More stories

 • Trending

  in

  മുല്ലപ്പള്ളിയോ ശ്രീധരൻ പിള്ളയോ ആയിരുന്നു പിണറായിയുടെ സ്ഥാനത്തെങ്കിൽ ഇതുതന്നെ ചെയ്യുമായിരുന്നു.

  ശബരിമല പ്രശ്നത്തിൽ  കോടതിവിധി നടപ്പാക്കുന്നതിനെക്കുറിച്ച്  പ്രശസ്ത ചെറു കഥാകൃത്ത് പി.എൻ. കിഷോർ കുമാർ  മനുഷ്യരിൽ മറഞ്ഞു കിടക്കുന്ന ആധ്യാത്മിക പ്രവണതയെ ഉണർത്തുകയാണ് നാമജപത്തിന്റെ ഉദ്ദേശം. ശ്രദ്ധാഭക്തികളോടെ അനുഷ്ഠിക്കുന്നതായ നാമജപം സംസാരത്തിൽ നിന്നും ജീവനെ ഈശ്വരീയതയിലേയ്ക്ക് ഉയർത്തും. ജപസ്വരൂപമായ ശബ്ദമല്ല, ജപിക്കുമ്പോഴുണ്ടാവുന്ന ഭാവമാണ് ജീവനെ ഉയർത്തുന്നത്.  ഇതൊക്കെയാണ് നാമജപവുമായി ബന്ധപ്പെട്ടുകൊണ്ട് പറയപ്പെടുന്ന കാര്യങ്ങൾ. എന്നാൽ ഇപ്പോൾ നമ്മുടെ തെരുവുകളിൽ നടക്കുന്നതായ നാമജപ ഘോഷയാത്രകൾ മേൽപ്പറഞ്ഞ ഉദ്ദേശം വെച്ചുകൊണ്ട് നടത്തപ്പെടുന്നവയാണോ? കലി കല്മഷം ഇല്ലാതാക്കാൻ നാമജപം ഉപകരിക്കപ്പെടുമെന്ന് കലി സന്തരണോപനിഷത്തിൽ ബ്രഹ്മാവ് നാരദരോട് പറയുന്നുണ്ട്. […] More

 • Trending

  in ,

  കേരള പുനര്‍നിര്‍മാണ പദ്ധതികളില്‍ ലോകബാങ്ക് സഹകരിക്കും 

  തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം ലോകബാങ്ക് വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രളയദുരന്തം വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റേയും മന്ത്രിമാരുടെയും സാന്നിധ്യ ത്തില്‍ ലോകബാങ്ക് സംഘം അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ പുനര്‍നിര്‍മാണ രൂപരേഖയ്ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചു.  ലോകബാങ്ക് പ്രത്യേക പദ്ധതികള്‍ക്കാണ് സാധാരണ സഹായം നല്‍കുന്നത്. എന്നാല്‍ ഇന്ത്യയ്ക്കായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയനുസരിച്ച് സംസ്ഥാനങ്ങളുമായി സഹകരിച്ച് വിശാലമായ മേഖലകളില്‍ സഹായം ലഭ്യമാക്കും. ഈ പദ്ധതിയില്‍ കേരളത്തെയും പഞ്ചാബിനെയുമാണ് […] More

 • Trending

  in

  റെഡി ടു വെയ്റ്റ് ടീമിലെ ആളല്ല അംശി നാരായണപിള്ള 

  വരിക വരിക സഹജരേ  സഹന സമര സമയമായ്‌  കരളുറച്ചു കൈകൾ കോർത്തു  കാൽനടക്കു പോക നാം…  ഉപ്പു സത്യാഗ്രഹത്തിനുള്ള വളണ്ടിയർ ജാഥയിൽ പാടാനായി അംശി  നാരായണപ്പിള്ള തയ്യാറാക്കിയ ഗാനത്തിലെ വരികളാണ്. ഏഴു പതിറ്റാണ്ടു മുൻപ് എഴുതപ്പെട്ട ഈ വരികളിൽ എല്ലാമുണ്ട്. കാലഘട്ടത്തോടും വ്യവസ്ഥയോടുമുള്ള അടങ്ങാത്ത പ്രതിഷേധത്തിന്റെ വീറ്, വാശി, ധീരത, സ്വാതന്ത്ര്യബോധം…ഇരുണ്ട കാലത്തെ പ്രതിരോധിക്കാനുള്ള ഇച്ഛാശക്തി…അടിമത്വത്തിന്റെ നുകങ്ങൾ വലിച്ചെറിയാനുള്ള ആഹ്വാനം… എന്നാൽ തുല്യതയെ നിഷേധിച്ച്, സ്വാതന്ത്ര്യബോധത്തെ നിരാകരിച്ച്, അടിമ സമാനമായ ജീവിതം മതി എന്ന് നിശ്ചയിച്ചുറപ്പിച്ചവർക്ക്  ആ വരികൾ ഉച്ഛരിക്കാനുള്ള യോഗ്യതയുണ്ടോ? ഇല്ലെന്ന്  ഉറച്ച […] More

 • KPCC meeting , Sudheeran, Rajya Sabha seat, leaders, Muraleedharan, Chennithala, P. J. Kurien, KPCC ,Indira bhavan, Mullappally Ramachandran, poster, Congress, Kerala Congress, Rajya Sabha seat, KPCC President, 

  Trending

  in

  പ്രിയ മുല്ലപ്പള്ളീ, അങ്ങ് ചെത്താൻ പോകരുത്, കെ പി സി സി പ്രസിഡന്റാകണം

  ആചാരത്തിനാണ് പരമാധികാരമെങ്കിൽ താങ്കൾ ഇന്നും തെങ്ങു ചെത്താൻ പോകേണ്ടി വരുമായിരുന്നു. സർക്കാർ ജോലി ആവശ്യപ്പെട്ട ഡോക്റ്റർ പല്പുവിനോട് അന്നത്തെ ഭരണാധികാരി കുലത്തൊഴിലായ തെങ്ങു ചെത്താൻ പോകാനാണ് പറഞ്ഞത്. താങ്കളുടെ പാർട്ടിയുടെ മുതിർന്ന നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ ആചാര സംരക്ഷണ സമിതിക്കു രൂപം നല്കുന്നു ! മറ്റൊരു നേതാവായ സുധാകരൻ നാണത്തിന്റെ ലവലേശമില്ലാതെ ആർത്തവം അശുദ്ധിയാണെന്നു വിളിച്ചു കൂകുന്നു !! രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ഉണ്ണിത്താൻ തുടങ്ങിയവർ സുപ്രീം കോടതി വിധിയും ലിംഗനീതിയും ശബരിമലക്ക് പുറത്ത് എന്ന് പറഞ്ഞ് ആചാര സംരക്ഷണത്തിന് […] More

 • Trending

  in

  തെരുവിൽ മുഴങ്ങുന്നത് കേരളത്തെ തോൽപ്പിക്കാനുള്ള ആക്രോശങ്ങൾ: സാംസ്കാരിക പ്രവർത്തകർ

  കോഴിക്കോട്: വിശ്വാസത്തിന്റെയും ആരാധനയുടേയും മണ്ഡലങ്ങളിൽ നിലനിൽക്കുന്ന അനീതികൾക്കും ലിംഗവിവേചനത്തിനുമെതിരായ മനുഷ്യസമൂഹത്തിന്റെ കുതിപ്പുകൾക്ക് ഗതിവേഗം പകരുന്ന സുപ്രീം കോടതിയുടെ നിർണ്ണായക വിധിയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നതിന് പകരം, കാലുഷ്യങ്ങൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനും അതുവഴി വോട്ടുസമാഹരണത്തിനും സാധ്യതയാക്കി മാറ്റുന്ന കുടിലതകളാണ് തെരുവിൽ അരങ്ങേറുന്നതെന്ന് സംസ്ഥാനത്തെ സാംസ്കാരിക പ്രവർത്തകർ. ശബരിമലയിൽ  പ്രായഭേദമെന്യേ സ്ത്രീ പ്രവേശം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നമ്മുടെ നവോത്ഥാനവഴികളിലൊരു നാഴികക്കല്ലാണ് എന്ന് ഓർമ്മിപ്പിച്ച സാംസ്കാരിക പ്രവർത്തകർ, വിശ്വാസം എന്ന മായികതയിൽ പെട്ട് വീട്ടമ്മമാരായ ഒട്ടനവധി സ്ത്രീകളും ഇതിന്റെ ഭാഗമാവുകയാണ്  എന്ന് കൂട്ടിച്ചേർത്തു. പലവിധ സാമൂഹ്യാധികാര സന്ദർഭങ്ങളിൽ രൂപപ്പെട്ട മാനവികവിരുദ്ധതകളെ കാലാനുസൃതം […] More

 • Trending Hot Popular

  in ,

  മോഹൻലാൽ ഇനി സിദ്ദിഖിന്റെ ബിഗ് ബ്രദർ

  എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ വിയറ്റ്നാം കോളനി മലയാളിക്ക് സമ്മാനിച്ച സംവിധായകൻ സിദ്ദിഖ് വീണ്ടും മോഹൻലാലുമായി ഒന്നിക്കുന്നു. ‘ബിഗ് ബ്രദർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച വെളിപ്പെടുത്തൽ മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയത്. ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം ഇരുവരുമൊന്നിക്കുന്ന ഈ ചിത്രം 2019 ഓടെ പ്രദർശനത്തിനെത്തിക്കുവാനാണ്  തീരുമാനിച്ചിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിദ്ദിഖ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കുന്നുവെന്ന റിപോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരുന്നതിനിടയിലാണ്  നടൻ തന്നെ സമൂഹ മാധ്യമത്തിലൂടെ ചിത്രത്തിന്റെ ആദ്യ […] More

 • Trending Hot

  in ,

  മക്കൾ സെൽവൻ വിജയ് സേതുപതിയുടെ സൂപ്പർ ലുക്ക് കണ്ടോ? 

  അസാധാരണമല്ലാത്ത കഥപാത്രങ്ങൾ പോലും അവിസ്മരണീയമാകുന്നത് അഭിനേതാവിന്റെ മികവ് ഒന്ന് കൊണ്ട് മാത്രമാണ്. അത്തരത്തിൽ തമിഴ് ചലച്ചിത്രത്തിന്റെ താരോദയമാണ് വിജയ് സേതുപതി. ചെക്ക ചിവന്ത വാനം, 96 എന്നീ  ചിത്രങ്ങളിലെ നടന്റെ പ്രകടനം പ്രേക്ഷക – നിരൂപക പ്രശംസ പിടിച്ചു പറ്റുകയാണ്. ഇരു ചിത്രങ്ങളും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നതിനിടെയിൽ ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിച്ചിരിക്കുകയാണ് താരം. സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. കഴിഞ്ഞ  ദിവസം പുറത്തിറങ്ങിയ […] More

 • Hot Popular

  in

  വിടാനുള്ളതാണ് വീട് എന്നാണ് ടി എൻ ജോയ് വിശ്വസിച്ചത്…   

  നജ്മൽ ബാബുവിന്റെ അന്ത്യാഭിലാഷം നിവേറ്റാൻ ഉറ്റവരായ സച്ചിമാഷ്, കെ.ജി.എസ്, കെ.വേണു, പി.എൻ ഗോപീകൃഷ്ണൻ, സുനിൽ പി.ഇളയിടം, അബ്ദുൾ ഗഫൂർ തുടങ്ങിയവർ കുടുംബക്കാരുമായി നടത്തിയ ചർച്ചകൾ വിഫലമാവുകയായിരുന്നു. ഒരു വിഭാഗം ആർ.ഡി.ഒ യിൽ നിന്ന് താൽക്കാലിക ഓഡർ വാങ്ങിയിരുന്നെങ്കിലും കളക്ടറും പോലീസും ലീഗൽ ഹെയർഷിപ്പ് പഴുതുപയോഗിച്ചായിരിക്കണം നജ്മൽ ബാബുവിന്റെ ഇച്ഛക്ക് വിരുദ്ധമായി ശരീരം കുടുംബക്കാർക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഇത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തേയും സ്വന്തം ശരീരത്തിനുമേലുള്ള നിർണയാവകാശത്തേയും നിരാകരിക്കുന്ന കടുത്ത അപരാധമായിപ്പോയി. നജ്മൽ ബാബു എന്ന ടി .എൻ ജോയിയെ ടി ആർ […] More

 • Hot Popular

  in

  ‘അവന്’ ക്ഷേത്രത്തില്‍ പോകാമെങ്കില്‍ ‘അവള്‍ക്കും’ പോകാം.  

  പല വികസിത സമൂഹങ്ങളിലും വിദ്യാസമ്പന്നരായ സ്ത്രീകള്‍ സാമൂഹ്യോല്‍പാദനപ്രക്രിയയില്‍ നേരിട്ടിടപെടുന്ന സ്വതന്ത്ര്യവ്യക്തികളായി മാറുമ്പോള്‍ കേരളത്തിലെ സ്ത്രീകളില്‍ വലിയശതമാനവും ബോണ്‍സായ് വൃക്ഷങ്ങളെപോലെ മുരടിച്ചുപോയത് നമ്മുടെ ഈ കാപട്യം കാരണമാണ്. അല്ലെങ്കില്‍ ജൈവപ്രക്രിയയുടെ പേരില്‍ സ്ത്രീകള്‍ രണ്ടാംതരം പൗരന്മാരല്ലെന്ന് കോടതി പറയുമ്പോള്‍ ഞങ്ങളെ രണ്ടാംതരക്കാരായും   ‘ശുദ്ധി’യില്ലാത്തവരായും കണക്കാക്കിയാല്‍ മതിയെന്ന് വിളിച്ചുപറയാനായി മാത്രം തെരുവിലിറങ്ങുന്ന സ്ത്രീകളെ വേറെ ഏതു രാജ്യത്താണ് കാണാന്‍ കഴിയുക? പന്തളം രാജകൊട്ടാരത്തിനും രാഹുല്‍ ഈശ്വര്‍ എന്ന വിഡ്ഢി നമ്പൂതിരിക്കും ഹിന്ദുത്വ രാഷ്ട്രീയം കളിക്കാനിറങ്ങിയിരിക്കുന്ന ബി.ജെ.പിയ്ക്കും ഇത്രയും സ്ത്രീകളെ അവര്‍ക്കെതിരെതന്നെ […] More

 • in ,

  യമയുടെ ഒരു വായനശാലാ വിപ്ലവം 

  യമയുടെ ആദ്യ കഥാസമാഹാരമാണ് ഒരു വായനാശാലാ വിപ്ലവം. ചുടലത്തെങ്ങ്, സിനിമാ തിയേറ്റര്‍, ദൈവം, ഒരു വായനശാല വിപ്ലവം, പോസ്റ്റുമാന്റെ മകള്‍, സതി, തുരുത്തുകള്‍ ഉണ്ടാകുന്നത് തുടങ്ങി ഏഴു കഥകളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്. യമയുടെ കഥകളില്‍ ഇടം നേടിയിരിക്കുന്ന സ്ത്രീവാദ നിലപാട് സ്ത്രീവാദത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പരിവേഷത്തെക്കൂടി വേണ്ടെന്നുവെക്കാന്‍ ചങ്കുറപ്പ് കാണിക്കുന്ന ഒന്നാണ്. ആ വ്യതിരിക്തതയാണ്, അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സത്യസന്ധതയുടെ ആര്‍ജ്ജവമാണ്  വായനക്കാരന്‍ ആദ്യം ശ്രദ്ധിക്കുന്നത്. ഈ കഥകളില്‍ രാഷ്ട്രീയമില്ലെന്ന് അലസവായനയില്‍ ഒരാള്‍ക്ക് തോന്നിയേക്കാം. അവയെ സ്ത്രീവാദകഥകളുടെഗണത്തില്‍ പെടുത്തി ചില […] More

 • in ,

   ജീവിതമായിരുന്നു പോരാട്ടം; ഒടുവിൽ ബിനിത ജെയിൻ  കോടിപതി

  ബിനിത ജെയിന് ഒരു പക്ഷെ ഏറെ സുഗമമായിരുന്നിരിക്കണം കോൻ  ബനേഗാ ക്രോർപതി പത്താം സീസണിലെ ഹോട്ട് സീറ്റിൽ നിന്നും ആദ്യ വിജയിയായി മാറിയതിലേക്കുള്ള യാത്ര. കാരണം ജീവിതം ഒറ്റപ്പെടുത്തിയ ബിനിതയുടെ പോരാട്ടത്തിന് മുന്നിൽ പ്രതികൂല സാഹചര്യങ്ങൾ പോലും പരിശ്രമിച്ച് പരാജയപെട്ടു പോകുകയായിരുന്നു. ജീവിതത്തിലും മത്സരത്തിലുമെല്ലാം വിജയായി മുന്നേറുമ്പോഴും അവർ ഇന്നും കാത്തിരിക്കുന്നു പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് നഷ്‌ടമായ തന്റെ പ്രിയതമനെ. തന്റെ ഗ്രഹണവൈദഗ്ദ്യവും ബുദ്ധിവൈഭവവും കൊണ്ട് അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവരെ അതിശയിപ്പിച്ച് കോടിപതിയായി മാറിയ ഈ വനിതയുടെ […] More

 • Hot

  in ,

  ആ നർത്തകൻ യേശുദാസല്ല, ശിവശങ്കരനെന്ന് രവി മേനോൻ 

  വാട്സപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവസങ്ങളായി  പ്രചരിപ്പി ച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. ഭാസ്കരൻ മാഷ് രചിച്ച് ദേവരാജൻ മാഷ് ഈണം പകർന്ന ഡോക്ടർ എന്ന ചിത്രത്തിലെ  ഒരു ഗാനരംഗം. 1963 ലാണ് വൈക്കം ചന്ദ്രശേഖരൻ നായർ എഴുതി  എം എസ് മണി സംവിധാനം ചെയ്ത ആ  സിനിമ  പുറത്തിറങ്ങിയത്. സത്യനും ഷീലയും തിക്കുറിശ്ശിയുമെല്ലാം അഭിനയിച്ച ചിത്രം.  അതിൽ ” വരണൊണ്ട് വരണൊണ്ട് മണവാളൻ ” എന്ന പാട്ടു പാടി അഭിനയിക്കുന്നത് ഗാനഗന്ധർവൻ യേശുദാസാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത്. തഴക്കവും പഴക്കവും കൈവന്ന ഒരു […] More

Load More
Congratulations. You've reached the end of the internet.