Campus leaders, innovative programme , CISSA, Dr Vandana Siva The Regional Centre of Expertise ,RCE,Thiruvananthapuram,  United Nations University,  launch , programme ,Campus Leaders for Sustainable Development ,UNURCE,  Dept of Aquatic Biology and Fisheries, University of Kerala,
in ,

മികച്ച ക്യാമ്പസ് നേതാക്കളെ വാർത്തെടുക്കാൻ നൂതന സംരംഭം

തിരുവനന്തപുരം: കോളേജ്, സർവ്വകലാശാല ക്യാമ്പസുകളിൽ നിന്നും യുവ നേതാക്കളെ വാർത്തെടുക്കുന്നതിനായി സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (CISSA) ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയാൽ അംഗീകൃതമായ തിരുവനന്തപുരം റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ് (UNURCE), ‘ക്യാമ്പസ് ലീഡേഴ്‌സ് ഫോർ സസ്‌റ്റെയ്‌നബ്ൾ ഡെവലപ്പ്മെന്റ്’ (Campus Leaders for Sustainable Development) എന്ന പേരിൽ സുസ്ഥിര വികസനത്തിന് യുവ നേതാക്കളെ കണ്ടെത്താനുള്ള നൂതന സംരംഭത്തിന്‌ തുടക്കം കുറിക്കുന്നു.

പ്രശസ്ത പരിസ്ഥിതി ചിന്തകയും ശാസ്ത്ര തത്വചിന്തകയുമായ ഡോ വന്ദന ശിവ ‘ക്യാമ്പസ് ലീഡേഴ്‌സ് ഫോർ സസ്‌റ്റൈനബിൾ ഡെവലപ്പ്മെൻറ്റ്’ ഡിസംബർ 23 ശനിയാഴ്ച രാവിലെ 9: 30-ന് കേരള യൂണിവേഴ്സിറ്റി സെനറ്റ് ചേംബറിൽ വച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മുൻ അംബാസഡർ ശ്രീ ടി പി ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പദ്ധതിയുടെ ആവിഷ്കാരത്തിനും തുടർന്നുള്ള പ്രവർത്തനങ്ങൾക്കുമായി ആർ സി ഇ തിരുവനന്തപുരം, സിസ്സ, കേരള സർവ്വകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ, വ്യത്യസ്ത സർക്കാർ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ, സ്വകാര്യ വ്യക്തികൾ എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പസ് ലീഡേഴ്‌സ് ഫോർ സസ്‌റ്റെയ്‌നബ്ൾ ഡെവലപ്പ്മെൻറ്റിനു തുടക്കം കുറിക്കുന്നത്.

സുസ്ഥിര വികസനം ഇന്ത്യയിലെ സർവ്വകലാശാല ക്യാമ്പസുകളിൽ ചർച്ചയായ സാഹചര്യത്തിൽ ക്യാമ്പസിൽ നിന്നുള്ള നേതാക്കളെ രൂപപ്പെടുത്തുന്നതിനുള്ള പദ്ധതി യുവാക്കളുടെ വ്യാപക പങ്കാളിത്തം ഉറപ്പ് നൽകുന്നു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രാദേശിക തലത്തിൽ വിദ്യാഭ്യാസ രംഗത്തുള്ള സുസ്ഥിര വികസനം കേന്ദ്രീകരിച്ച് പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, സമൂഹം എന്നീ മേഖലകളിലായിരിക്കും യുവ ക്യാമ്പസ് നേതാക്കൾ പ്രവർത്തിക്കുക. സുസ്ഥിര വികസനത്തെപ്പറ്റി അറിയുന്നതിന് വിവിധ ക്യാമ്പസുകളിൽ നിന്നും പ്രഗത്ഭരായ യുവനേതൃത്വങ്ങളെ തിരഞ്ഞെടുത്ത് ഒരു ടീം രൂപീകരിക്കും. തങ്ങളുടെ പ്രദേശങ്ങളിൽ സുസ്ഥിര വികസനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഓരോ ടീമും പരിശ്രമിക്കേണ്ടതുണ്ട്.

Campus leaders, innovative programme , CISSA, Dr Vandana Siva  The Regional Centre of Expertise ,RCE,Thiruvananthapuram,  United Nations University,  launch , programme ,Campus Leaders for Sustainable Development ,UNURCE,  Dept of Aquatic Biology and Fisheries, University of Kerala,സുസ്ഥിര വികസന പഠനം, വിശകലനം, യുവ ജനതയെ നയിക്കുന്നതിനുള്ള കർമ്മ പരിപാടികൾ, യുവതയുടെ കൂട്ടായ ശബ്ദം അധികാരികളുടെയും നയ രൂപകർത്താക്കളുടെയും മുന്നിൽ അവതരിപ്പിക്കൽ, സമൂഹവുമായി ഇടകലർന്നുള്ള പ്രവർത്തനം, സംവാദങ്ങളും ചർച്ചകളും സംഘടിപ്പിക്കൽ, മികവ് വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കൽ, ശൃംഖല രുപീകരണം, സുസ്ഥിര വികസനത്തിന്റെ പഠനത്തിന് വേണ്ടി വിഭവങ്ങളും, സമൂഹ മാധ്യമ വേദികളും തയ്യാറാക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് ഈ ക്യാമ്പസ് നേതാക്കൾ ആരംഭം കുറിയ്ക്കും.

ഐക്യരാഷ്ട്ര പൊതുസഭ സ്വീകരിച്ച സുസ്ഥിര വികസന അജണ്ട 2030, മനുഷ്യരാശി നേരിടുന്ന വികസന വെല്ലുവിളികൾ കൈകാര്യം ചെയ്യുവാൻ വളരെ ഗൗരപൂർണമായുള്ള ലക്ഷ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ഭൂമിയെ സംരക്ഷിച്ചു കൊണ്ട് സമൃദ്ധി കൈവരിക്കുവാൻ എല്ലാ രാഷ്ട്രങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് സുസ്ഥിരവികസന ലക്ഷ്യങ്ങൾ ആവശ്യപ്പെടുന്നു.

സുസ്ഥിരവികസനത്തിനുള്ള തത്വശാസ്ത്രം പ്രചരിപ്പിക്കുന്നതിന് പുറമെ സുസ്ഥിരമായൊരു ഭാവിക്ക് അനിവാര്യമായ പദ്ധതികൾ നടപ്പിലാക്കി മാറ്റത്തിന്റെ സാരഥികളാകാൻ യുവതലമുറയ്ക്ക് കഴിയുമെന്നതാണ് സുസ്ഥിര വികസന പദ്ധതിയിലൂടെ ക്യാമ്പസ് നേതാക്കളെ മുന്നോട്ടു നയിക്കുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Perry, Ellyse Perry, won,Rachael Heyhoe Flint Award, ICC Women's Cricketer of the Year,Australia ,all rounder,women's cricket, Beth Moone, rewarded, bat,ICC Women, T20, Emerging Player awards, Perry ,Ashes Day-Night Test , North Sydney, performances ,ODI series,South Africa, New Zealand ,England ,Commonwealth Bank Women's Ashes ,

എല്‍സെ പെറി ഐസിസി വിമൻസ് ക്രിക്കറ്റര്‍ ഓഫ് ദ ഇയർ

Free software, laptop, Kerala, production, ICFOSS, Swatantra'17,Purism ,plans ,manufacturing, laptops,  free software,Kerala, inauguration, services, common people, conference, business meeting, organised, foreign delegates,  chief minister,US firm, 

സ്വതന്ത്ര സോഫ്റ്റ് വെയറിനായുള്ള ലാപ്ടോപ്പിന്റെ നിര്‍മ്മാണം ഇനി കേരളത്തിലും