British royal family , lifestyle, Meghan, Queen Elizabeth, Prince harry, wedding, relatives, palace, travel, Windsor , security, protection, acting,
in , ,

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അസാധാരണ വിലക്കുകൾ മെഗാന് ബാധ്യതയാകുമോ?

ലണ്ടൻ: ‘സൂര്യനസ്തമിയ്ക്കാത്ത സാമ്രാജ്യം’ നഷ്‌ടമായെങ്കിലും ബ്രിട്ടീഷ് രാജകുടുംബം ( British royal family ) ഇപ്പോഴും ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്. ഒട്ടനേകം സുപ്രധാന വാർത്തകൾ ലോകത്തെ അറിയിക്കുവാനുണ്ടെങ്കിലും മിക്ക മാധ്യമങ്ങളും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ ചെറിയ കാര്യങ്ങൾക്ക് പോലും പലപ്പോഴും വൻ വാർത്താ പ്രാധാന്യമാണ് നല്കിക്കൊണ്ടിരിക്കുന്നത്.

അപ്പോൾ പിന്നെ രാജകീയ വിവാഹം പോലുള്ള സുപ്രധാന സംഭവത്തെ അങ്ങനെയങ്ങു ഒഴിവാക്കുന്നതെങ്ങനെ?! ഹാരി രാജകുമാരന്റെ വിവാഹത്തിന് മുൻപേ ചെറിയ വാർത്തകൾ പോലും വലിയ പ്രാധാന്യത്തോടെ നൽകിക്കൊണ്ടിരുന്ന മാധ്യമങ്ങൾ വിവാഹം കഴിഞ്ഞ ശേഷവും നവദമ്പതികളെ ഉപേക്ഷിക്കാൻ തയ്യാറല്ല. അവരെ ചുറ്റിപ്പറ്റിയുള്ള റിപ്പോർട്ടുകൾ ഇപ്പോഴും തുടരുകയാണ്.

ഹാരി രാജകുമാരന്റെ ഭാര്യയായതോടെ ഹോളിവുഡ് താര സുന്ദരി മെഗാൻ മെർക്കലിന്റെ ജീവിതം മാറി മറിഞ്ഞുവോ എന്നാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ വിഷയം. സംശയിക്കേണ്ട, അവരുടെ ജീവിത രീതി അപ്പാടെ മാറിയിരിക്കുന്നു. അല്ലെങ്കിൽ മാറുമെന്ന് കരുതേണ്ടിയിരിക്കുന്നു എന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

ഡിസ്നി കഥകളിലെ രാജകുമാരിയെപ്പോലെയല്ല ബക്കിങ് ഹാം കൊട്ടാരത്തിലെ അന്തേവാസികളുടെ ജീവിതം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എലിസബത്ത് രാജ്ഞിയുടെ വസതിയായ വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ വച്ച് മെർക്കലിന്റെ കഴുത്തിൽ ഹാരിയണിയിച്ച മിന്നിനൊപ്പം ആ ജീവിതത്തിലും ഒട്ടേറെ മാറ്റങ്ങൾ കടന്നു വരികയാണ്.

കൊച്ചു കൊച്ചു കാര്യങ്ങളായി അവ നമുക്ക് തോന്നാം. പക്ഷെ പാലസിലുള്ളവർക്ക് അതങ്ങനെയല്ല. എന്തായാലും മെഗാന് ബാധ്യതയാകുമെന്ന് മാധ്യമങ്ങൾ സൂചിപ്പിക്കുന്ന ചില മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
 British royal family , lifestyle, Meghan, Queen Elizabeth, Prince harry, wedding, relatives, palace, travel, Windsor , security, protection, acting,
ഓട്ടോഗ്രാഫുകൾക്ക് വിട

ഹോളിവുഡിൽ താരപദവിയിൽ വെട്ടിത്തിളങ്ങുമ്പോൾ മെഗാൻ ഒപ്പിട്ടു നൽകിയ ഓട്ടോഗ്രാഫുകൾക്ക് കയ്യും കണക്കുമില്ല. അക്കാലം കഴിഞ്ഞു. ബക്കിങ് ഹാം കർശനമായി നിരോധിച്ച അരുതായ്മകളുടെ കൂട്ടത്തിൽ ഓട്ടോഗ്രാഫുകളും പെടുന്നു. മറ്റൊന്നുംകൊണ്ടല്ല; സിഗ്നേച്ചറുകൾ ഫോർജ് ചെയ്യുമോ എന്ന ഭയം നിമിത്തമാണ് ആ വിലക്ക്.

വോട്ട് ചെയ്യാൻ കഴിയില്ല

മെഗാനെ അറിയാവുന്നവർക്കെല്ലാം അവരുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ധാരണയുണ്ട്. അക്കാര്യത്തിൽ മെഗാൻ സുതാര്യയാണ്. ഒട്ടേറെ വിഷയങ്ങളിൽ അവർ തന്റെ നിലപാട് സംശയരഹിതമായി വ്യക്തമാക്കിയതാണ്. എന്നാൽ രാജകുടുംബാംഗങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങൾ വെളിവാക്കാനുള്ള സ്വാതന്ത്ര്യമില്ല. അതവരുടെ വെബ് സൈറ്റിൽ വ്യക്തമായി പറയുന്നുമുണ്ട്. “with respect to political matters, the queen must remain strictly neutral”. തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുമാവില്ല. രാജ്ഞിക്കു മാത്രമാണ് ഇക്കാര്യത്തിൽ പ്രകടമായ വിലക്കുള്ളതെങ്കിലും ആ മാതൃക പിന്തുടരുകയാണ് രാജകുടുംബങ്ങളെല്ലാം.

ശരീര ഭാഗങ്ങളുടെ പ്രദർശനം അരുത്

നീണ്ടു സുന്ദരമായ കാലുകൾ മെഗാൻ മെർക്കൽ എന്ന ഹോളിവുഡ് സുന്ദരിയുടെ ട്രേഡ് മാർക്ക് തന്നെയാണ്. ഹാരി രാജകുമാരനുമായുള്ള എൻഗേജ്മെന്റ് ചടങ്ങിൽ പോലും ലോകത്തിന്റെ മുഴുവൻ ക്യാമറക്കണ്ണുകളും അവരുടെ നഗ്നമായ കാലുകളിൽ ദൃഷ്ടിയൂന്നുകയും ചെയ്തു. എന്തായാലും ഇനി ആ കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ അവരുടെ സൗന്ദര്യാരാധകർക്കാവില്ല എന്ന് ചുരുക്കം.

ഊണുമേശയിൽ നിന്ന് രാജ്ഞിക്കു ശേഷമേ എഴുന്നേൽക്കാവൂ

ബ്രിറ്റീഷ് രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി ഡയാന രാജകുമാരിയെക്കുറിച്ച് പറഞ്ഞു കേൾക്കുന്ന ഒരു കഥ ‘റോയൽസ് ഇൻ ആസ്‌ത്രേലിയ’ എന്ന പുസ്തകത്തിലുണ്ട്. എലിസബത്ത് രാജ്ഞി ഊണുമേശക്കരികിലുള്ളപ്പോൾ ഒപ്പം കഴിക്കാനിരുന്ന ആർക്കും അവർക്കു മുൻപേ എഴുന്നേൽക്കാനുള്ള അനുവാദമില്ല. ഇടക്കെഴുന്നേറ്റു പോവാൻ ആരും ധൈര്യപ്പെടുകയില്ല എന്നത് തന്നെ കാര്യം.

എന്നാൽ മണിക്കൂറുകളോളം നീളുന്ന രാജകീയ വിരുന്നുകൾ ഡയാന രാജകുമാരിയെ മടുപ്പിക്കാറുണ്ടെന്നും രാജ്ഞി എഴുന്നേൽക്കുന്നതു വരെ കാത്തിരിക്കാൻ അവർ തയ്യാറായിരുന്നില്ലെന്നും പുസ്തകത്തിൽ പറയുന്നു. സത്യത്തിൽ ഇത് രാജ്ഞിയുടെ അപ്രീതി പിടിച്ചു വാങ്ങുന്നതിന് തുല്യമാണ്. എങ്കിലും ഡയാന അതിന് ധൈര്യപ്പെട്ടു എന്നാണ് പറയുന്നത്. ഏതായാലും മെഗാൻ ഡയാനയുടെ വഴി പിന്തുടരുമോ എന്ന് കണ്ടറിയണം.

അഭിനയത്തോട് വിട

രാജകുടുംബാംഗങ്ങൾ സിനിമയിൽ അഭിനയിക്കാറില്ല. സിനിമയിലെന്നല്ല അവർ ഏതു പ്രൊഫഷനിലായാലും അത് എന്നന്നേക്കുമായി ഉപേക്ഷിക്കാറാണ് പതിവ്. മെഗാൻറെ കാര്യവും സമാനമാണ്. ഇതോടെ മെഗാൻ തന്റെ അഭിനേത്രി ജീവിതത്തോട് എന്നന്നേക്കുമായി സലാം പറയേണ്ടിയിരിക്കുന്നു.

ഒറ്റയ്ക്ക് യാത്ര ചെയ്യാനാവില്ല

അഭിനയ ജീവിതത്തോടുള്ള വിടപറച്ചിൽ പോലെ തന്നെ ഒറ്റക്കുള്ള യാത്രകൾക്കും ഇനി സാധ്യതകളില്ല. എൻഗേജ്മെന്റ് ചടങ്ങുകൾ തുടങ്ങിയപ്പോൾ മുതൽ അതീവ സുരക്ഷാ പ്രാധാന്യമുള്ള വ്യക്തികളുടെ നിരയിലേക്ക് മെഗാൻ ഉയർന്നു കഴിഞ്ഞു.

രാജ്യാന്തര തലത്തിൽ എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സഞ്ചരിക്കാൻ കഴിയുന്നവരാണ് രാജകുടുംബാംഗങ്ങളെന്ന് കരുതുന്നവരുണ്ടാകാം. അത് തെറ്റായ ധാരണയാണെന്നേ പറയാനാവൂ. ചുരുങ്ങിയത് ആറു മാസം മുൻപെങ്കിലും അതിന്റെ ആസൂത്രണ പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Environment protection , Kerala, cabinet, approved, earth, soil, water, air, pollution, 

മണ്ണും വെള്ളവും വായുവും സംരക്ഷിക്കാന്‍ മന്ത്രിസഭ പരിസ്ഥിതി ധവളപത്രം അംഗീകരിച്ചു

Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police

നി​പ: മരണമടഞ്ഞവരുടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​സെടുത്തു