കാമ്പസുകളെ കൊലക്കളങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ  ചെറുക്കണം:  രമേശ് ചെന്നിത്തല

തിരുവനന്തപുരം:  കോളജ് കാമ്പസുകളെ കൊലക്കളങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ചെതിര്‍ത്ത് പരാജയപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.

കാമ്പസുകളെ കലാപ ഭൂമിയാക്കിമാറ്റുന്നത്  തടയേണ്ട ഉത്തകരവാദിത്വം എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും,  യുവജന പ്രസ്ഥാനങ്ങള്‍ക്കമുണ്ട്. വിദ്യാര്‍ത്ഥ രാഷ്ട്രീയമായും സര്‍ഗാത്മകമാകണം. അവിടെ അക്രമത്തിന്റെയോ, രക്തച്ചൊരിച്ചിലിന്റെയോ പാതക്ക്  യാതൊരു സ്ഥാനവുമില്ലന്നും, കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടംബാംഗങ്ങളെ തന്റെ  അനുശോചനം അറിയിക്കുന്നതായും രമേശ്  ചെന്നിത്തല പത്രക്കുറിപ്പില്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

GST, Goods and Services Tax, India, Modi, Kerala, BJP, Congress, election, emergency, currency ban, demonetisation, ATM, banks, common man, business men,

കയ്യാലപ്പുറത്തെ നാളികേരത്തെപ്പോൽ നമ്മുടെ സ്വന്തം ജി എസ് ടി

ചുമട്ടു തൊഴിലാളി പദ്ധതി കൂടുതല്‍ മേഖലകളിലേക്ക്