Movie prime

റോഡ് ഉപരോധിച്ച് അനിശ്ചിതകാലം സമരം ചെയ്യാനാവില്ല, ഷഹീൻ ബാഗിൽ സർക്കാരുകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ഡൽഹി-നോയ്ഡ റൂട്ടിൽ റോഡ് ഉപരോധിച്ച് സ്ത്രീകളും കുട്ടികളും നടത്തുന്ന സമര പരിപാടിക്കെതിരെ സുപ്രീം കോടതി. പൊതു റോഡുകളിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തി മറ്റുള്ളവർക്ക് അസൗകര്യങ്ങൾ ഉണ്ടാക്കിക്കൊണ്ടുള്ള പ്രതിഷേധങ്ങൾ അനുവദിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. നിലവിൽ ഒരു നിയമമുണ്ട്. അതേച്ചൊല്ലി ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. വിഷയം കോടതിയുടെ പരിഗണനയിലാണ്. എന്നിട്ടും ചിലർ അതിനെതിരെ സമരം ചെയ്യുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം അവർക്കുണ്ട്. എന്നാൽ പൊതുറോഡുകൾ നിങ്ങൾക്ക് More
 
റോഡ് ഉപരോധിച്ച്  അനിശ്ചിതകാലം സമരം ചെയ്യാനാവില്ല, ഷഹീൻ ബാഗിൽ സർക്കാരുകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി
പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ഡൽഹി-നോയ്‌ഡ റൂട്ടിൽ റോഡ് ഉപരോധിച്ച് സ്ത്രീകളും കുട്ടികളും നടത്തുന്ന സമര പരിപാടിക്കെതിരെ സുപ്രീം കോടതി. പൊതു റോഡുകളിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തി മറ്റുള്ളവർക്ക് അസൗകര്യങ്ങൾ ഉണ്ടാക്കിക്കൊണ്ടുള്ള പ്രതിഷേധങ്ങൾ അനുവദിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
നിലവിൽ ഒരു നിയമമുണ്ട്. അതേച്ചൊല്ലി ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. വിഷയം കോടതിയുടെ പരിഗണനയിലാണ്. എന്നിട്ടും ചിലർ അതിനെതിരെ സമരം ചെയ്യുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം അവർക്കുണ്ട്. എന്നാൽ പൊതുറോഡുകൾ നിങ്ങൾക്ക് ഉപരോധിക്കാനാവില്ല. ഇത്തരം ഒരു പ്രദേശത്ത് അനിശ്ചിത കാലം ഉപരോധ സമരം ചെയ്യാനാവില്ല. സമരം ചെയ്യണമെങ്കിൽ അതിനുവേണ്ടി മാറ്റിവച്ച സ്ഥലം തിരഞ്ഞെടുക്കണം, എസ് എ കൗളും കെ എം ജോസഫും ഉൾപ്പെട്ട രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഷഹീൻ ബാഗിൽ പ്രക്ഷോഭം തുടങ്ങിയിട്ട് നാളുകളായി. മറ്റുള്ളവർക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കും വിധത്തിൽ സമരം തുടരാനാവില്ല.
ഇക്കാര്യത്തിൽ തല്ക്കാലം നിർദേശങ്ങൾ ഒന്നും പുറപ്പെടുവിക്കുന്നില്ലെന്നും എതിർകക്ഷികൾക്ക് എന്താണ് പറയാനുള്ളതെന്ന് അറിയേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ട കോടതി ഫെബ്രുവരി 17-ലേക്ക് കേസ് മാറ്റിവെച്ചു.