in , ,

പണിതീർത്തെടുത്ത  സ്വപ്നം

സ്വന്തമായി ഒന്നും വേണ്ട എന്ന് നാൽക്കവലയിൽ അട്ടിയിട്ടുകിടക്കുന്ന ജീവിതങ്ങളെ നോക്കി ഒത്തിരി നെടുവീർപ്പുകൾ ഇട്ടിട്ടുണ്ട്. 

പക്ഷെ, ഇരുകൈകളിലും തളർന്നുറങ്ങിയിരുന്നവർക്ക് ഭാരക്കൂടുതൽ അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ തീരുമാനങ്ങളൊക്കെ കാറ്റിൽ പറന്നു പോയി. 

Rathy Columnസ്വാർത്ഥം പൊന്തിവന്നു.

ഇവരെയും കൊണ്ട് എത്ര നാളിങ്ങനെ ?

പൂട്ടി വെച്ച ആവലാതികളുടെ ഭാണ്ഡം തനിയെ തുറന്നു. 

എവിടെ? എങ്ങിനെ? എന്താക്കും? 

അക്കങ്ങൾ കൂട്ടിയും പെരുക്കിയും കണ്ണ് കടഞ്ഞു.

ഉറക്കമില്ലാത്ത രാത്രികളുടെ  ഉണർച്ചയിൽ ഇഷ്ടികക്ക് മേൽ ഇഷ്ടിക പാകി രൂപങ്ങൾ ഉണ്ടാക്കി.

ചുമരുകളും അതിരുകളും ഇല്ലാത്ത ആകാശം പോലെ ഒന്നാണ് വരച്ചു തുടങ്ങിയത്. ഒരു ഒറ്റ മുറിയിൽ തന്നെ എല്ലാം അടങ്ങുന്ന ഒന്ന്. ഞങ്ങൾക്കിടയിൽ സ്വകാര്യതയുടെ പുറം ഭിത്തികൾ വേണ്ടല്ലോ. കണ്ണുകൾ തുറന്നാലും അടച്ചാലും അവരെ വിട്ടുള്ള കാഴ്ചകളും ഇല്ല.

veedu3ചിന്തകൾക്കുള്ളിലെ പരിമിതികളിൽ നിന്നില്ല ആഗ്രഹങ്ങൾ .

ആഗ്രഹങ്ങൾക്കപ്പുറം എല്ലാം അനിവാര്യതകളായി മാറി.

ഇഷ്ടമുള്ള വീട് എന്ന നിലയിലാണ് കോസ്റ്റ് ഫോർഡിനെ സമീപിച്ചത്. കുട്ടികളുടെ ഇഷ്ടങ്ങളെ മുന്നിൽ തന്നെ നിർത്തി. പ്ലാനും എസ്റ്റിമേറ്റും എല്ലാം തയ്യാറായി. എത്രയും വേഗം ആഗ്രഹത്തിന് തറക്കല്ലിട്ടു. ബന്ധുക്കളും വീട്ടുകാരും കൂട്ടുകാരുമായി ചടങ്ങുകൾ ഭംഗിയായി.

പിന്നെ ദ്രുതഗതിയിൽ  തളിർക്കുന്ന ചെടികൾ പോലെ ധൃതിയുടെ തുടിപ്പുകൾ എങ്ങും കാണാറായി.

മുറ്റം നിറയെ പണിക്കാർ.

ബഹളങ്ങൾ.

അതിനൊപ്പം നൃത്തമാടി ഞാൻ ഓഫീസിലേക്കും അവർ സ്കൂളിലേക്കും.

veedu5അവിടെയിരുന്നാൽ ഫോണിന്  ഒരു വിശ്രമവും ഇല്ല. എല്ലാ കാര്യങ്ങളും വിളികൾക്ക് അപ്പുറവും ഇപ്പുറവും.

തിരിച്ചുവന്നു കഴിഞ്ഞാൽ  ബാഗ്‌ എറിഞ്ഞുള്ള  ഒരോട്ടമാണ്. പണി പൂർത്തിയാവാത്ത വീട്  അവരുമായി മൊബൈൽ വെളിച്ചത്തിൽ നടന്നു കാണുമ്പോൾ മനസ്സിൽ പറഞ്ഞതും ഓർമ്മിച്ചതും എന്തൊക്കെയായിരുന്നോ ആവോ …

രണ്ടുപേരും അവരവരുടെ സ്വപ്നങ്ങൾക്കുമേൽ ഒരുപാട് നിറങ്ങൾ കോരിയിട്ടു.

ഓഫീസിലിരുന്ന്  സ്വസ്ഥമായൊരു  ജോലിയും ചെയ്യാൻ ആവുമായിരുന്നില്ല .

ഫോൺ ബെല്ലടിക്കുമ്പോൾ  മുഖത്ത് നിഴലിച്ചിരുന്ന ദൈന്യത അവിടെ ഉള്ളവരോളം അറിഞ്ഞവർ മറ്റാരും ഉണ്ടായിരുന്നില്ല.

ഓഫീസിലെ അക്കൗണ്ട് പുസ്തകങ്ങളിലെ കണക്കുകളെയൊക്കെ  വെട്ടിച്ചു എന്റെ മനക്കണക്കുകൾ. അഴിക്കുന്തോറും മുറുകുന്ന കുരുക്കുകൾ ആയി അവ പിണഞ്ഞു കൊണ്ടിരുന്നു. ഇപ്പഴും  എപ്പഴും പേടിപ്പിക്കുന്ന സ്വപ്നങ്ങൾ ആണവയെല്ലാം .

ഓടിയോടി, നടക്കാൻ അറിയാതെയായി…

വീട് പണിയാണല്ലെ, ഒറ്റയ്ക്കല്ലെ, വല്ലാണ്ട് ക്ഷീണിച്ചുപോയി… ചോദ്യങ്ങൾ ഒന്നൊന്നായി  വഴിവക്കിൽ നിന്ന് പൊന്തി വരുമ്പോൾ മാത്രമാണ് എനിക്ക് ഒരു ഉടൽ ഉണ്ടെന്ന് ഞാൻ ഓർത്തിരുന്നത്. ഊർന്നു പൊങ്ങിയ നിശ്വാസങ്ങൾ എല്ലാം ഉള്ളിലമർത്തിവച്ച്, വേഗത കൂടിയ ഒരു യന്ത്രത്തിന്റെ ഇരമ്പലുകൾ മാത്രമായി ഞാൻ പറന്നുനടന്നു. 

veedu6നിസ്സഹായത വേലിപ്പടർപ്പ് പോലെ തോളിലേക്ക് ചാഞ്ഞു കേറുമ്പോൾ പടരാനുള്ള പത്തലുകളായി അവർ – പണിക്കാരും എഞ്ചിനീയറും – കൂടെയുണ്ടായിരുന്നു. ആർക്കും മനസ്സിലാവാത്ത അടുപ്പത്തിന്റെ ഒരു നൂൽപാലം ഞങ്ങൾക്കിടയിലുണ്ടായി.

അതിലൂടെ  ഒച്ചയനക്കമില്ലാതെ ഞങ്ങളൊന്നിച്ച് നടന്നുകൊണ്ടിരുന്നു.

വെട്ടിച്ചുരുക്കി വച്ചിരുന്ന  ഇഷ്ടങ്ങളെല്ലാം  പതിയെപ്പതിയെ നീളം വച്ചു വന്നു.

കരവിരുതിന്റെ ദൃശ്യങ്ങൾ തെളിഞ്ഞു തെളിഞ്ഞു വന്നപ്പോൾ ഇത് നമ്മുടെ വീട് തന്നെയോ എന്ന് അവർക്കൊപ്പം  ഞാനും അന്തം വിട്ടു!

veedu2അത്രയ്ക്ക് മനോഹരമായി തുടങ്ങിയിരുന്നു അത്. 

അകലങ്ങളിൽ ഇരുന്ന്  പ്രിയപ്പെട്ടവരെല്ലാം വിവരങ്ങൾ തിരക്കി.

ബാല്യത്തിൽ ഏറെ സന്തോഷം ഞാൻ അനുഭവിച്ചിട്ടുണ്ട്.

എന്നാൽ എന്റെ  കുട്ടികൾക്ക്  ഒരു അനാഥത്വം എപ്പോഴും  കൂടെ ഉണ്ടായിരുന്നു…അങ്ങാടിപ്പുറത്തെ കാഴ്ചകൾ പോലെ സ്കൂളിൽ വന്നുചേരുന്ന  കുസൃതികൾ  “അച്ഛൻ”  കൌതുകങ്ങൾ നിരത്തുമ്പോൾ അതൊക്കെ എങ്ങലുകളായി അടക്കി വെക്കാനേ അവർക്ക്  കഴിഞ്ഞിരുന്നുള്ളൂ.

അതെല്ലാം ഒപ്പിയെടുക്കാനുള്ള ശക്തി എന്റെ കരങ്ങൾക്ക് പോരായിരുന്നു.

ഒക്കേത്തിനും  അറുതിയെന്നോണം സന്തോഷങ്ങളുടെ വർണക്കടലാസിൽ പൊതിഞ്ഞ് അവർക്കുമുന്പിൽ വെക്കാനുള്ള ഒരു സമ്മാനപ്പൊതിയായിരുന്നു  വീട്.

കെട്ടുപൊട്ടിയ സങ്കടങ്ങൾ കണ്ണീർചാലുകളായി ഒഴുകിയിറങ്ങിയപ്പോൾ ഒരു തുള്ളി പോലും ചോർന്നു പോവാതെ തടകെട്ടി നിർത്തിയ എല്ലാവർക്കും… 

സ്നേഹത്തിനു ഒരോർമക്കുറിപ്പായി… ഒരിക്കലും ചാരിയിടാത്ത മനസ്സിന്റെ വാതിലിനു പിറകിൽ… 

അവരും ഞാനും ഞങ്ങളുടെ വീടുമിതാ… 

Leave a Reply

Your email address will not be published. Required fields are marked *

Amarnath Yatra, India,pilgrimage , 2018 ,June 28, most popular pilgrimage,devotees , Amarnath temple ,Jammu,Raksha Bandhan , August 26, pilgrims,Amarnath Shrine board , announced,spot registration facilities,

ഈ വർഷത്തെ അമര്‍നാഥ്‌ തീർത്ഥ യാത്രയ്ക്ക് അരങ്ങൊരുങ്ങുന്നു; പുണ്യയാത്ര ജൂൺ 28-ന് ആരംഭിക്കും

മാർക്സ് കാണാ​തെപോയ കലയിലൂടെ ​മാർക്സിനെ​ കാണാം