Movie prime

ബ്രാകൾ തീയിലെറിഞ്ഞ് സ്വിസ് വനിതകളുടെ തെരുവ് പ്രക്ഷോഭം

ശമ്പള വർധനവും തുല്യതയും ആവശ്യപ്പെട്ട് സ്വിസ്സ് വനിതകൾ ഇന്നലെ തെരുവിലിറങ്ങി. രാജ്യവ്യാപകമായ പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്തതായാണ് വിവരം. ജോലിസ്ഥലത്തെ വർധിച്ചുവരുന്ന സെക്സിസം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ ബ്രാകൾ കത്തിച്ചാണ് സമരക്കാർ പ്രതിഷേധിച്ചത്. ഗാർഹിക ജോലിക്കാരുടെയും അധ്യാപകരുടെയും ആയമാരുടെയും ശമ്പള വർധനവാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഓഫീസുകൾ ബഹിഷ്കരിച്ച് സ്ത്രീ ജീവനക്കാർ ഇത്തരത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് ഇരുപത്തെട്ട് വർഷത്തിന് ശേഷമാണെന്ന് പറയപ്പെടുന്നു. പാർലമെന്റ് സ്ട്രീറ്റിൽ പ്രകടനം നടത്തിയ സമരക്കാർ വാഹന ഗതാഗതം തടസ്സപ്പെടുത്തി. രാജ്യത്തിൻറെ സാമ്പത്തിക More
 
ബ്രാകൾ തീയിലെറിഞ്ഞ്  സ്വിസ് വനിതകളുടെ തെരുവ് പ്രക്ഷോഭം

ശമ്പള വർധനവും തുല്യതയും ആവശ്യപ്പെട്ട് സ്വിസ്സ് വനിതകൾ ഇന്നലെ തെരുവിലിറങ്ങി. രാജ്യവ്യാപകമായ പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്തതായാണ് വിവരം. ജോലിസ്ഥലത്തെ വർധിച്ചുവരുന്ന സെക്സിസം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ ബ്രാകൾ കത്തിച്ചാണ് സമരക്കാർ പ്രതിഷേധിച്ചത്.

ഗാർഹിക ജോലിക്കാരുടെയും അധ്യാപകരുടെയും ആയമാരുടെയും ശമ്പള വർധനവാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഓഫീസുകൾ ബഹിഷ്കരിച്ച് സ്ത്രീ ജീവനക്കാർ ഇത്തരത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് ഇരുപത്തെട്ട് വർഷത്തിന് ശേഷമാണെന്ന് പറയപ്പെടുന്നു. പാർലമെന്റ് സ്ട്രീറ്റിൽ പ്രകടനം നടത്തിയ സമരക്കാർ വാഹന ഗതാഗതം തടസ്സപ്പെടുത്തി. രാജ്യത്തിൻറെ സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലെ പ്രധാന റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

തൊണ്ണൂറ്റൊന്നു ശതമാനം ഗാർഹിക ജോലിയും ചെയ്യുന്ന സ്വിസ് സ്ത്രീകളുടെ എൻജിനീയറിങ് മേഖലയിലെ പ്രാതിനിധ്യം കേവലം എട്ടു ശതമാനം മാത്രമാണെന്ന് സമരക്കാർ ആരോപിക്കുന്നു. തുല്യ ജോലിക്ക് അസമമായ ശമ്പളമാണുള്ളത്. ഇക്കാര്യത്തിൽ സ്ത്രീ-പുരുഷ അന്തരം പന്ത്രണ്ട് ശതമാനത്തിൽ അധികമുണ്ട്. പാതിരാത്രിയിലേക്ക് നീണ്ടുപോയ സമരത്തിൽ തീകൂട്ടി അതിലേക്ക് നെക് ടൈകളും ബ്രാകളും വലിച്ചെറിഞ്ഞുള്ള സമരമാർഗങ്ങളാണ് പ്രക്ഷോഭകാരികൾ സ്വീകരിച്ചത്.

പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചായിരുന്നു സമരക്കാർ എത്തിയത്. പ്രക്ഷോഭകരോട് അനുഭാവം പുലർത്തിയ ചെറുകിട വ്യാപാര സ്ഥാപനങ്ങളും കടകളും അതേ നിറത്തിലുള്ള ബലൂണുകൾ സ്ഥാപനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ചാണ് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്. വികസിത രാജ്യമായ സ്വിറ്റ്‌സ്സർലാൻഡിൽ സ്ത്രീകൾ കടുത്ത വിവേചനത്തിന് ഇരയാവുന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുപ്രകാരം യൂറോപ്പ്, സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിൽ ഹൈസ്‌കൂളിന് ശേഷം ഉപരിപഠനം നടത്തുന്ന പെൺകുട്ടികളുടെ കാര്യത്തിൽ ഏറ്റവും പിറകിൽ നിൽക്കുന്നത് സ്വിറ്റ്‌സർലാൻഡ് ആണ്.