canoli ,canal, Thrissur, encroachment, resort
in , ,

കനോലി കനാല്‍ കയ്യേറി അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം

തൃശൂര്‍: മണലൂരില്‍ കനോലി കനാല്‍ (Canoli canal) കയ്യേറി അനധികൃത റിസോര്‍ട്ട് (resort) നിര്‍മ്മാണം നടക്കുന്നതായി പരാതി. നാശത്തിന്റെ വക്കിലായ കനോലി കനാലിനെ സംരക്ഷിക്കാന്‍ കനാല്‍ കടന്നു പോകുന്ന ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ നടന്നു വരവെയാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള റിസോര്‍ട്ട് മാഫിയയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്.

അധികാരികളുടെ ഒത്താശയോടെയാണ് കനാൽ കയ്യേറിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തീരദേശ പരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മണലൂര്‍ പടിഞ്ഞാറേമുറി മേഖലയിൽ നടക്കുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

പുഴക്കരയിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പുഴയില്‍ നിന്ന് ചുരുങ്ങിയത് അന്‍പത് മീറ്ററെങ്കിലും ദൂരപരിധി പാലിക്കണമെന്നാണ് തീരദേശ പരിപാലന നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഈ ചട്ടങ്ങൾ വകവെക്കാതെയാണ് മണലൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറേമുറിയിലെ റിസോര്‍ട്ട് നിര്‍മ്മാണം നടക്കുന്നതെന്നാണ് ആരോപണം.

ഇരുപത്തിയഞ്ച് മീറ്റര്‍ പുഴ ഭൂമി കയ്യേറി നടക്കുന്ന കെട്ടിട നിര്‍മ്മാണത്തിനെതിരെ പ്രതിഷേധ പ്രകടങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ. വര്‍ഷങ്ങളായുള്ള കയ്യേറ്റത്തിന്റെയും മണ്ണിട്ടു നികത്തലിന്റെയും ഫലമായി തൃശൂര്‍ വാടാനപ്പള്ളി മേഖലയിലെ കനോലി കനാലിന്റെ സ്ഥിതി പരിതാപകരമാണ്. കനാലിന്റെ പലയിടങ്ങളിലായി കണ്ടെത്തിയ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ പുരോഗമിക്കവെയാണ് കനാല്‍ കയ്യേറിയ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മാണം തുടരുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയിൽ

Malappuram, temple priest, help, Juma Masjid committee,

ക്ഷേത്ര പൂജാരിയ്ക്ക് സഹായവുമായി ജുമാ മസ്ജിദ് കമ്മറ്റി