.42-ഒാടെ രാജസ്ഥാനിലെ പൊഖ്റാനിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു. മിസൈലിന്റെ വിജയകരമായ പരീക്ഷണത്തെ തുടർന്ന് ഡി ആർ ഡി ഒയെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അഭിനന്ദിച്ചു.

കഴിഞ്ഞ വർഷം നവംബർ 22-ന് ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ യുദ്ധവിമാനമായ സുഖോയ് 30എംകെഐയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു. അജ്ഞാതമായ ലൊക്കേഷനിൽ നിന്നുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ ആദ്യ പരീക്ഷണ വിജയം രാജ്യത്തിനാകെ അഭിമാനാർഹമായ നേട്ടമായിരുന്നു.

റഷ്യയുടെയും ഇന്ത്യയുടേയും പരസ്പര സഹകരണത്തോടെയാണ് ഈ മിസൈൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്. റഷ്യയുടെ സഹായത്തോടെ മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജിം വികസിപ്പിച്ചെടുത്ത മിസൈലായ ബ്രഹ്മോസ് സുഖോയ് 30 യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് വികസിപ്പിച്ചിട്ടുള്ളത്.

മിസൈലിന് ശബ്ദത്തേക്കാള്‍ മൂന്നുമടങ്ങ് വേഗതയുള്ള ഇതിന് 290 കിലോമീറ്റര്‍ പ്രഹരശേഷിയുണ്ട്. ലോകത്തില്‍ ശബ്ദാതിവേഗ മിസൈല്‍ സ്വന്തമാക്കിയ ആദ്യ രാജ്യമെന്ന ഖ്യാതിയാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.

ആണവ പോര്‍മുന ഘടിപ്പിക്കാവുന്ന സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ യുദ്ധക്കപ്പലുകള്‍, അന്തര്‍ വാഹിനികള്‍, മൊബൈല്‍ ലോഞ്ചറുകള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയും. 300 കിലോയോളം സ്ഫോടക വസ്തു വഹിക്കാന്‍ ബ്രഹ്മോസിന് ശേഷിയുണ്ട്.

രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തു വർധിപ്പിക്കുവനായി വിഭാവനം ചെയ്തിട്ടുള്ള ബ്രഹ്മോസ് പദ്ധതി 2020-ഒാടെ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ ‘ബ്രഹ്മപുത്ര’, റഷ്യയിലെ ‘മോസ്‌ക്വ’ എന്നീ നദികളുടെ നാമങ്ങളിൽ നിന്നാണ് ഈ മിസൈലിന് ‘ബ്രഹ്മോസ്’ എന്ന പേര് നൽകപ്പെട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Baba Vanga ,predicted ,Vladimir Putin ,Blind mystic, russia, china, america, IS, Conspiracy theorists,9/11 terror attacks, Brexit, ISIS , tsunami ,a new form of energy, super power,

പുടിന്റെ മഹാവിജയം വർഷങ്ങൾക്ക് മുൻപ് പ്രവചിച്ച ബാബ വാങ്ക വീണ്ടും ശ്രദ്ധേയയായി

Mahabharat , film, Aamir Khan, Mohan lal, Ambani, dream project , news, epic, Thugs of Hindostan, 5-movie serie, actor, Salute,Siddharth Roy Kapur, ,Aamir,Reliance ,Mukesh Ambani,co-produce, superstar, most ambitious film,big screen,

മഹാഭാരതം സിനിമയാകുമ്പോൾ ആദ്യമെത്തുക ആര്? ആമിറോ മോഹൻലാലോ?