ബി.എസ്.എൻ.എൽ ഇന്റർനെറ്റ് ടെലിഫോണി സേവനം കേരളത്തിൽ 

BSNL prepaid , BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, 

 തിരുവനന്തപുരം: ബി എസ്.എൻ.എൽ. വിങ്സ് എന്ന പേരിൽ വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ (Voice Over Internet Protocol – VoIP) അധിഷ്ഠിത ഇന്റർനെറ്റ് ടെലിഫോണി സേവനം  കേരളത്തിൽ അവതരിപ്പിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യുവാണ്  പുതിയ സേവനം അവതരിപ്പിച്ചത്.

സിം കാർഡ് ഇല്ലാതെ തന്നെ ആൻഡ്രോയിഡ്, വിൻഡോസ്, ആപ്പിൾ IOS പ്ലാറ്റുഫോമുകളിൽ ഉള്ള ഫോണുകൾ, ടാബ്ലറ്റുകൾ, കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ  എന്നിവയിൽ നിന്നും ഏതു ഫോണിലേക്കും കോളുകൾ വിളിക്കുവാനും സ്വീകരിക്കുവാനും ഈ ആപ്പ്-അധിഷ്ഠിത സേവനത്തിൽ നിന്നും സാധിക്കുന്നതാണ്.

കണക്ഷൻ എടുക്കുമ്പോൾ വരിക്കാർക്ക് ഒരു പത്തക്ക വെർച്യുൽ ടെലിഫോൺ നമ്പർ ലഭിക്കുന്നതാണ്. ഈ സേവനത്തിനായുള്ള റെജിസ്ട്രേഷൻ  ബി.എസ്.എൻ.എൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ വഴിയും ബി.എസ്.എൻ.എൽ ന്റെ വെബ്സൈറ്റ്  വഴിയും ആരംഭിച്ച് കഴിഞ്ഞു. കേവലം 1099 രൂപയ്ക്കു ഈ സേവനത്തിന്റെ വരിക്കാരാവുന്നവർക്കു ഒരു വർഷത്തേക്ക് രാജ്യത്തെവിടെയുമുള്ള ഏതു ഫോണിലേക്കും പരിധിയില്ലാതെ കോളുകൾ ചെയ്യാവുന്നതാണ്. ദേശീയ, അന്തർദേശീയ റോമിംഗ് സൗകര്യത്തോടുകൂടിയുള്ള ഈ സേവനം ഉപയോഗിച്ച് രാജ്യത്തിന് പുറത്തായിരിക്കുന്ന വേളകളിൽ ഇന്ത്യയിലെ ഏതു നമ്പറിലേക്കും ലോക്കൽ കോൾ എന്ന പോലെ വിളിക്കാൻ സാധിക്കും. ഏതു സേവനദാതാവിന്റയും ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് പ്രവർത്തിക്കാൻ കെല്പുള്ളതാണ് ഈ സേവനം.

മൊബൈൽ കവറേജ് കുറവുള്ള ഇടങ്ങളിൽ വീട്ടിലെ വൈഫൈ നെറ്റ് വർക്ക് ഉപയോഗിച്ച് കോളുകൾ ചെയ്യുവാൻ ഉള്ള സൗകര്യവും ഇതിന്റെ വരിക്കാർക്ക് ലഭ്യമായിരിക്കും.നിലവിലുള്ള സംവിധാനങ്ങൾ വഴി പ്രത്യേക മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നവർ തമ്മിൽ വിളിക്കുവാനേ സാധ്യമായിരുന്നുള്ളൂ. ഇതിൽ  നിന്നു വ്യത്യസ്തമായി ലാൻഡ്ഫോൺ  അടക്കം രാജ്യത്തെ എല്ലാ നമ്പറുകളിലേക്കും വിളിക്കാൻ സൗകര്യമൊരുക്കും. ബി എസ് എൻ എൽ വിങ്സിൽ നിന്ന് വിങ്സ് നമ്പറിലേക്കു വീഡിയോ കാളിങ് സൗകര്യവും ലഭ്യമാണ്. രാജ്യത്ത് ഇന്റർനെറ്റ് ടെലിഫോണി സംവിധാനം ആദ്യമായി ലഭ്യമാക്കിയിരിക്കുന്നത് ബി.എസ്.എൻ.എൽ ആണ്.

അതിവേഗ ഫൈബർ ടു ഹോം പ്ലാനുകൾ

പരിധിയില്ലാത്ത ഡാറ്റയോടും കോളുകളോടും കൂടി – പുതിയതായി അവതരിപ്പിച്ച Fibro Combo ULD 777 പ്ലാൻ 50 എംബിപിഎസ് വരെയുള്ള വേഗതയിൽ 500 ജിബി ഡാറ്റയും ‘Fibro Combo ULD 1277’ പ്ലാൻ 100 എംബിപിഎസ് വരെയുള്ള വേഗതയിൽ 750 ജിബി ഡാറ്റയും നൽകുന്നു. ഈ പ്ലാനുകളിൽ പരിധിയില്ലാതെ രാജ്യത്തെ ഏതു നെറ്റ്വർക്കിലേക്കും കോളുകൾ വിളിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്. ഡാറ്റ ഉപയോഗപരിധിക്കു ശേഷം 2 എംബിപിഎസ് വരെയുള്ള വേഗത ലഭ്യമാക്കുന്ന ഈ പ്രൊമോഷണൽ പ്ലാനുകളിൽ  ഓഗസ്റ്റ് 10 വരെ വരിക്കാരാവാൻ  നിലവിൽ സാധിക്കും.

പോസ്റ്റ് പെയ്ഡ് 399 പരിധിയില്ലാത്ത ഡാറ്റയോടും കോളുകളോടും കൂടി

മൊബൈൽ പോസ്റ്റ്പെയ്ഡ് 399 പ്ലാൻ രാജ്യത്തെ ഏതു നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾക്കൊപ്പം പരിധിയില്ലാത്ത ഡേറ്റയും നൽകുന്നു. 30 ജിബിക്ക് ശേഷം  40 കെബിപിഎസ്  പരിമിത വേഗതയിൽ ആയിരിക്കും ഡേറ്റ ലഭ്യമാകുന്നത്. കൂടാതെ, എല്ലാ മൊബൈൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കും ആഡ് ഓണുകൾക്കും പരിധിയില്ലാത്ത ഡാറ്റ സൗകര്യം ലഭിക്കും. നിലവിലുള്ള ഡാറ്റ പരിധിക്കു ശേഷം 40 കെബിപിഎസിൽ നിജപ്പെടുത്തിയ വേഗത ആയിരിക്കും ലഭിക്കുക

മൊബൈൽ പ്രീപെയ്ഡ് കേരള 446 പ്ലാനിൽ അധിക ഡാറ്റ 

 മൊബൈൽ പ്രീപെയ്ഡ് ‘കേരള 446’ പ്ലാനിൽ നിലവിലുള്ള  പ്രതിദിനം 1 ജിബി ഡാറ്റയുടെ സ്ഥാനത്തു പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഈ ഓഫർ ഓഗസ്റ്റ് 19 വരെ ലഭ്യമാകും. പരിധിയില്ലാത്ത കോളുകൾക്കൊപ്പം പ്രതിദിനം 100 എസ്.എം.എസുകളും കൂടി ലഭ്യമാക്കുന്നതാണ് ഈ പ്ലാൻ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഒരു പ്രധാനമന്ത്രിയും കേരളത്തെ ഇങ്ങനെ അപമാനിച്ചിട്ടില്ല: രമേശ് ചെന്നിത്തല 

ജിയോ മൺസൂൺ ഹംഗാമ എക്സ്ചേഞ്ച് പദ്ധതിക്ക് തുടക്കമായി