Casio ,reveals ,Pro Trek ,smartwatch,WSDF20A , Japan,  built-in offline GPS,Japanese manufacturer ,adventure ,PRO TREK series , outdoor watches, water proof, snow, climate, wifi, compass, display, resolution, time piece, battery, charge, company, 
in , , ,

സാഹസികപ്രേമികളോട് കൂട്ടുകൂടാൻ കാസിയോയുടെ പുതുപുത്തൻ സ്​മാര്‍ട്ട്​ വാച്ച്‌​

വെള്ളത്തിലും മഞ്ഞിലും പ്രവർത്തിപ്പിക്കാനാകുന്ന; ദിശ കാട്ടിത്തരാൻ സഹായിക്കുന്ന; ബ്ലൂടൂത്ത്, വൈ ഫൈ, ഗ്ലോനാസ്, ജി.പി.എസ് എന്നിവ ലഭ്യമാക്കുന്ന ഒരു നൂതന സ്മാർട്ട് വാച്ചിനായുള്ള സഞ്ചാരികളുടെ കാത്തിരിപ്പിന് വിരാമമായി. ജാപ്പനീസ് വാച്ച് നിര്‍മ്മാതാക്കളായ കാസിയോ ( Casio ) വിസ്മയകരമായ പുതുപുത്തൻ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി.

PRO TREK വിഭാഗത്തില്‍പ്പെട്ട WSDF20A എന്ന സ്മാര്‍ട്ട് വാച്ച്
50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലും മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിലും ഉശിരോടെ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഗൂഗിളിന്റെ വെയര്‍ ഒ.എസിൽ പ്രവര്‍ത്തിക്കുന്ന ഈ വാച്ചിന് ഏകദേശം 26,000 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില. 320×300 പിക്‌സൽ റസലൂഷനുള്ള ഈ വാച്ചിൽ 1.32 ഇഞ്ച് രണ്ട് പാളി ടി.എഫ്.ടി എല്‍.സി.ഡി (കളര്‍), മോണോക്രോം എല്‍.സി.ഡി (ബ്ലാക്ക് ആന്‍ഡ് വൈറ്റ് ) ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

90 ഗ്രാം ഭാരമുള്ള വാച്ചില്‍ ബ്ലൂടൂത്ത് 4.1, വൈ ഫൈ, ഗ്ലോനാസ്, ജി.പി.എസ്, ഓഫ്‌ലൈന്‍ കളര്‍ മാപ് എന്നിവ ലഭ്യമാണ്. 512 എം.ബി റാം, നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി എന്നിവയാണ് മറ്റ് സവിശേഷതകൾ.

കൂടാതെ ബാരോമീറ്റര്‍, ഡിജിറ്റല്‍ കോമ്പസ്, അള്‍ട്ടിമീറ്റര്‍, ആക്ടിവിറ്റി ട്രാക്കര്‍, മൈക്രോഫോണ്‍ എന്നിവയും ഈ വാച്ചിൽ ലഭ്യമാണ്. ടൈംപീസ് മോഡില്‍ ഒറ്റ ചാര്‍ജ്ജിങ്ങില്‍ ഇതിന്റെ ബാറ്ററി ഒരു മാസം വരെ പ്രവർത്തിക്കും.

ആന്‍ഡ്രോയിഡ് 4.3 ഒ.എസ് മുതലും ഐഒ.എസ് 9.0 മുതലുള്ള ആന്‍ഡ്രോയിഡ് ഐഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഈ സവിശേഷമായ സ്മാർട്ട് വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മെയ് മുതൽ ഈ വാച്ച് വിപണിയിൽ ലഭ്യമാകും. പരുക്കൻ സാഹചര്യങ്ങൾ ഇഷ്‌ടപ്പെടുന്ന സാഹസികപ്രേമികൾക്ക് ഈ പുതുപുത്തൻ സ്മാർട്ട് ഫോൺ വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

casio-reveals-pro-trek-smartwatch-wsdf20a-japan-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Varapuzha death , Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister,

വരാപ്പുഴ കസ്റ്റഡിമരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രി

Sea attack , Rs 4 lakh, compensation , lost ,houses, fishermen, Govt ,announces , Kerala, victims, cabinet, Pinarayi, project, shifting, people, coastal areas, safe distance, 

കടല്‍ക്ഷോഭം: വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം