ക്യാന്‍സര്‍ ചികിത്സ: റേഡിയോ ആക്ടീവ് സോഴ്‌സ് ലഭ്യമാക്കും

പുതിയ സംവിധാനത്തോടെ കൂടുതല്‍ പേര്‍ക്ക് റേഡിയേഷന്‍ ചികിത്സ നല്‍കാനാകും

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ഉപയോഗിക്കുന്ന കൊബാള്‍ട്ട് മെഷീന്റെ റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിനും അതിനാവശ്യമായ 72.02 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നതിനും ആരോഗ്യ വകുപ്പ് ഭരണാനുമതി നല്‍കി. അറ്റോമിക് എനര്‍ജി വകുപ്പിന്റെ ബോര്‍ഡ് ഓഫ് റേഡിയേഷന്‍ ആന്റ് ഐസോടോപ്പ് ടെക്‌നോളജിയില്‍ (BRIT) നിന്നാണ് സോഴ്‌സ് പുന:സ്ഥാപിക്കുന്നത്. ഒന്നര മാസത്തിനുള്ളില്‍ ഇത് പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കുന്നതാണ്. 

2006ല്‍ സ്ഥാപിച്ച കൊബാള്‍ട്ട് മെഷീന്‍ പരമാവധി ഉപയോഗിച്ചു കഴിഞ്ഞു. കാലദൈര്‍ഘ്യം കൊണ്ടും റേഡിയോ ആക്ടീവ് സോഴ്‌സിന്റെ ശേഷിക്കുറവു കൊണ്ടും പ്രതിദിനം 50 മുതല്‍ 60 പേര്‍ക്ക് മാത്രമാണ് റേഡിയേഷന്‍ ചികിത്സ നല്‍കാന്‍ സാധിക്കുന്നത്. അതിനാലാണ് ഉടന്‍ തന്നെ റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിന് നടപടികളെടുത്തത്. 

റേഡിയോ ആക്ടീവ് സോഴ്‌സ് കൊബാള്‍ട്ട് മെഷീനില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പുതിയ മെഷീന്‍ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. അതോടെ പ്രതിദിനം 100 ഓളം പേര്‍ക്ക് റേഡിയേഷന്‍ ചികിത്സ നല്‍കാനാകും. 

നിലവില്‍ 3,500 രോഗികളാണ് പ്രതിവര്‍ഷം ക്യാന്‍സര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലെത്തുന്നത്. അവരില്‍ തന്നെ 10 ശതമാനത്തോളം പേര്‍ക്ക് റേഡിയേഷന്‍ ചികിത്സ ആവശ്യമാണ്. പുതിയ ഒരു കൊബാള്‍ട്ട് മെഷീന്‍ വാങ്ങുന്നതിന് നേരത്തെ ഭരണാനുമതി നല്‍കിയിരുന്നു.

ഇതോടെ പ്രതിദിനം 200 ഓളം പേര്‍ക്ക് റേഡിയേഷന്‍ ചികിത്സ നല്‍കാനാകുന്നതാണ്. ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായ നൂതന റേഡിയേഷന്‍ ചികിത്സയ്ക്കുള്ള 25 കോടിയോളം രൂപ വരുന്ന ലീനിയര്‍ ആക്‌സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനായുള്ള ലിനാക് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പുൽവാമ: പിട്രോഡയുടെ അഭിമുഖം വിവാദമാകുന്നു 

കമ്മ്യൂണിസവും സ്ത്രീപക്ഷ വാദവും ഏകോപിപ്പിച്ച് ഗോഷ്ക മക്കുഗ