BrahMos missile ,successfully, tested,Sukhoi-30 aircraft
in ,

ഇന്ത്യ ബ്രഹ്മോസ്-സുഖോയ് വിജയകരമായി പരീക്ഷിച്ചു

നാസിക്: സുഖോയ്  [ Sukhoi ] യുദ്ധവിമാനത്തില്‍ നിന്നും ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്  ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ നടന്ന പരീക്ഷണം വിജയകരമായതിനെ തുടർന്ന് ഇന്ത്യ മിസൈല്‍ പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം കരസ്ഥമാക്കി.

ലോകത്തില്‍ ശബ്ദാതിവേഗ മിസൈല്‍ സ്വന്തമാക്കിയ ആദ്യ രാജ്യമെന്ന ഖ്യാതിയാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ലോകത്തില്‍ തന്നെ ആദ്യമായാണ് ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നത്. ഇതോടെ ഈ കഴിവു നേടുന്ന ആദ്യ azരാജ്യമെന്ന ബഹുമതിയും ഇന്ത്യ നേടിയെടുത്തു.

സുഖോയും ബ്രഹ്മോസും തമ്മില്‍ സംയോജിപ്പിക്കുന്ന ദൗത്യം നേരത്തെ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെയും പങ്കാളിത്തത്തോടെ മഹാരാഷ്ട്രയിലെ നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആയിരുന്നു ബ്രഹ്മോസ്-സുഖോയ് സംയോജനം നടന്നത്.

BrahMos missile ,successfully, tested,Sukhoi-30 aircraftഅമേരിക്കയുടെ എ16 പോര്‍വിമാനത്തേക്കാള്‍ ഏറെ മികച്ചതാണ് ഇന്ത്യയുടെ സുഖോയ്. ലോകത്തില്‍ തന്നെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് പോര്‍ വിമാനമായ സുഖോയില്‍ നിന്നും എതിരാളികള്‍ക്ക് നേരെ നിറയൊഴിക്കുന്നതോടെ ഇന്ത്യന്‍ സേന മികച്ചൊരു ശക്തിയാണ് നേടിയിരിക്കുന്നത്.

‘ഭീകരന്‍’ എന്ന് വിളിപ്പേരുള്ള സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലിന്റെ വേഗം മണിക്കൂറില്‍ 3200 കിലോമീറ്ററാണ്. ശത്രുപാളയത്തിലെ വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണ് സുഖോയ് 30 ബ്രഹ്മോസ് സംയോജനത്തിന്റെ പ്രധാന സവിശേഷത.

റഷ്യയും ഇന്ത്യയും സംയുക്തമായി നിര്‍മ്മിച്ച മിസൈലാണ് ബ്രഹ്മോസ്. കരയില്‍ നിന്നും കപ്പലില്‍ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങള്‍ ഇന്ത്യൻ സേനയ്ക്ക് ഇപ്പോള്‍ സ്വന്തമായുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar

ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത് പുനപരിശോധിക്കുന്നു