bubble hotel, bubble pods, transparent pods, Iceland, nature, rooms, hotel rooms, Star Hotel, Skalholt, guests, star-gaze ,stay, unique space , Hvítá, each pod, offers ,uninterrupted views, climate-controlled environment, transparent, privacy,maintained,
in ,

പ്രകൃതിയെ അടുത്തറിയാൻ ‘ബബ്ബിൾ പോഡുകൾ’ റെഡി

യാതൊരു മറയുമില്ലാതെ, പ്രകൃതിയുടെ (nature) മടിത്തട്ടിൽ കിടന്ന് അതിന്റെ ഭംഗി ആസ്വദിക്കണമെന്നുണ്ടോ? അതും സുഖ സൗകര്യങ്ങളെല്ലാം ഒരുക്കി വച്ച ഹോട്ടൽ മുറി (hotel room) പോലെ ഒരിടത്തിരുന്നായാലോ?

വിനോദയാത്ര പോകുമ്പോൾ നിലാവും നക്ഷത്രങ്ങളും മഞ്ഞും മഴയുമെല്ലാം കൺകുളിർക്കെ കണ്ടുകൊണ്ട് ഒരു ഹോട്ടൽ മുറിയിൽ തങ്ങുന്നത് സ്വപ്നം കണ്ടിട്ടുള്ളവർക്കായി ഇതാ ഒരു സുവർണ്ണാവസരം.

ഐസ് ലാൻഡിലെ ‘ബബ്ബിൾ പോഡുകൾ’ എന്ന കുമിള പോലുള്ള സുഖവാസ കേന്ദ്രങ്ങൾ അത്തരം കിനാവുകളിലേക്കു തുറക്കുന്ന ജാലകങ്ങളാവുകയാണ്.

പ്രകൃതിയിലേക്ക് തുറന്നിരിക്കുന്ന തീർത്തും സുതാര്യമായ ഹോട്ടൽ മുറികളാണ് തെക്കൻ ഐസ് ലാൻഡിലെ സ്കൾഹോൾ ഗ്രാമ പ്രദേശത്തെ ബബ്ബിൾ ഹോട്ടൽ മുറികൾ. സഞ്ചാരികൾക്ക് ഇത് തീർത്തുമൊരു പറുദീസ തന്നെയാണ്.

ഇതിനുള്ളിലിരുന്ന് ദിവസം മുഴുവൻ കാറ്റും വെളിച്ചവും മഞ്ഞു വീഴ്ച്ചയും മറയില്ലാതെ ആസ്വദിക്കാം. പ്രകൃതിയുടെ തനതായ സംഗീതം ആസ്വദിച്ച് ഉല്ലാസകരമായി സമയം ചെലവഴിക്കാം.

bubble hotel, bubble pods, transparent pods, Iceland, nature, rooms, hotel rooms, Star Hotel, Skalholt, guests, star-gaze ,stay, unique space , Hvítá, each pod, offers ,uninterrupted views, climate-controlled environment, transparent, privacy,maintained,രാത്രിയിൽ നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്ന മാനം നോക്കിക്കിടന്ന്
സ്വപ്നങ്ങൾ പങ്കുവയ്ക്കാം. ഒട്ടും സംശയം വേണ്ട, ബബ്ബിൾ പോഡുകൾ സുതാര്യമെങ്കിലും അതിനുള്ളിലെ നിങ്ങളെ ആർക്കും കാണാനാവില്ല.

സമാനമായ മറ്റു മുറികളിൽ നിന്നുള്ള കാഴ്ച്ചകൾ പൂർണ്ണമായും മറയ്ക്കുന്നതിനാൽ തീർത്തും സ്വകാര്യമാണ് ബബ്ബിൾ മുറികൾ. അതിനാൽ തങ്ങളെ ആരെങ്കിലും കാണുമോ കേൾക്കുമോ എന്ന സന്ദേഹമൊന്നും വേണ്ട.

ഉന, അസ്ഥ ,തൊരുൻ, വാൾഡിസ്, മരിയ എന്നിങ്ങനെ അഞ്ച്‌ ബബ്ബിൾ പോഡുകളാണ് ഹോട്ടൽ സമുച്ചയത്തിൽ ഉള്ളത്. ഓരോന്നിനും വെവ്വേറെയാണ് സൗകര്യങ്ങൾ. ഡബിൾ റൂമുകളാണ് പ്രധാനമായും ഉള്ളത്.

ശുചിമുറിയും അടുക്കളയും പൊതുവാണ്‌. അവ സഞ്ചാരികൾ പങ്കു വയ്ക്കണം. കുളിക്കാനുള്ള സോപ്പും ടവ്വലുമെല്ലാം യാത്രികർ കൂടെ കരുതണം. ഭക്ഷണവും സ്വന്തമായി പാകം ചെയ്യേണ്ടി വരും .

തലസ്ഥാനമായ റെയ്ക്ജെവിക്കിൽ നിന്നു കഷ്ടി ഒരു മണിക്കൂർ ഡ്രൈവിംഗ് മതി ഭൂമിയിലെ മനോഹരമായ ഈ പറുദീസയിലെത്തിച്ചേരാൻ. ശുചിത്വമുൾപ്പെടെയുള്ള കാര്യങ്ങളിൽ ആഡംബര ഹോട്ടലിനെ വെല്ലുന്ന ക്രമീകരണങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

bubble hotel, bubble pods, transparent pods, Iceland, nature, rooms, hotel rooms, Star Hotel, Skalholt, guests, star-gaze ,stay, unique space , Hvítá, each pod, offers ,uninterrupted views, climate-controlled environment, transparent, privacy,maintained,മണിക്കൂറിൽ അഞ്ചു തവണയെങ്കിലും ബബ്ബിൾ പോഡിനുള്ളിലെ വായു ശുദ്ധീകരിക്കും. ശീതകാലം മുഴുവൻ തെർമോസ്റ്റേറ്റ് ഉപയോഗിച്ച് മുറിയ്ക്കകം ഊഷ്മളമായി നിലനിർത്തും. ഏതു കാലാവസ്ഥക്കും അനുയോജ്യമാണ് ഈ സുഖവാസ കേന്ദ്രങ്ങൾ.

പക്ഷേ ഒന്നുണ്ട്. മുഴുവൻ പണവുമടച്ചു മുറി ബുക്ക് ചെയ്യുന്നതു വരെ ബബ്ബിൾ പോഡുകളുടെ സ്ഥാനമോ വിലാസമോ ഒന്നും ഉത്തരവാദിത്തപ്പെട്ടവർ വെളിപ്പെടുത്തില്ല. സ്വകാര്യത നിലനിർത്താനാണ് ഈ മുൻകരുതൽ.

ഒരു രാത്രി തങ്ങാൻ 12000 രൂപ മുതൽ മുകളിലോട്ടാണ് റേറ്റ്. സഞ്ചാരികളുടെ ഏറെക്കാലത്തെ സ്വപ്‍നമാണ് താൻ യാഥാർഥ്യമാക്കിയിരിക്കുന്നതെന്ന് ഹോട്ടലുടമ റോബർട്ട് റോബർട്സൺ അവകാശപ്പെടുന്നു.

ഈ അവകാശവാദത്തെ അപ്പാടെ തള്ളിക്കളയാനാവില്ല. കാരണം പ്രകൃതിസ്നേഹിയായ ഏതൊരു സഞ്ചാരിയും കൊതിക്കുന്ന ഒരു നവ്യാനുഭവം തന്നെയാണ് ഈ ‘ബബ്ബിൾ പോഡുകൾ’ ഒരുക്കിത്തരുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice

പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍: ഫഹദ് നികുതിയടച്ചു

ഫോൺ കെണി: റിപ്പോർട്ടിന് അംഗീകാരം; ചാനലിനെതിരെ ശുപാർശ