More stories

 • Hot

  in ,

  നവകേരള നിർമ്മാണത്തിന് വിവിധ പദ്ധതികളൊരുങ്ങുന്നു

  തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പ്രധാന മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്ക്, എ.ഡി.ബി, മറ്റ് ഉഭയകക്ഷി ഫണ്ടിംഗ് ഏജന്‍സികള്‍, ആഭ്യന്തര-ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍ നിന്ന് വായ്പ മുഖേന 15,900 കോടി രൂപ സമാഹരിക്കുന്നതിന് കേരളം മന്ത്രിസഭ തീരുമാനിച്ചു. പൊതുമരാമത്ത് റോഡുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍, ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, തീരദേശ സംരക്ഷണം, തീരപ്രദേശത്തെ പുനരധിവാസം, പൊതു സ്ഥാപനങ്ങള്‍, ആരോഗ്യമേഖല, പരിസ്ഥിതി സംരക്ഷണം മുതലായ മേഖലകള്‍ക്കുവേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. ഇതിനെല്ലാം കൂടി 15,882 കോടി […] More

 • Hot

  in

  പി സി ജോർജ്ജിനെ മാധ്യമങ്ങൾ ബഹിഷ്കരിക്കണം: ശാരദക്കുട്ടി

  പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജിന്റെ കന്യാസ്ത്രീ വിരുദ്ധ പരാമർശങ്ങൾ തുടരുന്നതിനിടയിൽ  അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളെല്ലാം അദ്ദേഹത്തെ സമ്പൂർണമായി ബഹിഷ്കരിക്കണം എന്ന അഭ്യർത്ഥനയുമായി പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. ബിഷപ്പ്  ഫ്രാങ്കോ തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്ന് സഭയ്ക്കും സർക്കാരിനും  പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ വലിയ തോതിൽ വിവാദമായിരുന്നു. ജോർജ്ജിന്റെ വായടപ്പിക്കാനായി സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ തന്നെ തുടങ്ങിവച്ചു. ഈ വിഷയത്തിൽ കേന്ദ്ര വനിതാ കമ്മീഷൻ സ്വമേധയാ  എടുത്ത കേസും എം എൽ എ ക്കെതിരെ നിലവിലുണ്ട്. വിവാദ പരാമർശത്തിൽ കന്യാസ്ത്രീക്കെതിരെ […] More

 • Hot Popular

  in ,

  ആൻഡ്, ദി ഓസ്കാർ ഗോസ് ടു… ടൊവിനോ തോമസ്

  ഓസ്കാർ അവാർഡ് ദാനം ഏവരേയും ത്രസിപ്പിച്ച ദിനത്തിൽ തന്നെയാണ് സംവിധായകൻ സലിം അഹമ്മദ് തന്റെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. പ്രേക്ഷകരെ കൗതുകത്തിലാക്കുകയായിരുന്നു “ആൻഡ് ദി ഓസ്കാർ ഗോസ് ടു…” എന്ന ടൈറ്റിൽ. പത്തേമാരി എന്ന ചിത്രം കൊണ്ട് പ്രേക്ഷക നിരൂപക പ്രശംസ പിടിച്ച പറ്റിയ സംവിധായകന്റെ പുതിയ സൃഷ്ടിയിന്മേൽ വാനോളം പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്  ഏവരും. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട്  പുറത്തിറക്കിയ ഫസ്റ്റ് ലുക്കിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. യുവതാരം ദുൽഖർ സൽമാൻ നായകനാകുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒടുവിൽ  […] More

 • in ,

  ചർച്ച് സ്ട്രീറ്റിലെ പുസ്തക ശാലകൾ 

  ​​കഷ്ടി ഒരു കിലോമീറ്ററോളം നീളമേയുള്ളൂ ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിന്.  പത്തുമിനിറ്റുകൊണ്ടോ മറ്റോ നടന്ന് തീർക്കാവുന്ന ദൂരം.  എന്നാൽ ഒരു വായനക്കാരന് അതൊരു വലിയ ലോകമാണ്. പുസ്തകങ്ങളുടെ  മഹാ ഭൂഖണ്ഡത്തിലൂടെയുള്ള ഒരു ദീർഘ ദൂര യാത്ര.  ഒരായുസ്സ് മുഴുവനെടുത്തു വായിച്ചാലും തീരാത്തത്ര പുസ്തകങ്ങൾ. ലക്ഷക്കണക്കിന് പുസ്തകങ്ങൾ അടുക്കിവെച്ച  വിസ്മയിപ്പിക്കുന്ന  ലോകമാണ് ആ തെരുവ് അയാൾക്ക്‌ മുൻപിൽ തുറന്നു വയ്ക്കുന്നത്. ബോർഹസ് പറഞ്ഞത് പോലെ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതുതന്നെ  എന്ന്  അറിയാതെ പറഞ്ഞുപോകും!  രാജ്യത്തിൻറെ ഏതുഭാഗത്തുനിന്നും ബെംഗളൂരുവിൽ എത്തിച്ചേരുന്ന  വായനക്കാരെല്ലാം […] More

 • Hot Popular

  in ,

  ദുരനുഭവത്തെ പിന്നിലുപേക്ഷിക്കുവാൻ സെറീന വില്യംസ് 

  യു എസ് ഓപ്പൺ ഫൈനലിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ മറികടക്കുവാൻ ശ്രമിക്കുകയാണ് സെറീന വില്യംസ്. ജപ്പാൻ താരം നവോമി ഒസാക്കയോട് ഏറ്റുവാങ്ങിയ തോൽവിയേക്കാൾ താരത്തെ തകർത്തത് മത്സരത്തിനിടെ  അമ്പയറായ കാർലോസ് റാമോസുമായുണ്ടായ  ഏറ്റുമുട്ടലാണ്. തനിക്ക് നേരെയുണ്ടായത് സെക്സിസമാണെന്ന് പിന്നീട് തുറന്ന് പറയുകയായിരുന്നു 23 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ താരം. റാമോസിനെ കള്ളനെന്നും നുണയനെന്നും വിളിക്കുകയും തുടർന്ന്  സെറീനയുടെ ഒരു മത്സരം നഷ്ടപ്പെടുകയായിരുന്നു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ്  താൻ ഒരു സ്ത്രീയായത് കൊണ്ട് മാത്രമാണ് […] More

 • Hot Popular

  in ,

  ബേഡ്‌സ് ഓഫ് പ്രേ 2020 ഫെബ്രുവരിയിൽ 

  മാർഗറ്റ് റോബി അമാനുഷിക സ്ത്രീ കഥാപാത്രമായെത്തുന്ന ‘ബേഡ്‌സ് ഓഫ് പ്രേ’ റിലീസ് തിയതി പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 7ന് പ്രദർശനമാരംഭിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നത് പ്രമുഖ നിർമ്മാണ കമ്പനിയായ വാർണർ ബ്രോസാണ്. ഐ മാക്സിലും പ്രദർശിപ്പിക്കുന്ന ചിത്രത്തിൽ സൂയിസൈഡ് സ്‌ക്വാഡ് എന്ന ചിത്രത്തിലെ ഹാർലി ക്വിൻ എന്ന തന്റെ കഥപാത്രത്തെ തന്നെ വീണ്ടുമവതരിപ്പിക്കുകയാണ് മാർഗറ്റ്. അമാനുഷിക സ്ത്രീ കഥാപാത്രങ്ങളുടെയും പ്രതിനായകരുടെയും സംഘങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ജോർദാൻ ബി ഗോർഫിങ്കൽ, ചക്ക് ഡിക്സൺ എന്നിവർ രൂപം […] More

 • Hot Popular

  in ,

  കാളിയൻ വരുന്നു, ഒരിക്കൽ കൂടി മലയാള മണ്ണിൽ  

  മലയാളമണ്ണിന്റെ ചരിത്രവീര്യം വിളിച്ചോതാൻ കാളിയൻ വരുന്നു.  അടുത്ത  വർഷം  ആദ്യം  ചിത്രം  തീയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ. തെക്കൻ പാട്ടുകളിൽ ഇരവിക്കുട്ടി പടത്തലവന്റെ വലകൈയായ വീരനായകൻ കാളിയന്റെ കഥയാണ് ചിത്രം പറയുന്നത്. കാളിയനെന്ന വീരനായകനായി എത്തുന്നത്  മലയാളിയുടെ പ്രിയതാരം പൃഥ്വിരാജാണ്. ഓഡിഷനിലൂടെയാണ് മറ്റ്  കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. മാധ്യമ പ്രവർത്തകനായ എസ്. മഹേഷിന്റെ ആദ്യ ചിത്രമാണ് കാളിയൻ.സ്റ്റോറിബോർഡ് രൂപപ്പെടുത്താൻ  മികച്ച ആനിമേഷൻ, വിഷ്വലൈസേഷൻ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രീ പ്രൊഡക്ഷൻ ജോലികൾക്ക്  കുറഞ്ഞത്  ആറ്  മാസമെങ്കിലും എടുത്തേക്കും. ഫസ്റ്റ് ലുക്ക് പോസ്റ്ററും […] More

 • Hot

  in ,

  ജീവനോപാധി പുനസ്ഥാപിക്കാന്‍ ഉപജീവന വികസന പാക്കേജ് പരിഗണിക്കണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: പ്രളയ ബാധിത മേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനസ്ഥാപിക്കുന്നതിന് ആവശ്യമെങ്കില്‍ ഉപജീവന വികസന പാക്കേജ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി – പട്ടികവര്‍ഗ്ഗം ഉള്‍പ്പെടെയുള്ള ഏറ്റവും ദുര്‍ബലവിഭാഗങ്ങള്‍ക്ക് ജീവനോപാധി പുനസ്ഥാപിക്കുന്നതിന് ആസൂത്രണബോര്‍ഡിന്‍റെ സഹായത്തോടെ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ പറഞ്ഞിട്ടുണ്ട്. പത്തു ദിവസത്തിനകം ഉപജീവന വികസന പാക്കേജ് തയ്യാറാക്കി സമര്‍പ്പിക്കും. ഒക്ടോബര്‍ അവസാനത്തോടെ ജീവനോപാധി കോണ്‍ഫറന്‍സ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. മുന്‍ഗണനാകാര്‍ഡുടമകള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ജോബ് […] More

 • Hot Popular

  in ,

  ജയലളിതയുടെ ജീവിതകഥ പറഞ്ഞ് ദി അയൺ ലേഡി   

  തമിഴ് നാട് മുൻ മുഖ്യമന്ത്രിയും തമിഴ് രാഷ്ട്രീയത്തിലെ അതികായയുമായ ജയലളിതയുടെ ജീവിതം ചലച്ചിത്രമാകുന്നു എന്ന വാർത്ത തമിഴ് ജനതയെ ആഹ്ളാദത്തിലാഴ്ത്തിയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ‘ദി അയൺ ലേഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജീവചരിത്ര സംബന്ധിയായ ചിത്രത്തിൽ ഉരുക്ക് വനിതയായി നിത്യ മേനോൻ പ്രത്യക്ഷപ്പെടുമെന്നാണ് വാർത്തകൾ. ചെറുപ്പം മുതൽ താൻ കണ്ടു വളർന്ന വനിതയാണ് ജയലളിതയെന്നും അവരുടെ ജീവിതം ഒരുപാട് സ്വാധീനിച്ചതുകൊണ്ടാണ് ചിത്രമെടുക്കുന്നതെന്നും സംവിധായക വെളിപ്പെടുത്തി. […] More

 • fake WhatsApp message , interview, job, youth, gulf, petroleum company, 

  Hot

  in ,

  ഐഫോണിൽ നിന്ന് വാട്സ്ആപ് പടിയിറങ്ങുമോ?

  ആശയവിനിമയത്തിന് ടെലിഫോൺ വിളികളേക്കാൾ സുതാര്യം ആയി വാട്സാപ്പ്  മാറിക്കഴിഞ്ഞിരിക്കുന്നു. ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്സാപ്പ് ഒരു വർഷം മുൻപ് ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. വ്യാജ വാർത്തകൾ തടയുന്നതിനായി സർക്കാർ തലത്തിൽ നിന്നുള്ള സമ്മർദത്തിനൊടുവിലാണ് അത്തരത്തിലുള്ള സവിശേഷതകൾ അവതരിപ്പിച്ചതെങ്കിലും ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമായവയായിരുന്നു അവ. എന്നാൽ ഐ ഫോൺ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത് . തിരഞ്ഞെടുത്ത ഐ ഫോണുകളിൽ ഇനി മുതൽ വാട്സാപ്പ് സേവനം ലഭ്യമാകില്ലെന്ന വാർത്ത വന്നതോടെ സ്മാർട്ട് ഫോൺ വിപണിയിലെ രാജകീയ സ്ഥാനം […] More

 • Hot Popular

  in ,

  വിദ്യയുടെ സുലുവിനെ കടമെടുത്ത് ജ്യോതിക  

  ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രയുമായി മടങ്ങിയെത്തിയ ജ്യോതിക ഇതാ മറ്റൊരു നായികാ കേന്ദ്രീകൃത ചിത്രവുമായെത്തുന്നു. ഇത്തവണ ഒരു റീമേക്ക് ചിത്രത്തിലൂടെയാണ് ജ്യോതിക പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വിദ്യ ബാലന്റെ തുംഹാരി സുലു എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയാണ്  ജ്യോതിക ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുക. കാട്രിൻ മൊഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഹിന്ദി പതിപ്പിന് സമാനമായ ടീസറാണ് പുറത്തിറങ്ങിയതെങ്കിലും സൂക്ഷമമായ ചില സീനുകൾ നഷ്ടമായതായും കാണാം. ഹിന്ദി പതിപ്പിലെ ബട്ടട്ടാവാട എന്ന ഗാനത്തിന് […] More

 • Hot Popular

  in ,

  ജെയിംസ് ബോണ്ട് ഇത്തവണ വൈകും: റിലീസ് 2020ൽ 

  ആരാധകരുടെ എണ്ണത്തിൽ സൂപ്പർഹീറോകൾക്കൊക്കെ ഒരു പടി മുന്നിലാകും ജെയിംസ് ബോണ്ട്. എത്ര ദുഷ്കരമായ സാഹചര്യങ്ങളെയും തന്റെ വിവേകത്താൽ വകഞ്ഞു മാറ്റി കൊടും കുറ്റവാളികൾക്ക് പിന്നാലെ ഏകനായി സഞ്ചരിക്കുന്ന ബോണ്ട് ഓരോ ചിത്രങ്ങളിലും ആരാധകരെ ത്രസിപ്പിക്കുകയാണ് പതിവ്. ജെയിംസ് ബോണ്ട് ശ്രേണിയിലെ 25മത് ചിത്രത്തിനായി ആഗോളതലത്തിൽ  കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. 2015ൽ പുറത്തിറങ്ങിയ സ്‌പെക്ടറിനു ശേഷം ഇഷ്ടനായകന്റെ മടങ്ങി വരവിനായി കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2019 അവസാനത്തോടെ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് 2020 ഫെബ്രുവരി […] More

Load More
Congratulations. You've reached the end of the internet.