BSNL prepaid , BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, 
in , ,

ബിഎസ്എൻഎൽ ഓഫർ: 98 രൂപയ്ക്ക് റീചാർജ് ചെയ്യൂ; ദിവസേന നേടൂ 1.5 ജിബി ഡാറ്റ

തിരുവനന്തപുരം: ബിഎസ്എൻഎൽ പ്രീപെയ്ഡ് ( BSNL prepaid ) വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. എസ്ടിവി-98 പ്ലാൻ പ്രകാരം വെറും 98 രൂപയ്ക്ക് റീചാർജ് ചെയ്‌താൽ എല്ലാ ദിവസവും 1.5ജിബി ഡാറ്റയുടെ ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബിഎസ്എൻഎല്ലിന്റെ ‘ഡാറ്റ സുനാമി’ പാക്കിലാണ് ഈ ഓഫർ ലഭിക്കുന്നത്. 26 ദിവസമാണ് ഓഫറിന്റെ കാലാവധി.

ലോക ടെലികോം ദിനത്തോടനുബന്ധിച്ച് ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് വേണ്ടി പുറത്തിറക്കിയ ഓഫറാണിത്. പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള എസ്ടിവി -98 പ്ലാൻ ഉടനടി ഇന്ത്യയിലൊട്ടാകെ നടപ്പാക്കുമെന്നാണ് ബിഎസ്എൻഎൽ അറിയിച്ചിരിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ 98 പ്ലാൻ പ്രീപെയ്ഡ് പായ്ക്കിൽ സൗജന്യ അൺലിമിറ്റഡ് കോളുകൾ ഒന്നും തന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നില്ലയെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ടോക്ക്ടൈം നേടണമെങ്കിൽ ഉപയോക്താക്കൾ പ്രത്യേകം തുക നൽകേണ്ടതുണ്ട്.

ബി.എസ്.എൻ.എൽ 3 ജി / 2 ജി നെറ്റ്വർക്കുകൾ മാത്രമാണ് നിലവിൽ പ്രദാനം ചെയ്യുന്നത്. 4G സേവനങ്ങൾ ബിഎസ്എൻഎൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

നേരത്തെ 39 രൂപയുടെ പുതിയ റീചാർജ് ഓഫർ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അനിയന്ത്രിതമായ വോയ്സ് കോൾ ആനുകൂല്യങ്ങളാണ് ഈ ഓഫറിലൂടെ കമ്പനി വാഗ്ദാനം ചെയ്യ്തത്.

ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ വിളിക്കുന്നതിനും ഡൽഹി, മുംബൈ ഒഴികെയുള്ള എല്ലാ സർക്കിളുകളിലേക്കും റോമിംഗിൽ വിളിക്കാവുന്നതാണ്.

ഈ വോയിസ് കോളിംഗ് പ്ലാനിന്റെ കാലാവധി 10 ദിവസമാണ്. കൂടാതെ കമ്പനിയുടെ പഴ്സണലൈസ്ഡ് റിംഗ് ബാക്ക് ടോൺ (പിആർബിടി) എന്നിവയും സൗജന്യമായി ഈ പാക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ ദിവസേന 100 എസ്എംഎസ് സൗജന്യമായി ലഭിക്കും.

ബിഎസ്എൻഎല്ലിന്റെ എസ്ടിവി- 118 പ്ലാനിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്സ് കോളുകൾ, ഒരു ജിബി ഡാറ്റ എന്നിവ കമ്പനി ഓഫർ ചെയ്യുന്നു. 28 ദിവസമാണ് ഓഫറിന്റെ കാലാവധി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

actress Sridevi , Sridevi ,honoured , Cannes, Subhash Ghai ,accepts, honour ,family’s behalf, Veteran Bollywood actor , TITAN Reginald F Lewis Film Icon Award,Cannes Film Festival, women, film industry,world of cinema, Veteran filmmaker, producer, Namrata Goyal , tweeted, Janhvi, Khushi ,Boney Kapoor,Mom, 65th National Film Awards, February 24, Dubai,

കാൻ ചലച്ചിത്ര മേളയിൽ ശ്രീദേവിയ്ക്ക് പുരസ്‌കാരം; ഏറ്റുവാങ്ങിയത് സംവിധായകനും നിർമ്മാതാവും

senior citizens , Justice CN Ramachandran Nair Commission, report, submitted, instructions, security, care, health, pension, Kerala , Sayamprabha , Senior citizens , fund, 5.5 crore rupees, K. K. Shailaja, Social Justice Department, provides ,Day Care facilities, LSGD institutions,elderly population, Comprehensive scheme,

വയോജന ക്ഷേമത്തിനായുള്ള സായംപ്രഭ പദ്ധതിക്ക് 5.5 കോടി രൂപയുടെ ഭരണാനുമതി