Calcium, World Osteoporosis Day,
in ,

ലോക അസ്ഥിക്ഷയ ദിനത്തിൽ ചില വീണ്ടുവിചാരങ്ങൾ

ഇന്ന് ലോക അസ്ഥിക്ഷയ ദിനം (World Osteoporosis Day). മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ (bones) ആരോഗ്യത്തിന് അനിവാര്യമായ ഒന്നാണ് കാൽസ്യം (Calcium). എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ ചൈന, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ ഏഷ്യ-പസഫിക് രാഷ്ട്രങ്ങളെപ്പോലെ തന്നെ ഇന്ത്യയിലെ ജനങ്ങളിലും കാൽസ്യത്തിന്റെ അളവ് അനിയന്ത്രിതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഒരു ദിവസം ശരീരത്തിൽ ശരാശരി 400 മില്ലിഗ്രാമിന് താഴെ അളവിലുള്ള കാൽസ്യത്തിന്റെ ലഭ്യത അസ്ഥിഭംഗത്തിനും അസ്ഥിക്ഷയത്തിനുമുള്ള സാധ്യതകളുയർത്തുന്നുവെന്ന് സമീപകാലത്തെ ഗ്ലോബൽ കാൽസ്യം മാപ്പിന്റെ അവലോകനത്തിൽ പറയുന്നു. അർജന്റീന, ബൊളീവിയ, ബ്രസീൽ എന്നിങ്ങനെയുള്ള സൗത്ത് അമേരിക്കൻ രാഷ്ട്രങ്ങളിലും നോർത്ത് ആഫ്രിക്കൻ പ്രദേശങ്ങളിലും കാൽസ്യത്തിന്റെ അഭാവം നേരിടുന്ന ജനങ്ങൾ കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാകുന്നു.

Calcium, World Osteoporosis Day,വടക്കൻ യൂറോപ്പിൽ ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമുള്ളത്ര കാൽസ്യം പോലും ഭൂരിപക്ഷം പേരിലും കാണപ്പെടുന്നില്ലെന്ന് പരിശോധന നടത്തിയ അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റി അസ്സോസിയേറ്റ് പ്രൊഫസർ ഈതൻ ബൽക് ചൂണ്ടിക്കാട്ടുന്നു. അസ്ഥിസംബന്ധമായ രോഗങ്ങൾക്ക് ജനങ്ങൾ വിധേയരാകുന്നത് ഭക്ഷണ ക്രമത്തിൽ കാൽസ്യത്തിന്റെ അളവ് തീരെ കുറവായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

74 രാജ്യങ്ങളിലെ മുതിർന്ന വ്യക്തികളിലെ കാൽസ്യത്തിന്റെ അളവ് പല പഠനങ്ങൾക്കായി ശേഖരിച്ചതിനു ശേഷമാണ് ഗവേഷക സംഘം ഓസ്റ്റിയോപോറോസിസ് ഇന്റർനാഷണലിൽ ലേഖനം പ്രസിദ്ധീകരിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിലുള്ള ജനങ്ങളിലെ ശരീരത്തിലാണ് കാൽസ്യത്തിന്റെ അഭാവം ഏറ്റവും കൂടുതലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Calcium, World Osteoporosis Day,ഇവിടങ്ങളിലെ കണക്ക് പ്രകാരം ദിവസത്തിൽ 400 മില്ലിഗ്രാമിന്‌ താഴെ കാൽസ്യം എന്ന് രേഖപ്പെടുത്തുമ്പോൾ വടക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിൽ മാത്രമാണ് ദിവസം 1000 മില്ലിഗ്രാമിന്‌ മുകളില്ലെന്ന കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ശരാശരി 400 മില്ലിഗ്രാമിനും 700 മില്ലിഗ്രാമിനും മധ്യേ എന്ന റിപ്പോർട്ടാണ് ലഭിച്ചത്.

കാൽസ്യത്തിന്റെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് പ്രേരണയാകുന്നതാണ് ഇത്തരം കണ്ടെത്തലുകൾ. പ്രത്യേകിച്ച് ഏഷ്യ-പസഫിക് മേഖലകളിലും ഇതുവരെ പരിശോധന നടത്തപ്പെടാത്ത മറ്റ് ഇടങ്ങളിലും. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ഭക്ഷണ ക്രമങ്ങളും കൂടുതലായി പ്രചരിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും ബൽക് അഭിപ്രായപ്പെട്ടു.

മനുഷ്യ ശരീരത്തിലെ കാൽസ്യത്തിന്റെ 99 ശതമാനവും എല്ലുകളുടെയും പല്ലുകളുടെയും ആവശ്യത്തിനാണ് ഉപയോഗിക്കപ്പെടുന്നത്. ബാക്കി മാത്രമേ പേശികൾക്കായി വിനിയോഗിക്കപ്പെടുന്നുള്ളൂ. കാൽസ്യത്തിന്റെ അഭാവം പല രോഗങ്ങളിലേയ്ക്കും നയിക്കുമെന്നതിനാൽ കാല്‍സ്യം കൂടുതലായി അടങ്ങിയ പാല്‍, മുട്ട, വെണ്ണ, തൈര്, ചീര പോലുള്ള ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ടി പി സെൻകുമാറിന്‍റെ ട്രിബ്യൂണൽ നിയമനം കേന്ദ്രം തടഞ്ഞു

വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ട; നിലപാടിലുറച്ച് ഹൈക്കോടതി