Cancer , women, India , diagnosed, men, Indian Council of Medical Research , projected,new cases of cancer ,deaths , disease ,doctors
in , ,

ക്യാൻസർ കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം രാജ്യത്ത് 17 ലക്ഷം ആളുകൾ അടുത്ത കാലത്തായി ക്യാൻസർ ( Cancer  ) രോഗ ബാധിതരായിട്ടുണ്ട്. 2020-ഓടെ എട്ടു ലക്ഷം പേർ ഇത് മൂലം മരണപ്പെടുമെന്നാണ് കണക്ക്.

ഇന്ത്യയിൽ ഏറ്റവുമധികം ആളുകളെ മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ഒന്നായി ക്യാൻസർ രോഗം മാറിയിരിക്കുന്നു. 2016-ൽ 14 ലക്ഷം പേർക്ക് രോഗം ബാധിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു.

ഇതിൽ തന്നെ ക്യാൻസർ ബാധിതരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്. രാജ്യത്ത് ഏറ്റവുമധികം കണ്ടുവരുന്നത് സ്തനാർബുദമാണ്. ശ്വാസകോശ കാൻസറും സെർവിക്കൽ ക്യാൻസറും തൊട്ടു പിറകെയുണ്ട്.

ക്യാൻസർ ഇൻ ഇന്ത്യ.ഒ ആർ ജിയുടെ വെബ്സൈറ്റിൽ നിന്ന് ലഭ്യമായ വിവരപ്രകാരം ഓരോ എട്ടു മിനിട്ടിലും അണ്ഡാശയ ക്യാൻസർ മൂലം ഒരു സ്ത്രീ മരണപ്പെടുന്നു. സ്തനാർബുദം സ്ഥിരീകരിച്ച രണ്ടു പേരിൽ ഒരാൾ മരണപ്പെടുന്നതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ആഗോള തലത്തിൽ ക്യാൻസർ ബാധിതരായ പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിനേക്കാൾ 25 % കൂടുതലായിരിക്കുമ്പോളാണ് ഇന്ത്യയിൽ ഇത് നേരെ തിരിഞ്ഞ് വരുന്നത്. വേൾഡ് ക്യാൻസർ റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 2012 ൽ രാജ്യത്ത് ക്യാൻസർ ബാധിച്ച പുരുഷന്മാരുടെ എണ്ണം 4.77 ലക്ഷം ആണെങ്കിൽ സ്ത്രീകളുടേത് 5.37 ലക്ഷമാണ്.

എന്നാൽ മരണ നിരക്കെടുത്താൽ പുരുഷന്മാർ സ്ത്രീകളെ മറികടക്കുന്നതായി കാണാം. 2017 ലെ കോൾ ഫോർ ആക്ഷൻ പഠന റിപ്പോർട്ട് പ്രകാരം ചൈനയും അമേരിക്കയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ക്യാൻസർ ബാധിതരായ സ്ത്രീകൾഉള്ളത് ഇന്ത്യയിലാണ്‌.

സ്തനാർബുദവും, സെർവിക്കൽ, അണ്ഡാശയ , മൂത്രാശയ ക്യാൻസറുകളുമാണ് രാജ്യത്തെ 70% ക്യാൻസർ ബാധിതരായ സ്ത്രീകളിലും കാണപ്പെടുന്നതെന്ന് ബി ബി സി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഡോ. സൗതിക് ബിശ്വാസ് പറയുന്നു.

ലാൻസെറ്റ് ഓങ്കോളജി പ്രസിദ്ധീകരിച്ച പഠന പ്രകാരം വികസിത രാജ്യങ്ങളിൽ 60 വയസ്സിനു മുകളിലുള്ള സ്ത്രീകളെയാണ് സ്തനാർബുദവും അണ്ഡാശയ ക്യാൻസറും പിടികൂടുന്നതെങ്കിൽ ഇന്ത്യയിൽ 45-50 വയസ്സുള്ളപ്പോഴേ സ്ത്രീകൾ രോഗത്തിന്റെ പിടിയിലാകുന്നു.

കൊഴുപ്പു കൂടുതലുള്ള ഭക്ഷണക്രമം , പൊണ്ണത്തടി, വൈകിയുള്ള വിവാഹം, കുട്ടികളുടെ എണ്ണക്കുറവ് ,ആവശ്യത്തിന് മുലയൂട്ടാതിരിക്കൽ എന്നിവ സ്തനാർബുദ രോഗ ബാധയിലേക്ക് നയിക്കാവുന്ന കാരണങ്ങളായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ പ്രെവെൻഷൻ ആൻഡ് റിസേർച്ച് ഡയറക്ടറായ ഡോ.രവി മൽഹോത്ര ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ഏറ്റവുമധികം സ്തനാർബുദ രോഗികൾ ഉള്ളത് തലസ്ഥാന നഗരമായ ഡൽഹിയിൽ തന്നെ. അനാരോഗ്യകരമായ ഭക്ഷണം, ജീവിത ശൈലികൾ, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടേറെ കാരണങ്ങൾ രോഗബാധക്ക് കാരണമായി ചൂണ്ടിക്കാട്ടാനാവും.

രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലാത്തതുകൊണ്ടോ ഡോക്ടർമാരെ കാണാനുള്ള മടി മൂലമോ സ്ത്രീകളിൽ വളരെ വൈകിമാത്രമാണ് രോഗ നിർണയംനടക്കുന്നത്.ഇതും മരണ നിരക്ക് ഉയരാൻ ഇടയാക്കുന്നുണ്ട്.

പുരുഷൻമാരെ അപേക്ഷിച്ച് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടർമാരുടെ അടുത്ത്ഏറ്റവുമധികം എത്തിപ്പെടുന്നത് സ്ത്രീകളാണ് എന്ന സ്ഥിതി വിശേഷം നിലനിൽക്കുമ്പോൾ തന്നെയാണ് ഈ ദുരവസ്ഥയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഗർഭാവസ്ഥക്കു മുൻപും പിൻപും, ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മറ്റുമായി സ്ത്രീകൾ ഇടയ്ക്കിടെ വൈദ്യ സഹായം തേടുന്നവരാണ്. ആർത്തവ കാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യുന്ന വിഷയമാണ്. ഏതാണ്ട് 12 % സ്ത്രീകൾ മാത്രമേ രാജ്യത്ത് സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നുള്ളൂ എന്ന കണക്കു കൊണ്ട് തന്നെ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കാവുന്നതാണ്.

അനാരോഗ്യകരവും സുരക്ഷിതമല്ലാത്തതുമായ മാർഗങ്ങൾ ഗുരുതരമായ ഫംഗസ് രോഗങ്ങൾക്ക് ഇടയാക്കുന്നു. സെർവിക്കൽ ക്യാൻസർ നിരക്ക് ഇന്ത്യൻ സ്ത്രീകളിൽ ഉയർന്നു നിൽക്കുന്നതിന് ഇതും ഒരു കാരണമാവുന്നുണ്ട്. ക്യാൻസർ രോഗത്തെക്കുറിച്ചുള്ള അജ്ഞത മാറ്റേണ്ടതും അവബോധം വളർത്തിയെടുക്കേണ്ടതും അടിയന്തര പ്രാധാന്യമർഹിക്കുന്ന ആരോഗ്യപ്രശ്നമായിട്ടുണ്ട്.

കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധനകൾ നടത്താനും ആരോഗ്യകരമായ ജീവിത ശീലങ്ങൾ വളർത്തിയെടുക്കാനും സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sreekumaran Thampi , J. C. Daniel Award , Sreekumaran Thampi

ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അർഹനായി

Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,

കോടതികളുടെ സ്​റ്റേ ഒാർഡറുകൾക്ക് ഇനി ആറു മാസത്തെ കാലാവധി