in ,

കേരള മന്ത്രിസഭാ യോഗത്തിലെ പുതിയ തീരുമാനങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആറ് പോലീസ് സ്റ്റേഷനുകള്‍ (police stations) ആരംഭിക്കുന്നതിന് ഇന്നു ചേർന്ന മന്ത്രിസഭാ (cabinet) യോഗം (meeting) തത്വത്തില്‍ ഭരണാനുമതി നല്‍കി. കണ്ണനല്ലൂര്‍ (കൊല്ലം സിറ്റി), മട്ടന്നൂര്‍ എയര്‍പോര്‍ട്ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), മേല്‍പ്പറമ്പ (കാസര്‍കോട്,) പന്തീരങ്കാവ് (കോഴിക്കോട് സിറ്റി), ഉടുമ്ബന്‍ചോല (ഇടുക്കി) എന്നീ സ്ഥലങ്ങളിൽ പുതിയ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും.

കൂടാതെ വടകര പോലീസ് കണ്‍ടോള്‍ റൂമില്‍ 50 പോലീസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ സൃഷ്ടിക്കും. സ്കില്‍ ഡവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന് ഏറ്റുമാനൂര്‍ ഐടിഐയുടെ കൈവശമുളള 8.85 ഹെക്ടര്‍ ഭൂമിയില്‍ നിന്നും 3.24 ഹെക്ടര്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ പ്രയോജനപ്പെടുന്ന പദ്ധതിയെന്ന പരിഗണന നൽകിയാണ് ബിപിസിഎല്‍ ന്റെ അപേക്ഷ പരിഗണിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നിർധനയായ കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ അനുവദിച്ചു. കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, ഇടയാര്‍ എന്നീ സ്ഥലങ്ങളില്‍ 2013-ല്‍ ഉണ്ടായ കലാപത്തില്‍ നാശനഷ്ടം സംഭവിച്ചവർക്ക് ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

മികച്ച കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2010 മുതല്‍ 2014 വരെയുളള വര്‍ഷങ്ങളിലേക്ക് നീക്കി വച്ച ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് മൗണ്ടനീയറിംഗ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിലെ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് മാന്വലായി അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു.

കേരളത്തിലെ മുന്‍ നാട്ടുരാജാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും ഫാമിലി ആന്റ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ ഏകീകരിച്ച്‌ 3000 രൂപയായി വർദ്ധിപ്പിച്ചു. പേഴ്സണല്‍ സ്റ്റാഫായി വിരമിച്ചവരുടെ അനന്തരാവകാശികള്‍ക്കുളള കുടുംബ പെന്‍ഷന്‍ കെ.എസ്.ആര്‍ ചട്ടങ്ങള്‍ക്കനുസൃതമായി പുതുക്കി നിശ്ചയിക്കാനും തീരുമാനമായി.

കിന്‍ഫ്രയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട 29 കോണ്‍ട്രാക്റ്റ് ജീവനക്കാരെ നിലനിര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിര്‍ത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് ഒൻപതാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കേരള ബ്ലഡ് ബാങ്ക് സൊസൈറ്റിക്ക് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജില്‍ 15.5 സെന്റ് ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും. വ്യവസായ പരിശീലന വകുപ്പില്‍ ഐടി സെല്‍ രൂപീകരിക്കാനും ഇതിനായി 6 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഐഎസ് ബന്ധം; കണ്ണൂരിലെ അഞ്ച് പേര്‍ അറസ്റ്റില്‍

Aami,Prithviraj, Kamala Suraiyya,tovino thomas

ആമി: പൃഥ്വി പിന്മാറി; പകരക്കാരനായി ടൊവിനോ