Movie prime

സിസ്റ്റർ ലൂസിയെ പൂട്ടിയിട്ട സംഭവത്തിൽ മഠത്തിനെതിരെ കേസ്

വയനാട്ടിൽ മാനന്തവാടി കാരക്കാമല ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രഗേഷൻ സന്യാസിനി മഠത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സിസ്റ്റർ ലൂസി കളപ്പുരയെ മുറിയിൽ പൂട്ടിയിട്ട സംഭവത്തിലാണ് മഠത്തിലെ അന്തേവാസികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്യായമായി തടങ്കലിൽ വെയ്ക്കുന്നതിനെതിരെയുള്ള ഐ പി സി 342 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക പീഡനക്കേസിൽ ഇരയായ കന്യാസ്ത്രീക്കൊപ്പം ചേർന്നതും സമരം ചെയ്ത സിസ്റ്റർമാർക്ക് പിന്തുണ നൽകിയതുമാണ് സിസ്റ്റർ ലൂസി കളപ്പുരയെ നോട്ടപ്പുള്ളിയാക്കിയത്. ഈ മാസമാദ്യം സിസ്റ്റർ ലൂസി അംഗമായ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രഗേഷനിൽ നിന്ന് അവരെ പുറത്താക്കിയിരുന്നു. More
 
സിസ്റ്റർ ലൂസിയെ പൂട്ടിയിട്ട സംഭവത്തിൽ മഠത്തിനെതിരെ കേസ്
വയനാട്ടിൽ മാനന്തവാടി കാരക്കാമല ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രഗേഷൻ സന്യാസിനി മഠത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സിസ്റ്റർ ലൂസി കളപ്പുരയെ മുറിയിൽ പൂട്ടിയിട്ട സംഭവത്തിലാണ് മഠത്തിലെ അന്തേവാസികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്യായമായി തടങ്കലിൽ വെയ്ക്കുന്നതിനെതിരെയുള്ള ഐ പി സി 342 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക പീഡനക്കേസിൽ ഇരയായ കന്യാസ്ത്രീക്കൊപ്പം ചേർന്നതും സമരം ചെയ്ത സിസ്റ്റർമാർക്ക് പിന്തുണ നൽകിയതുമാണ് സിസ്റ്റർ ലൂസി കളപ്പുരയെ നോട്ടപ്പുള്ളിയാക്കിയത്. ഈ മാസമാദ്യം സിസ്റ്റർ ലൂസി അംഗമായ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രഗേഷനിൽ നിന്ന് അവരെ പുറത്താക്കിയിരുന്നു. എഫ് സി സി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫാണ് പുറത്താക്കൽ നോട്ടീസ് നൽകിയത്. സന്യാസിനി സമൂഹത്തിന്റെ ജീവിതചര്യകൾ ലംഘിച്ചുള്ള ജീവിത ശൈലി പിന്തുടരുന്നു എന്നാരോപിച്ചായി രുന്നു പുറത്താക്കൽ. കാറോടിച്ചു, കവിത പ്രസിദ്ധീകരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സിസ്റ് റർക്കെതിരെ ഉന്നയിച്ചിരുന്നത്. എന്നാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മഠം വിടാൻ തയ്യാറല്ലെന്നുമുള്ള നിലപാടെടുത്ത് സിസ്റ്റർ മഠത്തിൽ തന്നെ തങ്ങുകയായിരുന്നു.
ആഗസ്റ്റ് 7 നാണ് നോട്ടീസ് നൽകിയത്. പത്ത് ദിവസത്തെ സമയവും അനുവദിച്ചു. ഇതിനിടയിൽ, മകളെ മഠത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സിസ്റ്ററിന്റെ അമ്മക്ക് ലഭിച്ചിരുന്നു. രണ്ടു ദിവസമായി മഠത്തിൽ ഇല്ലാതി രുന്ന സിസ്റ്റർ ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. തിങ്കളാഴ്ച രാവിലെ പ്രഭാത പ്രാർഥനക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ് മുറി പുറത്തുനിന്നു ബന്ധിച്ച നിലയിൽ കാണപ്പെടുന്നത്. ഉടനടി പൊലീസിൽ ബന്ധപ്പെട്ടു. പൊലീസ് എത്തിയാണ് സിസ്റ്ററെ മോചിപ്പിച്ചത്.
ഫ്രാങ്കോ മുളയ്ക്കൽ ലൈംഗിക പീഡനക്കേസിൽ ഇരയുടെ പക്ഷം ചേർന്നുള്ള നിലപാടാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ പുറത്താക്കലിലേക്ക് നയിച്ചത്. പുറത്താക്കിയ നടപടിക്കെതിരെ അവർ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീൽ നൽകിയിട്ടുണ്ട്.