Cannes 2018,Sonam,Mahira, viral, hug, red carpet,  Sonam Kapoor, Mahira Khan , Cannes , Sonam Kapoor ,Mahira Khan , Pakistani actress,cosmetic giant, L'Oreal,
in , , ,

മാഹിറയ്ക്ക് മുത്തം നൽകി സോനം; കാനിലെ റെഡ് കാർപെറ്റ് ചുവന്നു തുടുത്തു

കാൻ: അതിർവരമ്പുകളെ അതിലംഘിക്കുവാൻ കരുത്തുള്ളതാണ് കല. അത് എല്ലാ തടസ്സങ്ങളെ വകഞ്ഞു മാറ്റും. അസംഭാവ്യം എന്ന് കരുതുന്നവയെ സംഭവിപ്പിക്കും. വെറുപ്പിനും ശത്രുതയ്ക്കുമെല്ലാം മറുമരുന്നായി കലയെ മാറ്റാം എന്ന് പറയുന്നത് വെറുതെയല്ല. കാനിൽ ( Cannes 2018 ) എഴുപത്തിയൊന്നാം ചലച്ചിത്രോത്സവ വേദിയിൽ കണ്ടത് അതാണ്.

ബോളിവുഡ് താരം സോനം കപൂർ പാകിസ്ഥാൻ നടി മാഹിറ ഖാനെ ചേർത്ത് നിർത്തി നെറ്റിയിൽ ഉമ്മ വച്ചു. ലോകമെങ്ങുമുള്ള മാധ്യമപ്രവർത്തകരുടെ ക്യാമറക്കണ്ണുകൾ ആ അനർഘ നിമിഷം ഒപ്പിയെടുത്തു.

ആഗോള കോസ്‌മെറ്റിക് ബ്രാൻഡായ ല ഓറിയൽ പാരീസിന് വേണ്ടിയാണ് ഇരു സുന്ദരികളും റെഡ് കാർപെറ്റിൽ ചുവടു വച്ചത്. എന്നാൽ പിൻവാങ്ങുന്നതിനു മുൻപായി ഇരുവരും തങ്ങളുടെ സ്നേഹവും സൗഹൃദവും പങ്കു വയ്ക്കാനുള്ള അവസരമായിക്കൂടി അതിനെ കണ്ടു.

cannes-2018-sonam-mahira-viral-hug-blivenews.com

സോനം-മഹീറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. മാഹിറയുടെ നെറ്റിയിൽ ചുംബിക്കുന്ന സോനത്തിന്റെ ചിത്രമാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഹിറ്റായി മാറിയിട്ടുള്ളത്.

കാനിൽ മാഹിറക്കൊപ്പം കറങ്ങി നടക്കാനുള്ള ആഗ്രഹം നേരത്തേ തന്നെ സോനം ട്വിറ്ററിലൂടെ പങ്കു വച്ചിരുന്നു.ഇരുവരുടേയും ആദ്യ റെഡ് കാർപ്പറ്ററായിരുന്നു ഇത്.

ഉജ്ജ്വലമായ പേസ്റ്റൽ കളർ റാൽഫ് & റൂസോ ലെഹങ്കയിൽ എന്നത്തേക്കാൾ സുന്ദരിയായി സോനമെത്തി. ചോ പാർഡിന്റെ ഇയർ റിങ്ങുകൾ ലളിതവും ആകർഷകവുമായിരുന്നു.

കൈകളിൽ കല്യാണ നാളിലണിഞ്ഞ ഹെന്നയുടെ തിളക്കം മങ്ങിയിരുന്നില്ല. ദീർഘകാലമായി പ്രണയത്തിലായിരുന്ന ആനന്ദ് അഹൂജയുമായി സോനത്തിന്റെ വിവാഹം നടന്നത് കഴിഞ്ഞയാഴ്ചയാണ്.

Cannes 2018,Sonam,Mahira, viral, hug, red carpet,  Sonam Kapoor, Mahira Khan , Cannes , Sonam Kapoor ,Mahira Khan , Pakistani actress,cosmetic giant, L'Oreal,

നക്ഷത്രദീപ്തി കൊണ്ട് നെയ്തെടുത്തതു പോലെ തോന്നുന്നുവെന്ന് തന്റെ ആദ്യ റെഡ് കാർപ്പറ്റ് വസ്ത്രത്തെപ്പറ്റി ഇൻസ്റ്റഗ്രാമിൽ സോനം കുറിച്ചു. ‘നറുനിലാവും മെഡിറ്റേറേനിയൻ കിനാവുകളും’ എന്ന തലക്കെട്ടിൽ മറ്റൊരു ഫോട്ടോയും താരം ഷെയർ ചെയ്തിട്ടുണ്ട്.

കറുത്ത നിറത്തിലുളള ഷോൾഡർ ലെസ്സ് ഉടുപ്പായിരുന്നു മാഹിറയുടേത്. കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി സമയത്തിനെത്താതിരുന്നതിനാലാണ് ആദ്യ റെഡ് കാർപ്പെറ്റിനായി പ്രത്യേകം ഡിസൈൻ ചെയ്ത എൻസമ്പിൾ ഉടുപ്പണിയാൻ താരത്തിന് കഴിയാതിരുന്നത്.

താൻ വികാരവിവശയാണെന്ന് കാർപെറ്റിലെത്തുന്നതിനു മുൻപ് മാഹിറ ട്വിറ്ററിൽ കുറിച്ചു. എന്നാൽ ആത്മവിശ്വാസം തുളുമ്പുന്ന ശരീര ചലനങ്ങളോടെ എത്തിയ താരം സകലരുടെയും ശ്രദ്ധാകേന്ദ്രമായി.

കാനിലെ തന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് അവർ ഇങ്ങനെ എഴുതി: “ഇതെന്റെ പ്രിയപ്പെട്ടവർക്കുള്ള സ്നേഹോപഹാരമാണ്. കുഞ്ഞുനാൾ മുതൽ എന്നെ പ്രചോദിപ്പിച്ച ഒരു സ്വപ്‍നം. അമ, മിനാൽ, റൂഹാ തുടങ്ങി …പാകിസ്ഥാനിലെ പ്രിയപ്പെട്ട എല്ലാ പെൺകുട്ടികൾക്കുമുള്ള എന്റെ സ്നേഹോപഹാരം.”

Cannes 2018,Sonam,Mahira, viral, hug, red carpet,  Sonam Kapoor, Mahira Khan , Cannes , Sonam Kapoor ,Mahira Khan , Pakistani actress,cosmetic giant, L'Oreal,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

വാഗമണ്‍ സിമി ക്യാമ്പ് കേസ്‌: 18 പ്രതികള്‍ക്ക്‌ 7 വര്‍ഷം കഠിന തടവും പിഴയും

stock market , Karnataka election result, NSE, BSE, sensex, strength, shares, BJP, JDS, Congress, Jimeet Modi, founder , CEO, Samco Securities, 

കർണാടക തിരഞ്ഞെടുപ്പ് ഫലം: മികച്ച മുന്നേറ്റവുമായി ഓഹരി വിപണി