British cyclist ,around the world,79 days, world record,
in , ,

79 ദിവസം കൊണ്ട് സൈക്കിളിൽ ഒരു ലോകപര്യടനം

ലണ്ടൻ: വെറും 79 ദിവസം കൊണ്ട് സൈക്കിളിൽ ലോകപര്യടനം നടത്തിയ ബ്രിട്ടീഷ് പൗരൻ പുതിയ റെക്കോർഡിന് ഉടമയായി (British cyclist around the world). സ്കോട് ലൻഡ് നിവാസിയായ മാർക്ക് ബ്യൂമോണ്ടാണ് (Mark Beaumont) തന്റെ പ്രിയ വാഹനത്തിൽ ലോകമൊട്ടാകെ ചുറ്റിയടിച്ച് പുതിയ നേട്ടം കരസ്ഥമാക്കിയത്.

നേരത്തെ 123 ദിവസങ്ങൾ കൊണ്ട് സൈക്കിളിൽ ലോകം ചുറ്റിയ ഇദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടമാണ് ഇദ്ദേഹം തിരുത്തിക്കുറിച്ചത്. ഇത്തവണ 44 ദിവസങ്ങൾ കുറച്ചാണ് ലോകം ചുറ്റിയത്. നേരത്തെ 16 രാജ്യങ്ങളിൽ 123 ദിവസങ്ങൾ കൊണ്ട് ഇദ്ദേഹം 29000 കിലോമീറ്റർ സഞ്ചരിച്ചിരുന്നു.

British cyclist ,around the world,79 days, world record, എന്നാലിപ്പോൾ വെറും 79 ദിവസം കൊണ്ടാണ് ലോക പര്യടനം പൂർത്തിയാക്കിയത്. ഓരോ ദിവസം 16 മണിക്കൂർ കൊണ്ട് 386 കിലോമീറ്റർ ദൂരമാണ് മാർക്ക് ബ്യൂമോണ്ട് സഞ്ചരിച്ചത്. തന്റെ തന്നെ റെക്കോർഡ് കൂടുതൽ മെച്ചപ്പെടുത്താനായതിൽ അതീവ സന്തോഷവാനാണെന്ന് മാർക്ക് ബ്യൂമോണ്ട് അഭിപ്രായപ്പെട്ടു.

തന്റെ ചിരകാലാഭിലാഷമാണ് പൂവണിഞ്ഞതെന്നും കൂടുതൽ മെച്ചപ്പെട്ട നേട്ടങ്ങൾക്കായി ഇനിയും പരിശ്രമിക്കുമെന്നും ഈ മുപ്പത്തിനാലുകാരൻ വ്യക്തമാക്കി. നേരത്തെ ഒരു മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം സൈക്കിളിൽ സഞ്ചരിച്ചതിന്റെ റെക്കോർഡും മാർക്ക് ബ്യൂമോണ്ട് സ്വന്തമാക്കിയിരുന്നു. 2017 ജൂലൈ 2-ന് യാത്രയാരംഭിച്ച മാർക്ക് ബ്യൂമോണ്ട് ജൂലൈ 31-ന് 11,315 .29 കിലോമീറ്റർ (7,031 മൈൽ) സഞ്ചരിച്ചാണ് ആ നേട്ടം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

kerala water bodies, waste

ജലാശയങ്ങളില്‍ മാലിന്യം; ഇനി മൂന്നു വര്‍ഷം തടവും പിഴയും

കലൂരിലെ കടകൾ ഒഴിയണം; 25 ലക്ഷം രൂപ നഷ്ടപരിഹാരം: കോടതി