Religious  , intolerance , secularism, Meesha, threats, novels, cartoons, author, cartoonist, Mathrubhumi, s hareesh , MA Baby, Taslima Nasrin , Salman Rushdie , Arundhati Roy, Gandhiji, Pardha , Biriyani , Bhashaposhini , Cartoonist, Bala, bail, arrest, Tamil Nadu
in ,

പ്രമുഖരെ വിമർശിച്ച് അറസ്റ്റിലായ കാർട്ടൂണിസ്റ്റ് ബാലയ്ക്ക് ജാമ്യം

തിരുനല്‍വേലി: തമിഴ്‌നാട് മുഖ്യമന്ത്രിയേയും (Tamil Nadu CM) പോലീസിനെയും കളക്ടറേയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ (cartoon) വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്ക് (cartoonist Bala) ജാമ്യം. ഞായറാഴ്ച്ച അറസ്റ്റിലായ കാർട്ടൂണിസ്റ്റിന് തിരുനല്‍വേലി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.

തിരുനെല്‍വേലിയില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഒരു കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവമാണ് കാർട്ടൂണിന് വിഷയമായത്.

തീപൊള്ളലേറ്റ ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയെയും കളക്ടറെയും പോലീസ് കമ്മീഷണറെയുമാണ് ബാല തന്റെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്.

കുട്ടിയുടെ ജീവന് വില നല്‍കാതെ കാശിനു പുറകെ പോകുന്ന ഉദ്യോഗസ്ഥ അധികാര കേന്ദ്രങ്ങളെ കണക്കറ്റ് വിമര്‍ശിക്കുന്ന കാർട്ടൂൺ പ്രമുഖരെ അപകീര്‍ത്തീകരമായി ചിത്രീകരിച്ചതായി ആരോപണമുയർന്നു. തുടർന്ന് അപകീര്‍ത്തിപ്പെടുത്തുന്നതും അശ്ലീലം കലര്‍ന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ഐടി ആക്ട് പ്രകാരം ഇന്നലെ ബാലയെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 23-നാണ് തിരുനെല്‍വേലി കളക്ടറുടെ ഓഫീസിന് മുന്നില്‍ കര്‍ഷക തൊഴിലാളി തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്.

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് പലിശക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തീ കൊളുത്തിയ സംഭവത്തില്‍ ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും മരണമടഞ്ഞു.

വിവാദ കാര്‍ട്ടൂണ്‍ മുഖ്യമന്ത്രിയെയും സംസ്ഥാനത്തെ ഉദ്യോഗസ്ഥരെയും താഴ്ത്തിക്കെട്ടുകയും അവഹേളിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി തിരുനെല്‍വേലി കളക്ടറാണ് പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് തമിഴ്നാട് പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായ ബാലയെ അറസ്റ്റ് ചെയ്തത്. ബാല തന്റെ ഫെയ്സ്ബുക്ക് പേജിലാണ് വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

തോമസ് ചാണ്ടി ചട്ടലംഘനം നടത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ട്

രാജീവ് വധം: അഡ്വ ഉദയഭാനു വീണ്ടും പോലീസ് കസ്റ്റഡിയില്‍