കേരള നാളികേര വികസന കൗണ്‍സില്‍ രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം 

തിരുവനന്തപുരം: നാളികേര കൃഷിയുടെ വിസ്തൃതിയും ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് കേരള നാളികേര വികസന കൗണ്‍സില്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 

കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറില്‍ നിന്ന് 9.25 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുക, രോഗം ബാധിച്ചതും ഉല്‍പാദനക്ഷമത നശിച്ചതുമായ തെങ്ങുകള്‍ക്കു പകരം അത്യുല്‍പാദന ശേഷിയുളള തൈകള്‍ വെച്ചുപിടിപ്പിക്കുക, ഉല്‍പാദനക്ഷമത ഹെക്ടറിന് 8500 നാളികേരമായി ഉയര്‍ത്തുക, നാളികേരത്തിന്‍റെ മൂല്യവര്‍ധന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് വികസന കൗണ്‍സിലിന്‍റെ ലക്ഷ്യങ്ങള്‍.

കൃഷി മന്ത്രി ചെയര്‍മാനായുളള കൗണ്‍സിലില്‍ കൃഷിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെയും കേര കര്‍ഷകരുടെയും ഉല്‍പാദന കമ്പനികളുടെയും  പ്രതിനിധികള്‍  അംഗങ്ങളായിരിക്കും. കൗണ്‍സിലിന് ജില്ലാതലത്തിലും സമിതികള്‍ ഉണ്ടാകും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക്, സാറ്റലൈറ്റ് ഫോൺ നൽകും 

നിര്‍മ്മിതബുദ്ധിയില്‍ കേരളത്തിന് അനന്തസാധ്യതകള്‍