in ,

സംസ്ഥാന ബജറ്റിൽ ടൂറിസത്തിന് 381 കോടി രൂപ

തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ടൂറിസം [ Kerala Tourism ] മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത് 381 കോടി രൂപ . കഴിഞ്ഞ തവണ 345 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

36 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പൈതൃക സ്മാരക സംരക്ഷണത്തിന് ഇത്തവണ മുന്‍ഗണന നൽകിയിട്ടുണ്ട്.. മുസിരിസ് തലശ്ശേരി പൈതൃക പദ്ധതികൾക്ക് 40 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഏന്തി വലിഞ്ഞു നീങ്ങിയിരുന്ന മുസിരിസ് പദ്ധതിയെ രണ്ടു വർഷത്തെ സമയബന്ധിത പരിപാടികൊണ്ട് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തെ മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞതാണ് ടൂറിസം വികസനത്തിൽ സർക്കാർ നിർവഹിച്ച ഏറ്റവും പ്രധാനപ്പെട്ട ധർമം. ടൂറിസം മാർക്കറ്റിംഗ് രംഗത്ത് ഈ വർഷം സർക്കാർ 82 കോടി രൂപ ചിലവഴിക്കും. കേരളത്തിൽ ടൂറിസം മേഖല അഭിവൃദ്ധിയുടെ പാതയിലാണെന്നും ഇപ്പോഴത്തെ സർക്കാർ അധികാരമേറ്റതിനു ശേഷം സംസ്ഥാന ടൂറിസം വകുപ്പിന് ലഭിച്ച ഒൻപത് ദേശീയ പുരസ്കാരങ്ങൾ പ്രവർത്തന മികവിനുള്ള തെളിവുകളാണെന്നും മന്ത്രി പറഞ്ഞു.

budget1വള്ളംകളി മത്സരങ്ങൾ ലീഗടിസ്ഥാനത്തില്‍ നടത്താൻ തീരുമാനിച്ചു. 10 കോടി രൂപ അധികമായി വകയിരുത്തി. കൊച്ചി ബിനാലെ, നിശാഗന്ധി ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ, പൂരം, തെയ്യം ഉത്സവങ്ങൾ, വള്ളംകളി മത്സരങ്ങൾ, ഓണാഘോഷം എന്നിവക്ക് 16 കോടി രൂപ അനുവദിച്ചു.

കെ ടി ഡി സി ക്ക് 7 .92 കോടിയും കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് 1 .83 കോടിയും ബേക്കൽ റിസോർട് ഡെവലപ്പ്മെന്റ് കോർപറേഷന് 3.3 കോടിയും ആലപ്പുഴ ടൂറിസം പദ്ധതികൾക്കായി 4 .24 കോടി രൂപയും വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ വികസന കോർപറേഷന് 2 .75 കോടിയും നീക്കിവച്ചിട്ടുണ്ട്. ഗസ്റ്റ് ഹൌസുകളുടെ നവീകരണത്തിന് 37 കോടി രൂപ അനുവദിച്ചു . ഉത്തരവാദിത്ത ടൂറിസം പദ്ധതികൾക്കായി അഞ്ചു കോടിയോളം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ഡി ടി പി സി കൾക്ക് 13 .20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പരിസ്ഥിതി, സംസ്കാരം, പൈതൃകം എന്നിവയുടെ പരിപാലനത്തിനും സംരക്ഷണത്തിനും 18.5 കോടി രൂപ അനുവദിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന് (കിറ്റ്സ്) 4 .4 കോടിയും ടൂറിസം ഹോസ്പിറ്റാലിറ്റി പരിശീലന സ്ഥാപനങ്ങൾക്ക് 12 കോടി രൂപയും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ മുഖേനയുള്ള മാനവശേഷി വികസനത്തിനായി 3.85 കോടി രൂപയും വകയിരുത്തി.

ലശ്ശേരി,പൊന്നാനി,ബേപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തുമെന്നും ധന മന്ത്രി എടുത്തു പറഞ്ഞു. കെ. എ ബീനയുടെ യാത്രാവിവരണവും സിസ്റ്റര്‍ മേരി ബെനീഞ്ഞോയുടെ വാക്കുകളും ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ടൂറിസം മേഖലയിലേക്ക് കടന്നത്‌.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Urja Kiran 2018, Energy Conservation Awareness Programme, held, tomorrow, Energy ,Conservation ,Awareness  Programme, organised, Centre for Innovation in Science and Social action,CISSA, Energy Management Centre,Kerala ,Seminar Hall, USRA-55, Udarasiromani Road, Vellayambalam, Tvpm, deputy mayor, inauguration

ഊർജ്ജ കിരൺ 2018: തലസ്ഥാന നഗരിയിൽ നാളെ ബോധവത്കരണ പരിപാടി

ഏഷ്യൻ ഫിലിം മേക്കേഴ്സിന് ഇത് നല്ല കാലമല്ല