Buyfie
in

ദക്ഷിണ കൊറിയയിലേക്ക് മലയാളി സ്റ്റാര്‍ട്ടപ്പിന് ക്ഷണം

തിരുവനന്തപുരം: മലയാളി സഹോദരങ്ങള്‍ വികസിപ്പിച്ച ഇ-കോമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ ‘ബൈഫി’ (Buyfie) ദക്ഷിണകൊറിയയുടെ പ്രശസ്തമായ ‘ഇന്‍ടുകൊറിയ’ ആക്‌സിലറേഷന്‍ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണകൊറിയന്‍ സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതികവിദ്യ മന്ത്രാലയം, കൊറിയയുടെ നാഷനല്‍ ഐടി ഇന്‍ഡസ്ട്രി പ്രമോഷന്‍ ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഇന്‍ടുകൊറിയ’, സ്റ്റാര്‍ട്ടപ്പുകളുടെ അതിവേഗ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.

പരിസ്ഥിതി സാങ്കേതിക വിദ്യ, ധനകാര്യ സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇ-കോമേഴ്‌സ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതു സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാത്രം ക്ഷണം ലഭിച്ച ‘ഇന്‍ടുകൊറിയ’യിലെ പങ്കാളിത്തം ബൈഫിക്ക് ലഭിച്ച സുപ്രധാന അംഗീകാരമാണ്. തുടക്കക്കാരായ ഉപഭോക്താക്കള്‍ക്കായി അവശ്യഘടകങ്ങള്‍ എല്ലാമുള്‍പ്പെടുത്തി വികസിപ്പിച്ച മിനിമം വയബിള്‍ പ്രോഡക്ട്(എംവിപി) വിഭാഗത്തിലാണ് സഹോദരങ്ങളായ എസ്.എസ്.പ്രവീണ്‍, എസ്.എസ്. പ്രണവ്, എസ്.എസ്.പ്രബിന്‍ എന്നിവര്‍ ചേര്‍ന്നു വികസിപ്പിച്ച ബൈഫിയ്ക്ക് പങ്കാളിത്തത്തിനുള്ള അവസരം ലഭിച്ചത്.

സ്റ്റാര്‍ട്ടപ് മിഷനുമായി ചേര്‍ന്നുള്ള പട്ടികജാതി വികസന വകുപ്പിന്റെ സംരംഭമായ സ്റ്റാര്‍ട്ടപ് ഡ്രീംസിനു കീഴിലാണ് ബൈഫി ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. പ്രാദേശിക വ്യാപാര സ്ഥാപനങ്ങളുടെ ഇ കമേഴ്‌സ് ശൃംഖലയിലെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിപണിയില്‍ പരിചയപ്പെടുത്തുകയാണ് ബൈഫിയുടെ ലക്ഷ്യം. ടെക്‌നോപാര്‍ക്കില്‍ ആക്‌സന്‍ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 2016-ലാണ് കമ്പനിയുടെ തുടക്കം.

ബൈഫിയില്‍ പ്രാദേശിക വ്യാപാരസ്ഥാപനങ്ങളെ പേര്, സ്ഥലം, പിന്‍കോഡ് എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് തിരയാം. ലഭിക്കുന്ന ഉല്‍പ്പന്നങ്ങൾ, സേവനങ്ങൾ,വില, മറ്റു പ്രത്യേകതകൾ എന്നിവ അറിയാം. എസ്എംഎസ്, ചാറ്റ് എന്നിവ വഴി ആശയവിനിമയം നടത്തുന്നതിന് പുറമെ ഇ-വിപണിയിലെ ദൃശ്യാനുഭവം ആസ്വദിക്കാം. തിരുവനന്തപുരം ജില്ലയിലെ ഇരുനൂറോളം വ്യാപാരസ്ഥാപനങ്ങൾ ബൈഫിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Buyfie-blivenews.comഏതാനും മാസങ്ങള്‍ക്കകം മറ്റു ജില്ലകളിലും ബൈഫിയുടെ സേവനം ലഭ്യമാകും. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്കായി ആപ്പും വെബ് പോര്‍ട്ടലും തുറന്നിട്ടുണ്ട്. ആശയങ്ങള്‍ എങ്ങനെ പ്രവൃത്തിയിലെത്തിക്കാമെന്നതിനെപ്പറ്റി വിദഗ്ധ സാങ്കേതികോപദേശം ലഭിക്കാനുള്ള അവസരം ഇന്‍ടുകൊറിയയില്‍ ക്ഷണിക്കപ്പെട്ടിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിക്കും.

ദക്ഷിണകൊറിയയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന പാങ്യോ സ്റ്റാര്‍ട്ടപ് ക്യാംപസില്‍ സൗജന്യ ഓഫീസ് സ്ഥലം, കൊറിയന്‍ സ്റ്റാര്‍ട്ടപ്പ് വിസ ലഭിക്കാന്‍ സഹായം, പെയേര്‍ഡ് മെന്റര്‍ഷിപ്പ് എന്നിവയ്ക്കും അവസരമുണ്ട്. കൂടാതെ ലോകപ്രശസ്ത കമ്പനികളായ സാംസങ്, എല്‍ജി, ഹൂണ്ടായ് എന്നിവയിലെ വിദഗ്ധന്‍മാരുമായി ആശയസംവാദം നടത്താം. പ്രതിമാസ തൊഴില്‍ മേളകളില്‍ പ്രവേശനം, ഭാഷാപരിശീലനം, മികച്ച സംരംഭകരില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയും ലഭിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പത്മനാഭ സ്വാമി ക്ഷേത്രം: അമൂല്യ വജ്ര മുത്തുകള്‍ കണ്ടെത്തി

Lalitha kumaramangalam, actress attack case

നടി ആക്രമിക്കപ്പെട്ട കേസ്; ദേശീയ വനിതാ കമ്മീഷന്‍ വിമർശിച്ചു