bubble soccer league , Kochi, competition, Kerala,  PLiNG Bubble Soccer League, Curtain Raiser
in ,

ബബ്ള്‍ സോക്കര്‍ ലീഗ് കാണണോ? കൊച്ചിയിലേക്ക് സ്വാഗതം 

കൊച്ചി: കൂറ്റന്‍ ബലൂണുകള്‍ ധരിച്ചു കൊണ്ട് ഉരുണ്ടും, പരസ്പരം തട്ടിയും മുട്ടിയും ഫുട്ട്‌ബോള്‍ കളിക്കുന്നവരെ കാണണോ? ശനിയാഴ്ച്ച കൊച്ചിയിലേക്ക് വരൂ. ‘ബബ്ള്‍ സോക്കര്‍ ലീഗ്’ ( bubble soccer league ) എന്ന രസകരമായ ഈ മത്സരത്തിന്റെ കേരള പതിപ്പിന്‌ മേയ് 19-ന്‌  കൊച്ചിയില്‍ തുടക്കമാകും.

പ്ലിങ് ഫൂഡ്‌സ് ആന്‍ഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും കിച്ചന്‍ കമ്യൂണിറ്റി ഇവന്റ്‌സും സംയുക്തമായാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മേയ് 19ന്‌ കടവന്ത്ര സെസ്റ്റോ ഫുട്ട്‌ബോള്‍ ടര്‍ഫില്‍ പ്രിലിമിനറി മത്സരങ്ങളാണ് ആദ്യം നടക്കുക. ഫൈനല്‍ മത്സരങ്ങള്‍ മഹാരാജാസ് സ്റ്റേഡിയത്തില്‍ മേയ് 26-ന് നടക്കും.

ഇന്ത്യയില്‍തന്നെ ആദ്യമായാണ് ബബ്ള്‍ സോക്കര്‍ ലീഗ് സംഘടിപ്പിക്കപ്പെടുന്നത്. നാലുപേര്‍ വീതം അടങ്ങുന്ന ടീമുകള്‍ തമ്മിലാണ് മത്സരം. പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള കളിക്കിടെ അഞ്ചു മിനിറ്റില്‍ ഹാഫ്-ടൈം ഉണ്ടാകും.

പ്രിലിമിനറി മത്സരങ്ങള്‍ക്ക് മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സഹസംഘാടകനും പ്ലിങ് ഫൂഡ്‌സ് സ്ഥാപകനുമായ ആന്‍ഡ്രീന്‍ മെന്‍ഡസ് പറഞ്ഞു. കോര്‍പ്പറേറ്റ് ടീമുകള്‍, സ്‌കൂള്‍-കോളെജ് ടീമുകള്‍, പ്രൊഫെഷണല്‍ ക്ലബുകള്‍, വനിതകള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളായാണ് ടീമുകളെ തരം തിരിച്ചിരിക്കുന്നത്.

കളിയുടെ രസത്തിനു വേണ്ടിയും, വിവിധ സമ്മാനങ്ങള്‍ക്കു വേണ്ടിയുമാകും മത്സരമെന്ന് പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്തു കൊണ്ട് ആന്‍ഡ്രീന്‍ കൂട്ടിച്ചേര്‍ത്തു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബബ്ള്‍ സോക്കര്‍ ലീഗ് ഔദ്യോഗിക വെബ്‌സൈറ്റായ www.bubblesoccerleague.in സന്ദര്‍ശിക്കുക.

bubble soccer league , Kochi, competition, Kerala,  PLiNG Bubble Soccer League, Curtain Raiser

Leave a Reply

Your email address will not be published. Required fields are marked *

LDF, govt, second anniversary, celebrations, may 18, programmes,Chief Minister Pinarayi Vijayan 

പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം; ജില്ലാതല ഉദ്ഘാടനം മെയ് 18 ന് കഴക്കൂട്ടത്ത്

Kerala tourism, facebook, raking, award, 2017, likes, tourists, 

കേരള ടൂറിസം ഫേസ്‌ബുക്ക് പേജിന് 2017-ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്