religion, belief, India, caste, Kerala, violence, God, socila media, hospital, application form, students , caste, religion, avoid, students, kerala, school, education minister, Prof. C. Raveendranath
in , ,

കേരളത്തിൽ നിശബ്‌ദ വിപ്ലവം; ജാതിയും മതവുമില്ലാതെ ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികൾ

തിരുവനന്തപുരം: മതവും രാഷ്ട്രീയവും കലുഷിതമാക്കിയ വർത്തമാനകാലത്തിൽ നല്ലൊരു വാർത്ത പുറത്തു വന്നു. കേരളത്തില്‍ ജാതിയും മതവുമില്ലാത്ത വിദ്യാര്‍ഥികളുടെ ( students ) എണ്ണം വര്‍ധിക്കുകയാണെന്ന് സർക്കാർ പുറത്തു വിട്ട കണക്കുകൾ വ്യക്തമാകുന്നു.

ജാതിയും മതവും രേഖപ്പെടുത്താതെ സ്‌കൂള്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വന്‍ വര്‍ധന ഉണ്ടായതായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു.

സ്‌കൂള്‍ പ്രവേശന സമയത്ത് ജാതി, മതം എന്നിവയുടെ കോളം പൂരിപ്പിക്കാന്‍ തയ്യാറാവാത്ത ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികളാണ് നിലവില്‍ ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

ചോദ്യോത്തര വേളയില്‍ ഡികെ മുരളി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെ മതവും ജാതിയും ഇല്ലാത്ത കുട്ടികളുടെ എണ്ണം മന്ത്രി വെളിപ്പെടുത്തിയത്.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ പഠിക്കുന്ന 1,23,630 വിദ്യാർത്ഥികൾ മതം, ജാതി എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ശുഭസൂചനയായി കണക്കാക്കുന്നു.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നാം വര്‍ഷത്തില്‍ 278 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷത്തില്‍ 239 വിദ്യാര്‍ത്ഥികളും ജാതിയും മതവുമില്ലാതെ പ്രവേശനം നേടിയതായി വിദ്യാഭ്യാസ മന്ത്രി സഭയെ അറിയിച്ചു.

എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജാതി, മതം എന്നീ കോളങ്ങള്‍ പൂരിപ്പിക്കാതെ ആരും തന്നെ പ്രവേശനം നേടിയിട്ടില്ലെന്നും സി രവീന്ദ്രനാഥ് മറുപടി നല്‍കി.

സംസ്ഥാനത്തെ 9209 സ്‌കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ പഠിക്കുന്ന കുട്ടികളുടെ കണക്കാണ് മന്ത്രി വെളിപ്പെടുത്തിയത്. ജനനരേഖകളിലും സ്‌കൂള്‍ രേഖകളിലും നേരത്തെ ജാതിയും മതവും രേഖപ്പെടുത്തുക നിര്‍ബന്ധമായിരുന്നുവെങ്കിലും ഇപ്പോള്‍ ജാതിയില്ല, മതമില്ല എന്ന് രേഖപ്പെടുത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യനെ ഒരുമിപ്പിക്കാനല്ല, മറിച്ച് വിഭജിക്കാനാണ് ജാതിയും മതവും ഇന്നേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതെന്ന വ്യാപകമായ പരാതികൾ ഫലം കണ്ടു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

മതത്തിന്റെ പേരില്‍ മനുഷ്യർ പരസ്പരം പോരാടുകയും ജാതി മാറി പ്രണയച്ചതിന്റെ പേരില്‍ പിതാവ് തന്നെ സ്വന്തം മകളെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഇക്കാലത്താണ് സമൂഹത്തിൽ നിശബ്ദമായ വിപ്ലവം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

students , caste, religion, avoid, students, kerala, school, education minister, Prof. C. Raveendranath

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Range Rover Evoque , Review, SUV, auto expo , engine ,off-roading capabilities ,Land Rover family , diesel engine , Evoque , Jaguar F-Pace, Jaguar XF ,gearbox, powerful ,180 hp , 430 Nm of torque,

പുതുപുത്തൻ സവിശേഷതകളുമായി റേഞ്ച് റോവർ ഇവോക്കിന്റെ രംഗപ്രവേശം

unrecognised schools , kerala , high court, school managements, petition, close, approved shcools, notice,

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ തത്കാലം അടച്ചുപൂട്ടില്ല: സര്‍ക്കാര്‍