ക്യാമ്പ് ഫോളോവര്‍ നിയമനം പിഎസ് സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Camp followers , PSC, Pinarayi, recruitment, last grade services rule, amendment, 

തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വൻ വിവാദമായ സാഹചര്യത്തിൽ പുതിയ തീരുമാനവുമായി അധികൃതർ രംഗത്ത്. ക്യാമ്പ് ഫോളോവര്‍ ( Camp followers ) നിയമനം പിഎസ് സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ലാസ്റ്റ് ഗ്രേഡ് സര്‍വീസസ് റൂളില്‍ ഒരു മാസത്തിനകം ഭേദഗതി കൊണ്ടുവരാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി ഒരു മാസത്തിനുള്ളില്‍ പോലീസ് നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുവാനാണ് തീരുമാനം.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ചട്ടം ഭേദഗതി ചെയ്തിരുന്നില്ല.

ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കഴിയാത്തതിനാൽ ക്യാമ്പ് ഫോളോവര്‍ നിയമനം പി.എസ്.സിക്ക് വിടുന്നതില്‍ തടസ്സം നേരിടുകയായിരുന്നു.

നിലവില്‍ വളരെ ചുരുക്കം പേര്‍ക്കാണ് ക്യാമ്പ് ഫോളോവര്‍മാരായി സ്ഥിരം നിയമനമുള്ളത്.

ദാസ്യപ്പണിക്കായി നിയോഗിക്കപ്പെടുന്നവരില്‍ കൂടുതല്‍ പേരും താത്ക്കാലിക ജീവനക്കാരാണ്. ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന ഭയമാണ് ദാസ്യപ്പണിയെടുക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ പി.എസ്.സി വഴി നിയമനം നടത്തുന്നതോടെ ഇവര്‍ക്ക് ജോലിയില്‍ സുരക്ഷിതത്വവും പരാതിപ്പെടാനുള്ള അവകാശവും ലഭിക്കുമെന്നാണ് വിലയിരുത്തൽ.

പോലീസ് ഡ്രൈവർ ഗവാസ്കറുടെ പരാതിയെ തുടർന്നാണ് പോലീസിലെ ദാസ്യവൃത്തി വൻ വിവാദമായത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വി​ദേ​ശ ​വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസയച്ചു

വിവാദ ഭൂമി ഇടപാടിൽ വത്തിക്കാൻ ഇടപെട്ടു; അതിരൂപതയിലെ പ്രമുഖർക്ക് സ്ഥാനമാറ്റം