ബ്രയൻ ആഡംസ്  വീണ്ടും ഇന്ത്യയിൽ എത്തുന്നു; ആരാധകർ ആവേശത്തിൽ  

തനിക്ക് ഏറെ പ്രിയങ്കരമായ സ്ഥലങ്ങളിലൊന്നായ ഇന്ത്യയിലേക്ക് ഒരിക്കൽ കൂടി വരവറിയിച്ച് പ്രശസ്ത ഗായകനും  ഗാനരചയിതാവുമായ ബ്രയൻ ആഡംസ്. വിവിധ നഗരങ്ങളിൽ പ്രകടനത്തിനായെത്തുന്ന ഈ ഗ്രാമി അവാർഡ് ജേതാവ്  ഒക്ടോബറോട് കൂടി രാജ്യത്തെത്തും.

61മത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ജനതയ്ക്ക് ആശംസകളറിയിച്ചുകൊണ്ടാണ് ബ്രയൻ തന്റെ ആരാധകരോട് ആഹ്ളാദ  വാർത്ത പങ്കുവെച്ചത്. ഇന്ത്യ തനിക്ക് ഏറെ പ്രിയപ്പെട്ട നഗരമാണെന്നും അവിടെ നിന്നും ലഭ്യമായ സ്നേഹവും മഹാമനസ്കതയും അതിബൃഹത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒക്ടോബർ 9 ന് അഹമ്മദാബാദിൽ നടക്കുന്ന സംഗീതമേളയോടെ ആരംഭമാകുന്നപര്യടനം 11ന് ഹൈദെരാബാദിലേക്കും, 12ന് മുംബൈ, 13ന് ബാംഗ്ലൂർ എന്നിവിടങ്ങളിൽ തുടർന്ന് 14ന് ഡൽഹിയിൽ സമാപിക്കും. ഇ എൻ ഐ എൽ, ഇൻഫിബീം ഡിജിറ്റൽ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ബ്രയൻ ആഡംസിന്റെ ഇന്ത്യയിലേക്കുള്ള അഞ്ചാം വരവാണിത്. കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ 21മത് സമാഹാരത്തിന് ശേഷം ഇത്തരത്തിൽ ഒരു പര്യടനം ആരാധകരെയും ഏറെ ആവേശത്തിലാറാടിച്ചിരിക്കുകയാണ്.

മികച്ച സംഗീതജ്ഞരിൽ ഒരാളാണ് ബ്രയൻ ആഡംസെന്നും അദ്ദേഹത്തിന്റെ ആവേശകരവും ഊർജസ്വലവുമായ പ്രകടനം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നത് നിസ്സംശയമാണെന്നും ഇ എൻ ഐ എൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മഹേഷ് ഷെട്ടി അഭിപ്രായപ്പെട്ടു.1995ൽ മുംബൈയിൽ നടന്ന അദ്ദേഹത്തിന്റെ ആദ്യ പ്രകടനം ഇന്ത്യയിൽ പ്രകടനം നടത്തുവാൻ ആഗ്രഹിച്ചിരുന്ന ആഗോളതലത്തിലുള്ള  പല കലാകാരൻമാർക്കും  പ്രചോദനമാവുകയും  അതിലൂടെ ഇന്ത്യയിൽ അദ്ദേഹം നിരവധി ആരാധകരെ സൃഷ്ടിച്ചുവെന്നും മഹേഷ് ഷെട്ടി കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് വീണ്ടും അദ്ദേഹത്തെ കൊണ്ടുവരാൻ തങ്ങൾക്ക് കഴിഞ്ഞതിലുള്ള ആഹ്ളാദവും അദ്ദേഹം മറച്ചുവെച്ചില്ല.

53 നഗരങ്ങളിലും  നാല് ഭൂഖണ്ഢങ്ങളിലും നടത്തപ്പെട്ട പര്യടനത്തിൽ ആഡംസിന്റെ പുത്തൻ ട്രാക്കുകളും മികച്ച ഗാനങ്ങളും ഉൾപ്പെടും. ആഡംസിന്റെ 13 ആൽബങ്ങൾ, 5 ലൈവ് ആൽബങ്ങൾ, 5 സമാഹരണ ആൽബങ്ങൾ, കൂടാതെ 75 സിംഗിൾസ് എന്നിവ ഇരുപത്തിയൊന്നാം ട്രാക്കിലുൾപ്പെടുത്തിയാണ് പര്യടനം നടത്തപ്പെടുത്തുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സുസജ്ജമായി ആരോഗ്യ മേഖല: എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം

അടൽ ബിഹാരി വാജ്പേയീ അന്തരിച്ചു