brain power
in , ,

തലച്ചോറിനെ കൂടുതൽ സ്മാർട്ടാക്കാൻ ചില ഉപായങ്ങൾ

ഇന്ത്യയുടെ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ (yoga). ആരോഗ്യ പരിപാലനത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഉദാത്തമായൊരു അഭ്യാസമുറ. ശാരീരിക ക്ഷമത നിലനിർത്തുന്നതോടൊപ്പം മനസ്സിനെ ശാന്തമാക്കുന്നതിലും അത് വഴി തലച്ചോറിന്റെ (brain) പ്രവത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിലും യോഗ പ്രമുഖമായ സ്ഥാനം വഹിക്കുന്നുണ്ട്. മനസ്സിനെ ഏകാഗ്രമാക്കുന്നതിന് വേണ്ടിയുള്ള ധ്യാനവും (meditation) ഇതോടൊപ്പം ചേരുമ്പോൾ കൂടുതൽ സമഗ്രമായ മാറ്റങ്ങൾ പരിശീലനം നടത്തുന്നവർക്ക് കൈവരും.

തുടർച്ചായി 25 നിമിഷം യോഗയും പരിപൂർണ ധ്യാനവും ചെയ്യുന്നവർക്ക് മികച്ച ധാരണശക്തി കൈവരുമെന്നും കൂടാതെ തലച്ചോറിന്റെ പ്രവർത്തന ശേഷി ഉത്തേജിപ്പിക്കപ്പെടുന്നതിനോടൊപ്പം പെരുമാറ്റരീതികളിലും മികച്ച മാറ്റങ്ങൾ ഉണ്ടാകുമെന്നും പഠന ഫലത്തിലൂടെ വെളിവാകുന്നു. ഇതിന് പുറമെ ബോധപൂർവ്വമല്ലാത്ത വികാര പ്രകടനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കരുത്ത് വർദ്ധിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ധ്യാനവും ശ്രദ്ധയോടെയുള്ള ശ്വാസോച്ഛ്വാസവും അടങ്ങുന്ന പുരാതന ആത്മീയ ശീലമാണ് ഹഠയോഗ. ശരീരത്തെയും ശ്വാസോച്ഛ്വാസത്തേയും ഒരേ അളവിൽ നിയന്ത്രിച്ച് ഓരോ ചലനങ്ങളും വളരെ ശ്രദ്ധയോടെയാണ് ഹഠയോഗയിൽ ചെയ്യുന്നത്. തുടർച്ചയായുളള ഈ പരിശീലനം വഴി ഓർമ്മ ശക്തിയിൽ ഗണ്യമായ പുരോഗതിയുണ്ടാകുകയും ഉത്കണ്ഠ, വിഷാദം, മാനസിക സമ്മർദ്ദം, തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

Yoga-meditation-blivenews.comപഠനത്തിനായി 31 പേരെയാണ് തിരഞ്ഞെടുത്തത്. അവരെല്ലാം 25 നിമിഷം ഹഠയോഗ, 25 നിമിഷം പരിപൂർണ ധ്യാനം, 25 നിമിഷം ശാന്തമായി വായനയിലും ഏർപ്പെട്ടു. വായനയിലേർപ്പെട്ടതിനേക്കാൾ യോഗയിലും ധ്യാനത്തിലും ഏർപ്പെട്ടിരുന്നവർ പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പ്രകടിപ്പിച്ചു.

യോഗയുടെ പല വിഭാഗങ്ങളിൽ ഒന്നാണ് ഹഠയോഗ. ഹഠവിദ്യ എന്നും ഇത് അറിയപ്പെടുന്നു. ആസനങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള യോഗ ശൈലിയാണിത്. പാശ്ചാത്യർ ഇതിനെ ഒരു ശാരീരിക വ്യായാമമായിട്ടാണ് കണക്കാക്കുന്നത്. പുരാതന യോഗയുടെ ഒരു ശാഖയെന്നോണമാണ് ഇത് വികസിപ്പിക്കപ്പെട്ടിട്ടുള്ളത്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിൽ ഒരു പോലെ ശ്രദ്ധ പതിപ്പിക്കുന്നു എന്ന സവിശേഷത ഹഠയോഗയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

ശരീരവും മനസ്സും തലച്ചോറുമെല്ലാം ഊർജ്ജസ്വലതയോടെ നിലനിൽക്കാൻ യോഗയും ധ്യാനവും പരിശീലിക്കുന്നതിന് പുറമെ ചില ഭക്ഷണ രീതികളും ശീലമാക്കാവുന്നതാണ്. വൈറ്റമിൻ സി, ബി എന്നിവയടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ വളരെയധികം ഉപയോഗപ്രദമാണ്. തലച്ചോറിന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് വൈറ്റമിൻ സിയും വാർദ്ധക്യത്തിൽ തലച്ചോറിനെ ബാധിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെ നേരിടാൻ വൈറ്റമിൻ ബിയും സഹായകമാകുന്നു.

fruits_vegetables-blivenews.comപഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, മത്സ്യം, കൂൺ, നിലക്കടല, എള്ള് വിത്ത്, മുട്ട എന്നിവയൊക്കെ തലച്ചോറിന്റെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്നവയാണ്. കോളിഫ്ലവർ, ചീര എന്നിവ ഇരുമ്പിന്റെ അംശത്താൽ സമ്പുഷ്ടമാണ്. വൈറ്റമിൻ ഇ, കെ എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്, തലച്ചോറിലെ കോശങ്ങളുടെ വികാസത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിലുമെല്ലാം ഇവയ്ക്ക് മുഖ്യ പങ്കുണ്ട്. മാനസിക ജാഗ്രത പുലർത്താനും ഇവ വളരെയേറെ സഹായകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

coffee

കാപ്പിയും പ്രമേഹവും തമ്മിലെന്ത്?

k p sasikala, speech, case, police

വിദ്വേഷപ്രസംഗം: കെ.പി ശശികലയ്‌ക്കെതിരെ കേസെടുത്തു