More stories

 • in

  നോട്ട് നിരോധനത്തിന് രണ്ടു വർഷം: വിടരുതവരെ !!

  മോഡി സർക്കാരിന്റെ നോട്ടു നിരോധനത്തിന് ഇന്നേക്ക്  രണ്ടു വർഷം  തികയുന്നു. ഹിമാലയൻ മണ്ടത്തരം എന്ന്  വിലയിരുത്തപ്പെട്ട  2016 ലെ സാമ്പത്തിക രംഗത്തെ  സർജിക്കൽ സ്ട്രൈക്കിന്റെ ദോഷഫലങ്ങൾ രാജ്യമിന്നും അനുഭവിക്കുകയാണ്. മേരി ജോർജിനെപ്പോലെ, മോഹൻലാലിനെപ്പോലെ, വി ടി ബൽറാമിനെപ്പോലെ   വ്യത്യസ്ത മേഖലകളിലെ  നിരവധി പേർ നരേന്ദ്രമോഡി സർക്കാറിന്റെ  തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തിൻറെ സാമ്പത്തിക രംഗത്തെ ഒറ്റ രാത്രി കൊണ്ട് അനിശ്ചിതത്വത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞവരെ ന്യായീകരിച്ച് രംഗത്ത് വന്നവർക്ക് തങ്ങളുടെ  നിലപാടുകളെക്കുറിച്ച് വിശദീകരിക്കാനുള്ള ബാധ്യതയും ഉണ്ടെന്ന് എഴുത്തുകാരൻ പി ജെ ബേബി പറയുന്നു.  പി ജെ ബേബിയുടെ ഫേസ് ബുക്ക് […] More

 • in

  ഈ വാമനപാദങ്ങളെ പ്രതിരോധിച്ചില്ലെങ്കിൽ മതേതര കേരളത്തെ കാത്തിരിക്കുന്നത് പാതാള ജീവിതം

  മതേതര ജനാധിപത്യ ബോധ്യങ്ങളെ ഏറെ നിരാശപ്പെടുത്തുന്ന / ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ശബരിമലയിൽ നിന്നും ലഭിക്കുന്നത്. നമ്മുടെ നവോത്ഥാന സംവാദങ്ങളെയെല്ലാം അർത്ഥരഹിതമാക്കിക്കൊണ്ടാണ് ഈ വാമനസംഘം സകലതുമവരുടെ കാൽക്കീഴിലമർത്തിയത് . അവരിപ്പോൾ കീഴടക്കിയത് ശബരിമല ക്ഷേത്രസന്നിധിയല്ല , ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേയും സ്വർഗ്ഗഭൂമി നരകങ്ങളെ മുഴുവൻ മൂന്നേമൂന്നടി കൊണ്ട് കീഴ്പ്പെടുത്താൻ വീണ്ടും കാലു നീട്ടുകയാണ് . ഇനിയുമിതിന് തടയിടാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് ബാക്കിയാവുക ഇരുട്ടുകനയ്ക്കുന്ന പാതാള ജീവിതം തന്നെയാവും. ഷിജു ദിവ്യ എഴുതുന്നു  അറിഞ്ഞിടത്തോളം ഇന്ത്യൻ ശിക്ഷാ നിയമം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച […] More

 • Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 
  in

  ശബരിമലയിലെ പൊലീസിന്റെ നിയന്ത്രണം ഏതു സർക്കാരിനാണ്? 

  പുരോഗമന കേരളം മുഴുവൻ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് മുഖ്യമന്ത്രിക്കും സർക്കാരിനും ഒപ്പം നിൽക്കുന്നത് ഈ ഹിന്ദുത്വ സവർണ ലഹളയെ എതിർത്തു തോൽപ്പിക്കാനുള്ള ചരിത്രപരമായ കടമയുടെ പേരിലാണ്. അതിനെ, ആ രാഷ്ട്രീയ ഐക്യദാർഢ്യത്തെ വഞ്ചിക്കരുത്.  ശബരി മലയിലെ പൊലീസ് ഇടപെടലിനെ വിമർശിച്ച്  ഇടതു ചിന്തകൻ പ്രമോദ് പുഴങ്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്… സർക്കാർ സുപ്രീം കോടതി വിധി നടപ്പാക്കുമോ ? നടപ്പാക്കുമെന്ന് ഉത്തരം. സർക്കാരും സി.പി ഐ എമ്മും ലിംഗനീതിയുടെ രാഷ്ട്രീയത്തിനൊപ്പമാണോ? ആണെന്ന് പാർട്ടി, ഇന്നത്തെയടക്കം ദേശാഭിമാനിയിൽ ഗോവിന്ദൻ […] More

 • in ,

  ദുരിതാശ്വാസ ധനസമാഹരണം: ഹാഫ് മാരത്തോണുമായി പ്രവാസി മലയാളി

  തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങേകാന്‍  പ്രവാസി മലയാളി ഗണിത ശാസ്ത്രജ്ഞന്‍ കേരളത്തിലുടനീളം ഹാഫ് മാരത്തോണ്‍ ഓടുന്നു. സര്‍ക്കാരിന് തന്‍റെ ഉടമസ്ഥതയിലുള്ള 20 സെന്‍റ് സംഭാവന ചെയ്തശേഷമാണ് എഴുപത്തൊന്നുകാരനായ ഡോ. ജോര്‍ജ് ആര്‍ തോമസിന്‍റെ ഈ യജ്ഞം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കാന്‍ പ്രവാസികളോട് ആഹ്വാനം ചെയ്യുന്ന ഹാഫ് മാരത്തോണ്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ  നവംബര്‍ 7 ബുധനാഴ്ച രാവിലെ 8.30 ന് ഫ്ളാഗ് ഓഫ് ചെയ്യും.  സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ […] More

 • in ,

  ദൃശ്യാനുഭവങ്ങള്‍ വിവരിച്ച് വിഖ്യാത ഫോട്ടോഗ്രാഫര്‍ വിക്കി റോയി

  കൊച്ചി: ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്തെ സുരക്ഷ ജോലിക്കാരുടെ സ്ഥിരം തലവേദനയായിരുന്നു ഈ തൊപ്പി പിന്നോട്ട് വച്ച ചെറുപ്പക്കാരന്‍. വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ പുനര്‍ നിര്‍മ്മാണം ദൃശ്യങ്ങളിലൂടെ ഒപ്പിയെടുക്കാന്‍ ചുമതലപ്പെട്ട വിക്കി റോയിയായിരുന്നു ആ ചെറുപ്പക്കാരന്‍. സുരക്ഷാ മേഖലയില്‍ വയ്ക്കേണ്ട തൊപ്പി ഫോട്ടോയെടുക്കാനുള്ള സൗകര്യമോര്‍ത്താണ് തിരിച്ചു വച്ചത്. പക്ഷെ അതുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോയ്ക്കുവേണ്ടി  മനസ് ഏകാഗ്രമാക്കുമ്പോഴൊക്കെ ആരെങ്കിലും സുരക്ഷയുടെ പേരില്‍ അറിയാതെയെങ്കിലും ശ്രദ്ധ തിരിക്കാന്‍ നോക്കും.  തൊപ്പിയിലെ മുന്‍ഭാഗത്തെ […] More

 • in

  നുണകൾക്ക് മീതേ സത്യം ഉയർന്നു കേട്ടേ മതിയാകൂ

  സംഘപരിവാറിന്റെ നുണപ്രചാരണങ്ങൾക്ക് കേരളത്തിൽ ഇപ്പോൾ ആവൃത്തിയും ആക്കവും കൂടിയിട്ടുണ്ട്. പ്രചരിപ്പിക്കുന്നത് നുണയാണെന്ന് അറിഞ്ഞ് തന്നെയാണവരത് ചെയ്യുന്നത്. സോഷ്യൽ മീഡിയാക്കാലത്ത് മിന്നൽ വേഗത്തിലാണത് പ്രചരിക്കുന്നത്. ചെറിയ ജാഗ്രതയൊന്നും പോരാ അതിനെ ചെറുക്കാൻ. ശബരിമല വിഷയം ഹിന്ദു തീവ്രവാദികൾക്ക് വീണു കിട്ടിയ അവസരമാണ്. അവരതിനുമേൽ എന്തു വില കൊടുത്തും പണിയെടുക്കും. അതിന് എല്ലാത്തരം മാധ്യമങ്ങളേയും അവരുപയോഗിക്കുന്നുണ്ട്. നുണ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്ന സംഘപരിവാർ ശക്തികൾ ഉത്തരേന്ത്യൻ പരീക്ഷണങ്ങൾ കേരളത്തിലും ആവർത്തിക്കുന്നതിനെപ്പറ്റി മനിലാ സി മോഹന്റെ ഫേസ് ബുക്ക് പോസ്റ്റ് . ഗോധ്ര […] More

 • in

  ബലിദാനി ആക്കി ഒപ്പം നിർത്താൻ നോക്കുന്നവർ… 

  19 നു വീട്ടിലേക്ക് വിളിച്ചയാളെ 18 നു കാണാതായി എന്നും അത് 16 നു പോലീസ് തല്ലി കൊന്നതാണെന്നും സംഘികൾ. സംഘികൾക്കെതിരെ രൂക്ഷ പരിഹാസവുമായി സുനിത ദേവദാസിന്റെ ലൈവ് വീഡിയോ. തോറ്റവന്റെ വേദന തോറ്റവനെ അറിയൂ പുണ്യാളാ എന്നു പ്രാഞ്ചിയേട്ടൻ പറഞ്ഞ പോലെ സംഘികളുടെ വിഷമം സംഘികൾക്കെ അറിയൂ… സ്വന്തമായി സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ല രാഷ്ട്ര പിതാവ് ഇല്ല സാമൂഹിക പരിഷ്കർത്താക്കൾ ഇല്ല ചരിത്രത്തിൽ ഇടം പിടിച്ച രാജാക്കന്മാരും ഇല്ല ഇപ്പോ നോക്കുമ്പോ ശബരിമല വിഷയത്തിൽ […] More

 • in

  ഈ നശിച്ച കാലവും നാം മറികടക്കും, നശിച്ച ഭാഷയെ നാം മറികടന്നതു പോലെ 

  ഭാഷ ആയുധമാണ്. പ്രഹരിക്കാനും മുറിവേൽപ്പിക്കാനും ശേഷിയുള്ള  മൂർച്ചയുള്ള ആയുധം. അതവർക്ക് നന്നായറിയാം. ഷിബുവും ഫെമിനിച്ചിയും മഹിഷിയും അത്തരം നിർമിതികളാണ്. ഭാഷ കൊണ്ട് അശ്ലീലം  കളിക്കുന്നവരുടെ ഗൂഢോദ്ദേശ്യത്തോടെയുള്ള നിർമിതികൾ. സന്ദീപാനന്ദ ഗിരിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വാക്കാണ്‌ ഷിബു. തുളസീദാസ് എന്നാണ് പൂർവ്വാശ്രമത്തിലെ തന്റെ പേരെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടും അവർ ഷിബു എന്ന് തന്നെ ആവർത്തിച്ച് വിളിക്കും. ആശ്രമം ചുട്ടെരിച്ചും അപ്രഖ്യാപിത  ശത്രുവിനെ പ്രതീകാത്മകമായി സംഹരിച്ചും അതേ പേരിൽ അവർ  റീത്തുവെയ്ക്കും. ഷിബു എന്ന പേരിനൊപ്പം  ചേർക്കുന്ന ഇനീഷ്യൽ […] More

 • in

  ഗൗരവമുള്ള ഓരോ നോവലും പാർശ്വവത്കരിക്കപ്പെട്ടു പോയ ഒരു സഹോദരനെ അന്വേഷിക്കുന്നുണ്ട്  

  എന്റെ ‘ജാസ്മിൻ ഡെയ്സ്’ എന്ന ഈ നോവൽ ഏകാധിപത്യത്തെക്കുറിച്ചും അറബ് വിപ്ലവത്തെക്കുറിച്ചും മതഭീകരവാദത്തെക്കുറിച്ചും ആയിരിക്കെ തന്നെ അത് മനുഷ്യനെക്കുറിച്ച്, അവന്റെ ഏകാന്തതയെക്കുറിച്ച്, ഒറ്റപ്പെടലിനെക്കുറിച്ച്, തിരസ്കാരങ്ങളെക്കുറിച്ച്, സങ്കടങ്ങളെക്കുറിച്ച്, സ്വത്വപ്രതിസന്ധികളെക്കുറിച്ച്, നിരാശകളെക്കുറിച്ച്, വീർപ്പുമുട്ടലുകളെക്കുറിച്ചു കൂടിയുള്ള നോവൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.   ജെ സി ബി സാഹിത്യ പുരസ്കാരം  സ്വീകരിച്ചുകൊണ്ട്  പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ നടത്തിയ പ്രസംഗത്തിന്റെ മലയാള രൂപം.  എല്ലാവർക്കും സായാഹ്ന നമസ്കാ‍രം, ആദ്യമായി, എനിക്കൊപ്പം ഈ അഭിമാനാർഹമായ പുരസ്കാരത്തിനു ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരെ അഭിനന്ദിക്കാൻ ഈ അവസരം […] More

 • in

  ഒരു വിശ്വാസമുദ്രയും കുറ്റകൃത്യത്തെ സാധൂകരിക്കാനുള്ള സമ്മതപത്രമല്ല  

    ജപം പ്രാർത്ഥനയാണ്. പതുക്കെയുള്ള ഉച്ഛാരണം ഘോഷമെന്നത് ഉച്ചത്തിലുള്ള ശബ്ദമാണ്.ജപത്തെ ഘോഷമാക്കുന്നത് ജപോദ്ദേശ്യത്തെ റദ്ദാക്കുന്നു. അത് ഒരസംബന്ധ ചേരുവയാകുന്നു. നാമജപം മുഴങ്ങില്ല. ഘോഷമാവില്ല. അതിനാല്‍ നാമജപ ഘോഷയാത്ര പ്രാര്‍ത്ഥനയല്ല. ജപം നിര്‍ത്തി വഴിയാത്രികരെ തടയുമ്പോള്‍ ദൈവത്തെ വഴിയിലിറക്കി കുറ്റകൃത്യത്തിനൊരുങ്ങുന്ന വെറും ക്രിമിനലുകളായി മാറും. സമരം ഒരു രാഷ്ട്രീയ പ്രയോഗമാണ്.സമരം സംഘര്‍ഷാത്മകമാണ്. നാമജപം ശാന്തവും.തുറന്നു പറയാന്‍ കഴിയണം, നാമജപസമരമെന്ന അസംബന്ധ സംയുക്തത്തെ ആരാണ് നയിച്ചതെന്ന്.ദൈവത്തെയും രാഷ്ട്രീയത്തെയും കബളിപ്പിക്കുന്ന യുക്ത്യാഭാസം ശബരിമലയില്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. നാമജപഘോഷയാത്രയിലാണോ പങ്കെടുത്തത് എന്നതിനെക്കാള്‍ അനുഷ്ഠാന ഭംഗം […] More

 • in ,

  ‘പാടും ക്രൂര’നായ പാവം ഉമ്മുക്ക   

  ഇന്ന് ഒക്ടോബർ 29. ഉമ്മറിന്റെ ഓർമ ദിനം.  മലയാളികൾക്ക് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് കെ പി ഉമ്മർ. 1929 ഒക്ടോബർ 11 ന് കോഴിക്കോട് ജനിച്ച ഉമ്മർ നമ്മെ വിട്ടുപിരിയുന്നത്  2001 ഒക്ടോബർ 29ന് ചെന്നൈയിൽ  വെച്ചാണ്. മരിക്കുമ്പോൾ  72 വയസ്സ് പ്രായം. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉമ്മറിന്റെ ശൈലീകൃതമായ സംഭാഷണ ശൈലി ഏറെ ശ്രദ്ധേയമായിരുന്നു.  പുതു തലമുറ ഇന്ന് ഉമ്മറിനെ അറിയപ്പെടുന്നത് തന്നെ അദ്ദേഹത്തിന്റെ  സംഭാഷണങ്ങളിലൂടെയാണ്. 1956 ൽ […] More

 • in

  പാരമ്പര്യത്തിന്റെയല്ല, പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി  

  ഇളകിയ പല്ലു പോലെ ആടിക്കളിക്കുന്നവയെല്ലാം ഈ ശുചീകരണത്തിനിടയിൽ പറിച്ചു മാറ്റപ്പെടും. കേടുവന്ന നാഴികമണി വീണ്ടും നോക്കിയിരുന്ന് സമയം കണക്കാക്കുന്നവർ തങ്ങളുടെ ബുദ്ധിശൂന്യത തിരിച്ചറിയുക തന്നെ ചെയ്യും. ഏതു മാറ്റത്തിന്റെയും സന്ധിഘട്ടങ്ങളിലുണ്ടാകുന്ന സ്വാഭാവിക സംഘർഷങ്ങൾ മാത്രമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ശാന്തിയും സമാധാനവും കൈവന്നപ്പോഴൊക്കെ, അതിനു കാരണമായിത്തീർന്ന കലാപങ്ങളെ കൃതജ്ഞതയോടെ സ്മരിച്ചിട്ടുണ്ട്   ഫേസ് ബുക്കിലൂടെയാണ് ശാരദക്കുട്ടി പ്രതികരിച്ചിരിക്കുന്നത്. സത്യത്തിൽ എനിക്കു തോന്നുന്നത് വലിയ പ്രളയം വന്നത് ഈയൊരു ആന്തരിക പുനർനിർമ്മാണത്തിനു വേണ്ടിത്തന്നെയായിരുന്നു എന്നാണ്. ബാഹ്യ ശുദ്ധീകരണം നൽകിയ വലുതായ […] More

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ