Car ride controversy, karat Faisal, Kodiyeri, enquiry,
in ,

വിവാദ കാർ യാത്ര പാര്‍ട്ടി അന്വേഷിക്കും: കോടിയേരി

കോഴിക്കോട്: ജനജാഗ്രതാ യാത്രയ്ക്കിടെ (Janajagratha Yatra) സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnanan) ഉപയോഗിച്ച കാറിനെ ചൊല്ലിയുള്ള വിവാദം (Car ride controversy)പാർട്ടി അന്വേഷിക്കും. കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കൊടുവള്ളിയില്‍ ഉപയോഗിച്ചത് വാടകയ്ക്ക് എടുത്ത വാഹനമാണെന്നും പാര്‍ട്ടിക്ക് അവിടെ സ്വന്തം വാഹനമില്ലാത്തതിനാലാണ് വാഹനം വാടകയ്ക്ക് എടുത്തതെന്നും കോടിയേരി പറഞ്ഞു. കാരാട്ട് ഫൈസലിന്റെ കാര്‍ മുൻപും വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും വാഹനം ഉപയോഗിച്ചതില്‍ ജാഗ്രതക്കുറവുണ്ടായോ എന്ന് അന്വേഷിക്കുമെന്നും കോടിയേരി അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചെന്ന മുസ് ലിം ലീഗിന്റെ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കൊഫെപോസ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് കോടിയേരി പ്രതികരിച്ചു.

ജനജാഗ്രതായാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ ബിഎംഡബ്യൂ മിനികൂപ്പര്‍ കാറിലാണെന്ന് ആരോപിച്ച് മുസ് ലിം ലീഗും ബി ജെ പിയും ഇന്നലെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കാര്‍ ഉടമയായ കാരാട്ട് ഫൈസല്‍ ഒരു കേസിലും പ്രതിയല്ലെന്ന് സി പി എം ആദ്യം വിശദീകരിച്ചിരുന്നു.

കേസില്‍ കോഫെ പോസ ചുമത്തിയിട്ടില്ലെന്നും പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടതു കൊണ്ടാണ് താന്‍ വാഹനം വിട്ടു നല്‍കിയതെന്നും വാഹന ഉടമയായ കാരട്ട് ഫൈസല്‍ അറിയിച്ചു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ് കാരാട്ട് ഫൈസല്‍. ബിജെപി നേതാവ് കെ. സുരേന്ദ്രനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിനുമാണ് ആദ്യം ആരോപണം ഉന്നയിച്ചത്.

എന്നാല്‍ മുഖ്യമന്ത്രി വിവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സംഭവം അന്വേഷിക്കണമെന്നും മായിന്‍ഹാജി ആവശ്യപ്പെട്ടു. കോടിയേരി നടത്തുന്ന യാത്രയുടെ സ്പോണ്‍സര്‍ ആരാണെന്ന് വ്യാക്തമാക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും ലീഗ് ആവശ്യപ്പെട്ടു. സമാനമായ ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Spy case, Nambi Narayanan, book, controversy, Sibi Mathews,

ചാരക്കേസിൽ കുറ്റസമ്മതമെന്ന വാദത്തിൽ വീണ്ടും വിവാദം

Guruvayoor Temple,entry,Zamorin ,

വിശ്വാസികളായ അഹിന്ദുക്കളെ പ്രവേശിപ്പിക്കാം: സാമൂതിരി