in ,

കാമ്പസ്​ രാഷ്​ട്രീയ നിരോധന ഉത്തരവ്​ ഹൈക്കോടതി അസാധുവാക്കി

കൊച്ചി: കാമ്പസ് രാഷ്ട്രീയം (Campus politics) നിരോധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി (HC) അസാധുവാക്കി. പൊന്നാനി എം.ഇ.എസ് കോളേജ് കാമ്പസ് രാഷ്ട്രീയത്തിനെതിരായി സമര്‍പ്പിച്ച ഹർജി പിന്‍വലിച്ചതോടെയാണ് ഉത്തരവ് അസാധുവാക്കിയത്. പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുത്തതായും കോളേജില്‍ ഇപ്പോള്‍ രാഷ്ട്രീയമില്ലെന്നും എം.ഇ.എസ് അധികൃതര്‍ വ്യക്തമാക്കി.

അക്രമ സംഭവങ്ങളെത്തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്.ഐ നിരാഹാര സമരം നടത്തിയതിനെ തുടർന്നാണ് കോളേജിന്റെ പ്രവർത്തനം തടസ്സപ്പെടുന്നു എന്ന് ആരോപിച്ച് എം.ഇ.എസ് അധികൃതര്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹർജി പരിഗണിച്ച കോടതി കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

കലാലയങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള വേദിയല്ലെന്നും പഠിപ്പിക്കാനും പഠിക്കാനും കോളേജുകളിലെത്തുന്നവര്‍ അത് ചെയ്യണമെന്നും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കലാലയങ്ങളെ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ ഉണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഉന്നത രാഷ്ട്രീയക്കാരുടെ മക്കളെ നാടിന് പുറത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിട്ട് എല്ലാ സൗകര്യങ്ങളോടെയും പഠിപ്പിക്കുകയാണെന്ന് കോടതി വിമർശിച്ചിരുന്നു. ചെ ഗുവേരയുടെ ചിത്രമുള്ള വസ്ത്രമണിയുന്നതല്ല വിപ്ലവമെന്നും കോടതി ഓർമ്മിപ്പിച്ചിരുന്നു.

സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളം ഉന്നത വിദ്യാഭ്യാസരംഗത്തും ഒന്നാം സ്ഥാനത്ത് വരേണ്ടതായിരുന്നു എന്നും എന്നാൽ അതുണ്ടാകാത്തതിന് ആരാണ് ഉത്തരവാദിയെന്ന് ചിന്തിക്കണമെന്നും കോടതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ കാമ്പസ് രാഷ്ട്രീയം നിരോധിച്ച ഇടക്കാല ഉത്തരവ് പുറത്തു വന്നതിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തിരുന്നു. കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യത്തിന് നിയമ നിര്‍മ്മാണം നടത്തണമെന്ന് ജസ്റ്റിസ് കെ കെ ദിനേശന്‍ കമ്മീഷന്‍ ) നേരത്തെ ശുപാർശ ചെയ്തിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Malabar Medical College , admission, Supreme court, students, approved, high court, kerala, govt, spot admission, management, college, medical students, fees, Kerala Medical admission fee, self-financing medical colleges, managements, approached, High Court, MBBS courses, students, admission, petition, next year, against constitution, medical students, regulatory committee, Malabar medical college, bank guarantee

കോളേജുകളുമായുള്ള കരാര്‍ ഭരണഘടനാവിരുദ്ധം: ഹൈക്കോടതി

വിമൻ കളക്ടീവ് ഇന്‍ സിനിമയ്ക്ക് ഔദ്യോഗിക രജിസ്ട്രേഷന്‍