
ന്യൂഡൽഹി: വീണ്ടും അത്യാകര്‍ഷകമായ ഓഫറുകളുമായി ബിഎസ്എൻഎൽ രംഗത്തെത്തി. ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 291 രൂപയ്ക്ക് 28 ദിവസത്തേക്ക് 28 ജിബി ഡേറ്റയാണ് ലഭിക്കുന്നത്.
പുതിയ ഓഫറിന് പുറമേ നേരത്തെ നല്‍കിവരുന്ന ഡാറ്റാ പാക്കുകളായ 156, 198, 291, 549 എന്നീ ഡാറ്റാ പാക്കുകളും പുതുക്കിയതായി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. 156 രൂപയുടെ പാക്കില്‍ നേരത്തെ ലഭിച്ചിരുന്നത് നാല് ജിബി ഡാറ്റയായിരുന്നു.
എന്നാൽ പുതുക്കിയ 156 രൂപ പാക്കിൽ, 28 ദിവസത്തെ കാലാവധിയിൽ ഏഴു ജിബി ഡേറ്റ ലഭ്യമാകും. 28 ദിവസത്തെ കാലാവധിയുള്ള 198 രൂപയുടെ പാക്കില്‍ 4 ജിബി അധിക ഡാറ്റ ലഭിക്കും. ഇതിനു പുറമെ 549 രൂപ പാക്കിൽ 30 ജിബി ഡേറ്റ 30 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ബിഎസ്എൻഎല്ലിന്റെ ഈ ഓഫർ 3ജി വരിക്കാർക്ക് മേയ് ആറു വരെ ലഭിക്കുമെന്ന് ബിഎസ്എൻഎൽ വക്താക്കൾ അറിയിച്ചു. ടെലികോം കമ്പനികള്‍ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായി ഹോളി ആഘോഷത്തോടനുബന്ധിച്ചാണ് ബിഎസ്എന്‍എൽ വമ്പൻ ഓഫര്‍ പ്രഖ്യാപിച്ചത്.
റിലയന്‍സ് ജിയോ 303 രൂപയുടെ പ്രൈം ഓഫര്‍ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ ടെലികോം കമ്പനിൾ 28 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ ഓഫറുകള്‍ വ്യത്യസ്ത നിരക്കുകളില്‍ അവതരിപ്പിച്ചിരുന്നു.