cancer, e-pen, electronic pen
in , ,

അർബുദം നേരത്തെ കണ്ടെത്താം ഇലക്ട്രോണിക് പേനയിലൂടെ

ടെക്സാസ്: വൈദ്യ ശാസ്ത്രത്തിന് കടുത്ത വെല്ലുവിളിയാണ് അർബുദം (cancer). ചികിത്സാരീതികൾ പലതും കണ്ടുപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം രോഗം മൂർച്ഛിച്ചതിന് ശേഷം മാത്രമാണ് ഉപയോഗപ്പെടുത്താറുള്ളത്. രോഗം തിരിച്ചറിയാൻ വൈകുന്നതിനാൽ ചികിത്സയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്നതിനായുള്ള പരീക്ഷണങ്ങൾ ലോകം മുഴുവൻ തകൃതിയായി നടക്കുന്നതിനിടയിൽ അതിശയിപ്പിക്കുന്ന കണ്ടെത്തലുമായി ടെക്സാസ് യൂണിവേഴ്സിറ്റി (texas university) രംഗത്തെത്തി.

രോഗ ബാധിതമായ കോശങ്ങളെ പത്ത് സെക്കന്റിനുള്ളിൽ തിരിച്ചറിയാനാകുന്ന ഉപകരണമാണ് വൈദ്യശാസ്ത്രത്തിന് ഇവർ സംഭാവന ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനും പ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്മമാകുന്നതിനുമുള്ള ഇലക്ട്രോണിക് പേനയാണ് (electronic pen) ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

രോഗബാധിതമെന്ന് സംശയിക്കപ്പെടുന്ന കോശവുമായി ബന്ധപ്പെടുമ്പോൾ പേനയിൽ നിന്നും ഒരു തുള്ളി ജലം പുറംതള്ളുന്നു. ആ കോശങ്ങൾക്കുള്ളിൽ വസിക്കുന്ന രാസപദാർത്ഥങ്ങൾ ജലത്തിനുള്ളിലേക്ക് കടക്കുകയും അതിനു പുറകെ ജലം ഉപകരണത്തിലേക്ക് വീണ്ടും വലിച്ചെടുക്കപ്പടുകയും അതിനെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു.

തുടർന്ന് ഓരോ സെക്കന്റിലും ആയിരക്കണക്കിന് പദാർത്ഥങ്ങളെ പരിശോധിക്കുന്ന മാസ്സ് സ്പെക്ട്രോഫോട്ടോമീറിനോട് പേനയെ ബന്ധിപ്പിക്കുന്നു. അതിലൂടെ കോശങ്ങൾ അർബുദ ബാധിതമാണോ എന്ന് അനായാസമായി തിരിച്ചറിയാം.

ഇതിലൂടെ അർബുദം ബാധിച്ച കോശങ്ങളെയെല്ലാം വലിപ്പഭേദമന്യേ ദൂരീകരിക്കാൻ സാധിക്കുമെന്നും അത് വഴി രോഗം പുനർജ്ജനിക്കുന്നത് തടയാൻ കഴിയുമെന്നും ഡോക്ടർമാർ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

better sleep-bedroom-pet

സുഖനിദ്രയ്ക്ക് വളർത്തുമൃഗങ്ങളുടെ കൂട്ട് അനുയോജ്യമോ?

irma

ഇർമയുടെ താണ്ഡവം; നഗര വീഥിയിൽ ചീങ്കണ്ണികൾ