കാന്‍സറിന്  മരുന്ന്: ഗവേഷകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: കാന്‍സറിന്  മരുന്നു കണ്ടെത്താനുള്ള ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷക ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ ഫലവത്താകുന്നു എന്നത് ലോകം ആശ്വാസത്തോടും സന്തോഷത്തോടെയുമാണ്  കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വേദനയനുഭവിക്കുന്ന കോടികണക്കിനാളുകൾക്കുള്ള സാന്ത്വനത്തിന്‍റെ കണ്ടെത്തല്‍ നമ്മുടെ കേരളത്തില്‍ നിന്നായി എന്നത് സംസ്ഥാനത്തിനും ഇവിടുത്തെ ജനതയ്ക്കും രാഷ്ട്രത്തിനാകെത്തന്നെയും അഭിമാനിക്കാവുന്നതാണ് .  ഇത് കേരളത്തിന്‍റെ യശസ്സ് ആഗോളതലത്തിൽ ഉയര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ശാസ്ത്രപ്രതിഭകള്‍ അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒന്നാംനിരയില്‍ നില്‍ക്കുന്നവരാണെന്നത് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഡോ. ലിസി കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തില്‍ ഡോ. രഞ്ജിത് പി.നായര്‍, ഡോ. മോഹനന്‍, ഡോ. ആര്യ അനില്‍, ഡോ. മെജോ സി.കോര, ഡോ.ഹരികൃഷ്ണന്‍ എന്നിവരാണ് ഉള്ളത്. കഴിവിലും വൈദഗ്ധ്യത്തിലും മികവിലും ആര്‍ക്കും പിന്നിലല്ലാത്ത വിധം പ്രതിഭ തെളിയിച്ച ഇവരെ എത്രയേറെ അഭിനന്ദിച്ചാലും മതിയാവില്ല. മനുഷ്യത്വവും പ്രതിഭയും സമന്വയിച്ചതിന്‍റെ ഫലമാണ് ഈ കണ്ടുപിടിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവകാരുണ്യപരമായ മഹത്തായ നേട്ടം എന്നുവേണം ഇതിനെ വിശേഷിപ്പിക്കാന്‍. ഇത് സാര്‍വദേശീയ ശാസ്ത്രതലത്തില്‍ ആത്യന്തികമായി അംഗീകരിക്കപ്പെടുമെന്നും അര്‍ബുദത്തിനുള്ള ഫലപ്രദമായ പ്രതിവിധിയായി ഉപകരിക്കുമെന്നും അങ്ങനെ ജനകോടികള്‍ രോഗമുക്തമാവുമെന്നും പ്രത്യാശിക്കുന്നതായി അദ്ദേഹം അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കുട്ടികളിലെ മസ്തിഷ്‌ക വീക്കത്തിന് കാരണം ഖരമാലിന്യത്തിലെ രാസപദാര്‍ത്ഥങ്ങള്‍

വയനാട്