ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കെയര്‍ ഹോം

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം മുന്‍നിര്‍ത്തി ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഷോര്‍ട്ട് സ്‌റ്റേ/കെയര്‍ ഹോം സി.ബി.ഒ/എന്‍.ജി.ഒ.കള്‍ മുഖേന ആരംഭിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനും വേണ്ടിയാണ് ചികിത്സാകാലയളവില്‍ താല്‍ക്കാലികമായി താമസിക്കുന്നതിന് ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ ഒരേ സമയം പരമാവധി 15 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ലഭിക്കുന്ന തരത്തില്‍ ഒരു കെയര്‍ ഹോം സ്ഥാപിക്കുന്നതിന് നേരത്തെ ഭരണാനുമതി നല്‍കിയിരുന്നു. എന്നാല്‍ കെയര്‍ ഹോം ആരംഭിക്കുന്നതിന് കെട്ടിട സൗകര്യം ലഭ്യമാകാത്തതിനാല്‍ വിവിധ വിഭാഗത്തിലുളള പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഹോം ആരംഭിക്കുന്നതിന് പങ്കെടുത്ത സി.ബി.ഒ/എന്‍.ജി.ഒ. പ്രതിനിധികള്‍ സമ്മതം അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഹ്രസ്വകാല താമസത്തിനായി അനുവദിക്കപ്പെട്ടിട്ടുള്ള ഷോര്‍ട്ട് സ്‌റ്റേ/കെയര്‍ ഹോം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സി.ബി.ഒ/എന്‍.ജി.ഒ.കള്‍ മുഖാന്തിരം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കിയത്. സാമൂഹ്യനീതി വകുപ്പിന്റെ കര്‍ശന നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും ഇത് ആരംഭിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മറ്റുള്ളവരെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് പുതിയ സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം നല്‍കുന്നതിന് ഉത്തരവായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ധനസഹായം നല്‍കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയാനന്തര കേരളത്തിനായുള്ള കലാസൃഷ്ടി ലേലം വെള്ളിയാഴ്ച

Indian Football team , Asian Games, Sony,IOA,  Olympic Association, coach, captain, live, broadcast, world cup, competitions, 

കിക്ക് ഓഫ്: രജിസ്ട്രേഷന്‍ ജനുവരി 22 വരെ