BSNL and MTNL,no proposal, merge, Manoj Sinha,  Telecom minister,Bharat Sanchar Nigam,Mahanagar Telephone Nigam,consultant ,5G, TRAI,Supreme Court (SC), 
in , , ,

ബിഎസ്എൻഎല്ലും എംടിഎൻഎല്ലും തമ്മിൽ ലയനമില്ലെന്ന് കേന്ദ്ര മന്ത്രി

മുംബൈ: കേന്ദ്ര ടെലികോം സ്ഥാപനങ്ങളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡും ( BSNL and MTNL ) എന്നിവ തമ്മിൽ ലയിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു.

കമ്പനികൾ തമ്മിൽ ലയിപ്പിക്കാനുള്ള യാതൊരു വിധ നടപടികളും ഇതുവരെ കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 5 ജി ടെക്നോളജി എന്ന വിഷയത്തെ ആസ്പദമാക്കി ടെലികോം ഡിപ്പാർട്ടുമെന്റെ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ എംടിഎൻഎൽ ടെലികോം കമ്പനി നവീകരിക്കുന്നത്തിനായി ഒരു കൺസൾട്ടന്റിനെ നിയമിച്ചിട്ടുണ്ടെന്നും അവർ മുന്നോട്ട് വച്ച ചില ശുപാർശകൾക്ക് മേലുള്ള നടപടി ക്രമങ്ങൾ നടപ്പായി വരുകയാണെന്നും മന്ത്രി വെളിപ്പെടുത്തി.

എന്നാൽ, കൺസൽട്ടൻറിന്റെ മുന്നോട്ട് വച്ച ശുപാർശകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ, കമ്പനികൾ തമ്മിൽ ലയിക്കുന്നത് സംബന്ധിക്കുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുമേഖലാ സ്ഥാപനമായ എംടിഎൻഎൽ നിന്ന് ലഭിക്കുന്ന വരുമാനം ദേശീയസാമ്പത്തിക മേഖലയിൽ പ്രയോജനപ്പെടുത്തുമെന്നും എന്നാൽ പൊതുമേഖലാ സ്ഥാപനമില്ലാത്ത ബിഎസ്എൻഎൻല്ലിന്റെ ലാഭം രാജ്യത്തിൻറെ മറ്റ് മേഖലകളിലും സർക്കാർ പദ്ധതികളിലും വിനിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ടെലിഫോൺ സേവനങ്ങൾ രാജ്യത്തിന് ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം ടെലികോം കമ്പനികളുമായി ലയിക്കാനുള്ള ഒരു നിർദ്ദേശമുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയാതായി മെയ് 7 -ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

5 ജി യാഥാർഥ്യമാക്കുകയെന്നതാണ് തങ്ങളുടെ ഗവൺമെന്റിന്റെ മുൻഗണനയെന്നും അതുകൊണ്ട് തന്നെ അക്കാര്യം വളരെ ഗൗരവമായാണ് കണ്ടിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 5 ജി സേവനങ്ങൾ രാജ്യമൊട്ടാക്കെ നടപ്പിലാക്കണമെങ്കിൽ ഏകദേശം 50 ലക്ഷം കോടിയുടെ രൂപയുടെ മൊത്തം നിക്ഷേപം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

എന്നാൽ 2019 ഡിസംബറോടെ ഈ ടെക്നോളജി പ്രവർത്തികമാകുമെന്ന് സെമിനാറിൽ പങ്കെടുത്ത ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചു.

ഇന്റർകണക്ട് യൂസർ ചാർജുകൾ വെട്ടി കുറയ്ക്കുന്ന പോളിസികളുമായി 2016-ൽ റിലയൻസ് ജിയോ വന്നതോടെ രാജ്യത്തെ മറ്റ് ടെലികോം കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്ന് നിരവധി ആളുകൾക്ക് തൊഴിൽ നഷ്ട്മായി.

5ജി-യ്ക്ക് പ്രാധാന്യം കൊടുക്കുമ്പോൾ സ്പെക്ട്രം വില കുറച്ചു കൊണ്ടുവരാൻ സർക്കാർ സഹായിക്കുമോ എന്ന ചോദ്യത്തിന് സ്പെക്ട്രം വിൽക്കുന്നതിന് സുപ്രീം കോടതി ഒരു നിയമം പാസാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് കോടതിയുടെ അനുമതിയോടു കൂടിയേ ഡിപ്പാർട്മെന്റിന് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും സിൻഹ മറുപടി പറഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

trust vote , Karnataka Floor Test , trust vote,broadcast ,Live, Supreme Court, Updates, BJP's KG Bopaiah,  temporary speaker ,

കര്‍ണാടക: ശബ്ദ വോട്ടെടുപ്പിന് വിലക്ക്; വീണ്ടും വിവാദ ഓഡിയോ

eating fish, Health ,benefits ,,omega-3, inflammation, blood vessels,  American Heart Association ,Health Canadatilapia, sole, cod, pollock ,fish sticks, scallops ,shrim,salmon, trout, anchovies, Arctic char, herring, mackerel

മത്സ്യാഹാരം ശീലമാക്കാൻ ഇതാ ചില നല്ല കാരണങ്ങൾ