കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായാൽ മാത്രം അനുമതി

തിരുവനന്തപുരം: പുതിയതായി നിർമ്മിക്കുന്ന പൊതുകെട്ടിടങ്ങൾ, സ്‌കൂൾ, ഹോട്ടൽ, മാൾ, ഹാൾ, ഓഡിറ്റോറിയം തുടങ്ങിയ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാണെങ്കിൽ മാത്രമേ നിർമ്മാണാനുമതി നൽകാവൂയെന്ന് സർക്കാർ സർക്കുലറിറക്കി. 

കെട്ടിടത്തിന്റെ സ്‌കെച്ചിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയവർക്കു മാത്രമായിരിക്കും തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും നിർമ്മാണാനുമതി നൽകുക. 

കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടും പല കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമല്ലെന്ന് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഫോസ് യങ് പ്രൊഫഷണല്‍ മീറ്റ് കോവളത്ത്

സർക്കാർ ആശുപത്രികളിൽ തിരക്ക് കൂടുന്നു