ഇന്ത്യന്‍ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ വിപണിയില്‍ പുതിയ രണ്ടു അതിഥികള്‍ കൂടി എത്തുന്നു. ഗോ ടെക് എന്ന കമ്പനി ഫണ്‍ടാബ് ഫ്യൂഷന്‍, ഫോണ്‍ടാബ് എന്നീ ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റുകളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷത്തിലെ അടുത്ത പാദത്തില്‍ വില്‍പനയ്‌ക്കെത്തുന്ന ഫണ്‍ടാബ് ഫ്യൂഷനും ഫോണ്‍ടാബും പതിനായിരം യൂണിറ്റുകള്‍ വിറ്റഴിക്കാനാകുമെന്നാണ് ഗോ ടെക് പ്രതീക്ഷിക്കുന്നത്.
Business
3,999 രൂപയ്‌ക്ക് ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റുമായി ഗോ ടെക്
ബുദ്ധിപരമായ ഗെയിമിംഗ് അനുഭവവുമായി ഷോഗിനി സിസ്റ്റംസ്
തിരുവനന്തപുരം: ഭീകരതയും, രക്തച്ചൊരിച്ചിലും, അക്രമവും നിറഞ്ഞു നില്‍ക്കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ വ്യാപൃതരാകുന്ന യുവ തലമുറയെ അവയില്‍ നിന്നും മാറ്റി നിര്‍ത്താനായി ബുദ്ധിപരമായ നൂതന ഗെയിമിംഗ് സംവിധാനങ്ങളുമായി ഷോഗിനി സിസ്റ്റംസ് രംഗത്തെത്തിയിരിക്കുന്നു. ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ ഡെവലപ്പര്‍ കമ്പനിയാണ് ഷോഗിനി സിസ്റ്റംസ്.
'പ്രോഡക്ട് ഓഫ് ദി ഇയര്‍' അവാര്‍ഡ് ഐസിഐസിഐ പ്രു ഐകെയറിന്

ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ 2012 ലെ പ്രോഡക്ട് ഓഫ് ദി ഇയര്‍ അവാര്‍ഡിന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഐസിഐസിഐ പ്രു ഐകെയര്‍ അര്‍ഹമായി. ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന ഈ അവാര്‍ഡ് രാജ്യത്തുടനീളം നടത്തുന്ന സര്‍വ്വേയിലൂടെയാണ് വിജയിയെ കണ്ടെത്തിയിട്ടുള്ളത്.
ഐശ്വര്യ കല്യാണിന്റെ ബ്രാന്‍ഡ് അംബാസിഡര്‍; 10 കോടിയുടെ കരാര്‍
കല്യാണിന്റെ പൊന്നിന് ഇനി ഐശ്വര്യത്തിളക്കം... ലോകസുന്ദരി ഐശ്വര്യ റായ് കേരളത്തിലെ പ്രശസ്‌ത സ്വര്‍ണാഭരണ ബിസിനസുകാരായ കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നു. പ്രസവാവധിക്ക് ശേഷം അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്ന ഐശ്വര്യ റായ് കല്യാണിന്റെ പരസ്യങ്ങളില്‍ അഭിനയിക്കും. 10 കോടി രൂപയ്‌ക്കാണ് കല്യാണ്‍ ജൂവലേഴ്‌സ് ഐശ്വര്യ റായിയുമായി കരാറിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
മാരുതി കാറുകള്‍ക്ക് 17000 രൂപ വരെ വില വര്‍ദ്ധിപ്പിച്ചു
ഇന്ത്യന്‍ ചെറുകാര്‍ വിപണിയിലെ അതികായരായ മാരുതി സുസുകി വിവിധ മോഡലുകള്‍ക്ക് 17000 രൂപ വരെ വിലവര്‍ദ്ധിപ്പിച്ചു. കേന്ദ്ര ധനാകാര്യ മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി കഴിഞ്ഞ ആഴ്‌ച അവതരിപ്പിച്ച ബജറ്റില്‍ എക്‌സൈസ് തീരുവ കൂട്ടിയതിനെ തുടര്‍ന്നാണ് വില വര്‍ദ്ധിപ്പിച്ചതെന്ന് മാരുതിയുടെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മായങ്ക് പരീഖ് പറഞ്ഞു.
ഡെസ്‌ക്‌ടോപ്പ് വിപണിയില്‍ ഏസര്‍ ഒന്നാമന്‍
ഒന്നാമതായിരുന്ന എച്ച് പിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി തായ്‌വാന്‍ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഏസര്‍ ഇന്ത്യന്‍ ഡെസ്‌ക്‌ടോപ്പ് വിപണിയില്‍ ഒന്നാമതെത്തി. മലക്കംമറിച്ചിലുകള്‍ ഏറെ ദൃശ്യമായ ഇന്ത്യന്‍ ഡെസ്‌ക്‌ടോപ്പ് വിപണിയില്‍ 2011 സാമ്പത്തികവര്‍ഷത്തിലെ അവസാന പാദത്തിലാണ് ഏസര്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 13.2 ശതമാനമാണ് ഏസറിന്റെ വിപണി വിഹിതം.
മൈപ്പാഡും യുപ്പും - ഇന്ത്യയില്‍ 5000 രൂപയ്‌ക്ക് വീണ്ടും ടാബ്‌ലറ്റ് വസന്തം
ഇന്ത്യന്‍ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ വിപണിയില്‍ പുതിയ അതിഥികള്‍ എത്തി. പ്രശസ്‌ത ഇലക്‌ട്രോണിക് മാര്‍ക്കറ്റിംഗ് സ്ഥാപനമായ മംഗള്‍ ഇലക്‌ട്രോണിക്‌സാണ് പുതിയ ടാബ്‌ലറ്റുകള്‍ ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നത്. മൈപ്പാഡ്, യുപ്പ് എന്നിങ്ങനെ രണ്ടു കമ്പനികളുടെ വിവിധ പതിപ്പുകളാണ് പുറത്തിറക്കിയത്. ആന്‍ഡ്രോയ്‌ഡിന്റെ ഫ്രോയോ, ജിഞ്ചര്‍ബ്രഡ്, ഹണികോംപ് ഓപ്പറേറ്റിംഗ് സിസ്‌റ്റങ്ങളില്‍ റണ്‍ ചെയ്യുന്ന ടാബ്‌ലറ്റുകളാണിവ.
5000 രൂപയ്‌ക്ക് ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റ് വാങ്ങാം
ആകാശ് ടാബ്‌ലറ്റ് കൊളുത്തിയ വിപ്‌ളവം ഇന്ത്യയാകെ പടര്‍ന്നുപിടിക്കുമോ? കഴിഞ്ഞ ആഴ്‌ച ബി എസ് എന്‍ എല്‍ 3500 രൂപയുടെ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ പുറത്തിറക്കിയതിന് പിന്നാലെ എടാബിന്‍ എന്ന ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ആഗോള കമ്പനിയായ എക്രോസ് വേള്‍ഡും ഡല്‍ഹിയിലെ ഗോ-ടെക്ക് എന്ന കമ്പനിയും ചേര്‍ന്നാണ് പുതിയ ടാബ്‌ലറ്റ് പുറത്തിറക്കിയിരിക്കുന്നത് 5000 രൂപയാണ് ഇതിന്റെ വില. മാര്‍ച്ച് രണ്ടാം വാരം എടാബിന്‍ വില്‍പനയ്‌ക്കെത്തും.
3250 രൂപയ്‌ക്ക് ടാബ്‌ലററ് കംപ്യൂട്ടറുമായി ബി എസ് എന്‍ എല്‍
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റ് എന്ന ഖ്യാതിയുമായി എത്തിയ ആകാശിന് ശക്‌തമായ വെല്ലുവിളിയുമായി ബിഎസ്‌എന്‍എല്‍ രംഗത്ത്. നോയിഡ ആസ്ഥാനമായ പാന്റെല്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് മൂന്നു ടാബ്‌ലറ്റുകള്‍ പുറത്തിറക്കുമെന്ന് ബിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നു. 3250 രൂപ വിലയുള്ള ടാബ്‌ലറ്റുകളാണ് ബിഎസ്‌എന്‍എല്‍ വിപണിയിലെത്തിക്കുക.
മണപ്പുറത്തില്‍ പണം നിക്ഷേപിക്കരുതെന്ന വാര്‍ത്ത മാധ്യമങ്ങള്‍ വിഴുങ്ങി
വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന് പാടിക്കൊണ്ട് മോഹന്‍ലാല്‍ അഭിനയിച്ച പരസ്യം ഓര്‍മ്മയില്ലേ. മണപ്പുറം ഫിനാന്‍സ് എന്ന സ്ഥാപത്തിന്റെ ബ്രാന്‍ഡ് പ്രചാരണത്തിനായി തയ്യാറാക്കിയ പരസ്യം മലയാളത്തില്‍ മോഹന്‍ലാലും തമിഴില്‍ വിക്രമും ഹിന്ദിയില്‍ അക്ഷയ്‌കുമാറുമൊക്കെയാണ് അഭിനയിച്ചത്. കോടികണക്കിന് രൂപ ചെലവഴിച്ച് തയ്യാറാക്കിയ പരസ്യങ്ങളിലൂടെ ഇന്ത്യയിലൊട്ടാകെ വന്‍ സ്വീകാര്യതയാണ് മണപ്പുറം ഫിനാന്‍സ് കൈവരിച്ചത്.
വെബ്‌ക്യാമിന് വ്യക്‌തതയില്ലെങ്കില്‍ എം എസ് ലൈഫ്‌ക്യാം വാങ്ങാം
ലാപ്‌ടോപ്പിന്റെയും കംപ്യൂട്ടറിന്റെയും വെബ് ക്യാമിന് വ്യക്‌തതയും നിലവാരവും ഇല്ല എന്നത് സ്ഥിരം കേള്‍ക്കുന്ന ഒന്നാണ്. മുന്തിയ ഇനം ലാപ്‌ടോപ്പ് വാങ്ങിയാലും അതിലെ വെബ് ക്യാമിന് വേണ്ടത്ര നിലവാരം ഉണ്ടാകണമെന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരെ സുവ്യക്‌തമായി കണ്ട് സംസാരിക്കണമെങ്കില്‍ മൈക്രോസോഫ്‌റ്റ് വിപണിയിലിറക്കിയ ലൈഫ്‌ക്യാം എച്ച് ഡി 5000 എന്ന വെബ്‌ക്യാം വാങ്ങാം.
More Articles...
- ബ്ളാക്ക്ബറി പ്ളേബുക്ക് പകുതി വിലയ്ക്ക് വാങ്ങാം...
- വ്യാപാര്‍ 2011 തിരുവനന്തപുരത്ത്
- അന്താരാഷ്ട്ര ആയുര്‍വേദ സെമിനാര്‍: പ്രബന്ധങ്ങള്‍ ക്ഷണിച്ചു
- ഗൂഗിളിന് വരുമാനം 167 കോടി; കണക്കില്‍ വെറും 7.49 കോടി!
- പുതിയ സുഗന്ധങ്ങളുമായി ഇവ ഡിയോഡറന്റുകള്‍ വിപണിയില്‍
- എച്ച് പി ഒന്നാമത്; ഡെലിനെ മറികടന്ന് ലെനോവൊ രണ്ടാമത്
- തലസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന് എന്‍.ഐ.ഐ.റ്റി. എന്‍.ഗുരു
- എലൈറ്റ് ലൈഫ് ആന്റ് പ്രു എലൈറ്റ് വെല്‍ത്ത് പ്ളാനുകളുമായി ഐസിഐസിഐ
- കൊച്ചിയില്‍ ബക്കാര്‍ഡി ഇന്ത്യയുടെ ടുഗദര്‍ മിക്സ് അരങ്ങേറി
- പങ്കാളികളെ കണ്ടെത്താന്‍ ഡേറ്റ്ദോസ്തി.കോം
Page 1 of 13








