cancer, patients, ICMR, report,tobacco,  indian council of medicals research, hospital records, health, kerala, medical college hospitals, 
in

പുകയിലജന്യ കാന്‍സറുകള്‍ ഗുരുതര ആരോഗ്യപ്രശ്നമെന്ന് ആശുപത്രിരേഖകള്‍

കൊച്ചി: ഇന്ത്യയില്‍ പ്രതിവര്‍ഷം 9,32,600 പേര്‍ പുകയിലജന്യ രോഗങ്ങള്‍ മൂലം മരിക്കുന്നതായി ഈയിടെ പുറത്തിറങ്ങിയ ആറാമത് ടുബാക്കോ അറ്റ്ലസ് ചൂണ്ടിക്കാട്ടുമ്പോള്‍ കേരളത്തിലും പുകയിലജന്യ കാന്‍സര്‍ ( cancer ) രോഗികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്ന വിധത്തില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) പ്രസിദ്ധീകരിച്ച കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് ഓഫ് ഹോസ്പിറ്റല്‍ ബേസ്ഡ് കാന്‍സര്‍ രജിസ്ട്രീസ് 2012-2014-ല്‍ ലഭ്യമായ നാലു ഹോസ്പിറ്റല്‍ കാന്‍സര്‍ രജിസ്ട്രികളില്‍ നിന്നുള്ള വസ്തുതകളിൽ നിന്നാണ് പുകയിലജന്യ കാന്‍സറുകള്‍ സംസ്ഥാനത്തെ ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറുന്നുവെന്ന് സ്ഥിരീകരിച്ചത്.

സര്‍ക്കാരേതര മെഡിക്കല്‍ കോളജുകള്‍ പ്രസിദ്ധീകരിച്ച രാജ്യത്തെ ആദ്യ കാന്‍സര്‍ രജിസ്ട്രിയായ, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാന്‍സര്‍ രജിസ്ട്രി പ്രകാരം 2012 ജനുവരി മുതല്‍ 2014 ഡിസംബര്‍ വരെയുള്ള മൂന്നു വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കാന്‍സര്‍ രോഗികളില്‍, 27.6 ശതമാനം പുരുഷന്മാര്‍ക്കും 9.7 ശതമാനം സ്ത്രീകള്‍ക്കും പുകയിലജന്യ കാന്‍സറാണ് ബാധിച്ചിട്ടുള്ളത്.

2004-ലാണ് അമൃത കാന്‍സര്‍ രജിസ്ട്രി നിലവില്‍ വന്നത്. സംസ്ഥാനത്തെ പ്രമുഖ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ ഈ കാലയളവില്‍ ചികില്‍സ തേടിയവരില്‍ 4906 പുരുഷന്മാരും(42.9 ശതമാനം), 1464 സ്ത്രീകളും (12.5%) പുകയിലജന്യ കാന്‍സര്‍ ബാധിതരാണ്.

പുരുഷന്മാരില്‍ 35.7 % പേരില്‍ ശ്വാസകോശാര്‍ബുദവും 17.6 % പേരില്‍ വായിലെ അര്‍ബുദവും 14.3 % പേരില്‍ നാവിലെ കാന്‍സറുമാണ്. സ്ത്രീകളില്‍ വായിലെ കാന്‍സറാണ് (31.1%) ഏറ്റവും കൂടുതല്‍. ശ്വാസകോശ കാന്‍സര്‍ 28.1 ശതമാനവും നാവിലേത് 18.3 ശതമാനവും.

കോട്ടയം കാരിത്താസ് ആശുപത്രിയിലെ കാന്‍സര്‍ രജിസ്ട്രി പ്രകാരം 2014ല്‍ രജിസ്റ്റര്‍ ചെയ്ത 1659 പുരുഷന്മാരും 1803 സ്ത്രീകളുമുള്‍പ്പെടെയുള്ള 3,462 കാന്‍സര്‍ രോഗികളില്‍ 626 പുരുഷന്മാരും 150 സ്ത്രീകളും പുകയിലജന്യ കാന്‍സര്‍ ബാധിതരായിരുന്നു. 2012 ജൂലൈയിലാണ് കാരിത്താസ് ഹോസ്പിറ്റല്‍ കാന്‍സര്‍ റജിസ്ട്രി നിലവില്‍ വന്നത്.

കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സെന്‍ററി(എംസിസി)ലെ കണക്കുകള്‍ വടക്കന്‍ ജില്ലകളിലും പുകയില ഉപയോഗം ഗുരുതര ആരോഗ്യപ്രശശ്നങ്ങളിലേക്ക് നയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. 2012 ജനുവരി മുതല്‍ 2014 ഡിസംബര്‍ വരെയുള്ള കാലയളവില്‍ എംസിസി കാന്‍സര്‍ രജിസ്ട്രി പ്രകാരം 3934 പുരുഷന്മാരും 3510 സ്ത്രീകളുമുള്‍പ്പെടെ 7444 പേര്‍ ചികില്‍സ തേടി. ഇതില്‍ 2098 പുരുഷന്മാരും(53.3ശതമാനം) 656 സ്ത്രീകളും(18.7 ശതമാനം) സ്ത്രീകളും പുകയിലജന്യ കാന്‍സര്‍ ബാധിതരായിരുന്നു.

പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിയമങ്ങള്‍ പാലിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയാണ് ഈ കണക്കുകളില്‍നിന്നു വ്യക്തമാകുന്നതെന്ന് അമൃത സ്കൂള്‍ ഓഫ് മെഡിസിനിലെ കമ്യൂണിറ്റി മെഡിസിന്‍ പ്രഫസര്‍ ഡോ. കെ.വിജയകുമാര്‍ പറഞ്ഞു.

നിലവിലുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും യുവാക്കളെ പുകയില ഉപയോഗം തുടങ്ങുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പുകയില നിയന്ത്രണം കൂടുതല്‍ ശക്തമാക്കാന്‍ നിയമനിര്‍മാണപരമായ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിന്‍റെ സമഗ്രരൂപം http://www.ncdirindia.org/NCRP/Annual_Reports.aspx എന്ന ലിങ്കില്‍ ലഭ്യമാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Facebook , Ravi Shankar Prasad, facebook , personal data, FTC, Donald Trump, US president, election, private information , whatsapp , Union Minister , Law and Justice, Electronics and Information Technology ,

ഫേസ്​ബുക്കിനെതിരെ ഇന്ത്യയും വാട്സ് ആപ് സഹസ്ഥാപകനും രംഗത്ത്

Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

നാളെ മുതല്‍ ഹാഷ് ഫ്യൂച്ചര്‍; ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്കും അരങ്ങൊരുങ്ങും