More stories

  • startup , incubator, startup mission, Kerala Startup Mission ,KSUM, provide ,started ,Business & Technology Accelerator ,promote, Technology Business Incubators, Kerala, associated, entrepreneurship, development , incubation

    Trending Hot Popular

    in , ,

    കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ 3  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ വീതം നിക്ഷേപം

    തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്യുഎം) മേല്‍നോട്ടത്തിലുള്ള  മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്നൊവേഷന്‍ ഗ്രോത്ത് പ്രോഗ്രാമില്‍ (ഐഐജിപി 2.0) ജേതാക്കളായി. ഓരോ സ്റ്റാര്‍ട്ടപ്പിനും പ്രാരംഭ മൂലധനമായി 25 ലക്ഷം രൂപയും ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനു സഹായവും ലഭിക്കും. ജെന്‍റോബോട്ടിക് ഇന്നൊവേഷന്‍സ്, ഐറോവ് ടെക്നോളജീസ്, ശാസ്ത്ര റോബോട്ടിക്സ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ഐഐജിപിയില്‍ ഇന്ത്യയിലെ മറ്റു 16 സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം വിജയം കൈവരിച്ചത്. ജേതാക്കള്‍ക്ക്  ഉല്‍പ്പന്നങ്ങള്‍ വിഭാവനം ചെയ്യുന്നതിനും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശവും വിപണിയിലെത്തിക്കുന്നതിനുള്ള അവസരവും ലഭിക്കും. കേരളത്തില്‍നിന്ന് ഒന്‍പത്  […] More

  • Trending

    in ,

    കയര്‍ വ്യവസായ മേഖല ബോണസ് ചര്‍ച്ച ഓഗസ്റ്റ് 7 ന് 

    തിരുവനന്തപുരം: ജില്ലയിലെ കയര്‍ വ്യവസായ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ 2017-2018 വര്‍ഷത്തിലെ ഓണക്കാലത്ത് നല്‍കേണ്ടതായ ബോണസ് സംബന്ധിച്ച് കയര്‍ ഉല്‍പ്പാദകരുടേയും തൊഴിലാളി പ്രതിനിധികളുടേയും സംയുക്തയോഗം ചൊവ്വാഴ്ച (07/08/2018) ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ചേരും. ചിറയിന്‍കീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ തിരുവനന്തപുരം ജില്ലാ ലേബര്‍ ആഫീസറുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കയര്‍ മേഖലയിലെ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ആഫീസര്‍ അറിയിച്ചു. More

  • Trending

    in ,

    നാളീകേര മിഷന് രൂപരേഖയായി

    തിരുവനന്തപുരം: നാളീകേര മിഷൻ രൂപീകരിക്കുന്നതിനുള്ള രൂപരേഖ തയാറായതായും പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. 2028 വരെ നീളുന്ന മിഷന്റെ ലക്ഷ്യം സുസ്ഥിര നാളീകേര കൃഷിയും നാളീകേരത്തിൽനിന്ന് പരമാവധി മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനവുമാണ്. നാളീകേരത്തിൽനിന്ന് 68 ഇനം മൂല്യവർധിത ഉത്പന്നം ഉത്പാദിപ്പിക്കാനാകും. നിലവിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുക വഴി കർഷകന് കൂടുതൽ വരുമാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. കയർ വകുപ്പും ദേശീയ […] More

  • Hot Popular

    in ,

    സംസ്ഥാനത്ത് 3500 സഹകരണ ഓണച്ചന്തകള്‍

    തിരുവനന്തപുരം: ഓണക്കാലത്ത് വില നിലവാരം പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടി വിപണിയില്‍ സഹകരണ മേഖല ശക്തമായി ഇടപെടുന്നു. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആഗസ്റ്റ് 14  ചൊവ്വാഴ്ച മുതല്‍ ഓണചന്തകള്‍ ആരംഭിക്കും. ആഗസ്റ്റ് 24 വരെ 10 ദിവസം കേരളത്തിന്റെ നഗര ഗ്രാമപ്രദേശങ്ങളില്‍ ഓണചന്തകള്‍ പ്രവര്‍ത്തിക്കും. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍, സഹകരണസംഘങ്ങള്‍ നടത്തുന്ന നീതി സ്റ്റോറുകള്‍, ഫിഷര്‍മാന്‍ സഹകരണസംഘങ്ങള്‍, വനിത സഹകരണസംഘം, […] More

  • Kerala trawling ban, fish, chemicals, formalin ,ammonia, other states, Karnataka, Gujarat, Andra Pradesh, lobby, coastal area, Tamil Nadu, boats, net, health issues, fishermen,
    in ,

    മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിന് നിയമം

    തിരുവനന്തപുരം:  ​മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഫിഷ് ലാന്‍റിംഗ് സെന്‍റര്‍, ഫിഷിങ് ഹാര്‍ബര്‍, ഫിഷ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മത്സ്യലേലം നടത്തുന്നതിന് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഭീമമായ കമ്മീഷന്‍ ഇടനിലക്കാരായ ലേലക്കാര്‍ ഈടാക്കുന്നുണ്ട്. അത് പരിഹരിക്കാനാണ് മത്സ്യലേലവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്. ഫിഷ് ലാന്‍റിംഗ് സെന്‍ററുകള്‍, ഹാര്‍ബറുകള്‍ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും വ്യവസ്ഥാപിതവും മെച്ചപ്പെട്ടതുമായ മാനേജ്മെന്‍റ് സംവിധാനം […] More

  • Trending Hot Popular

    in ,

    ടെക്യൂ സ്ത്രീ സൗഹാര്‍ദ സ്റ്റോറുകൾ  കൊച്ചിയിൽ 

    കൊച്ചി: ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ നിയന്ത്രിക്കുന്നതും നടത്തുന്നതുമായ ഡിജിറ്റല്‍ സ്റ്റോറുകള്‍ ഒരുക്കി മൊബൈല്‍ റീട്ടെയില്‍ ശൃംഖലയായ ടെക്യു. കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ടെക്യു ഫോര്‍ ഹെര്‍ എന്ന് പേരിട്ടിരിക്കുന്ന സ്റ്റോറുകള്‍ തികച്ചും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം സെയില്‍സിലും സര്‍വീസിസിലും തുടങ്ങി എല്ലാ മേഖലയിലേയ്ക്കും സ്ത്രീ പ്രാതിനിധ്യം എത്തിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഉടനീളം മുപ്പതോളം റീട്ടെയില്‍ ശൃംഖലകളുള്ള ടെക്യുവിന്‍റെ സംരഭമാണ് പ്രാവര്‍ത്തികമാകുന്നത്. എറണാകുളം മറൈന്‍ഡ്രൈവിലും ഒബെറോൺ മാളിലുമാണ് ടെക്യുഫോര്‍ ഹെര്‍ സ്റ്റോറുകള്‍ ഓഗസ്റ്റ് നാല് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുക. […] More

  • advertisement , ads , impact, influence, market, products, services, customers, soaps, creams, companies, hospitals, educational institutions, media, stars, dentist, tooth paste, gold, jewellery, women, youth, children, vehicles, watches, ornaments,

    Trending Hot

    in , ,

    സർവ്വം പരസ്യമയം

    പരസ്യങ്ങളുടെ ( advertisements ) കാര്യം ചിന്തിച്ചാൽ ബഹുവിശേഷം തന്നെ. നമുക്കാവശ്യമുള്ള വിവിധ തരം ഉത്പന്നങ്ങൾ ഏതെല്ലാം കമ്പനികൾ പുറത്തിറക്കുന്നു എന്ന് പരിചയപ്പെടാൻ പരസ്യങ്ങൾ സഹായിക്കുന്നുണ്ടെന്നത് നേര് തന്നെ. എന്നാൽ ഒരു വ്യക്തിയ്ക്ക് തികച്ചും ആവശ്യമില്ലാത്തവയെപ്പോലും ഏവരുടെയും അവശ്യവസ്തുവെന്ന നിലയിൽ അവതരിപ്പിക്കുന്ന പ്രവണത പരസ്യ രംഗത്ത് വർദ്ധിച്ചു വരുന്നതായി കാണാം. പരസ്യം പരസ്യം സർവ്വത്ര ഓരോ വ്യക്തിയുടെയും സാമ്പത്തിക- സാമൂഹിക-സാംസ്കാരിക-ബൗദ്ധിക മേഖലകളിൽ പരസ്യങ്ങൾ സൃഷ്ടിക്കുന്ന മായിക സ്വാധീനം അഭൂതപൂർവമാണെന്നിരിക്കെ ഇതിന് പിന്നിലെ ചേതോവികാരം പരിശോധിച്ചാൽ ചെന്നെത്തുന്നത് വിപണിയിൽ […] More

  • Trending

    in , ,

    സി-ഡിറ്റിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍

    തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ     സി-ഡിറ്റിന് ഉല്പന്ന നിര്‍മ്മാണ, സേവന മേഖലകളിലെ ഗുണമേന്മയ്ക്കുള്ള രാജ്യാന്തര അംഗീകാരമായ ഐ.എസ്.ഒ 9001-2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സി-ഡിറ്റിന്റെ മാനോജ്‌മെന്റ് സര്‍വ്വീസസ്, സോഫ്റ്റ്‌വെയര്‍ വികസനം, ഡിജിറ്റൈസേഷന്‍, അതീവ സുരക്ഷാ ഹോളോഗ്രാം ലേബലുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും നിര്‍മ്മാണം എന്നീ വിഭാഗങ്ങളില്‍ ഐ എസ് ഒ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അംഗീകൃത ഏജന്‍സിയായ യു ആര്‍ എസ് നടത്തിയ വിശദമായ വിലയിരുത്തലിനെ തുടര്‍ന്ന്  യു.കെ. ആസ്ഥാനമായുള്ള രാജ്യാന്തര സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനമായ യൂക്കാസ് ആണ്  […] More

  • AAnavandi, buses, chunk, conductor, driver, duty, KSRTC, life, MG Rajamanickam, MD, new, old, patients, renovation, saved, time shedule, Tomin Thachankary, travel,
    in ,

    കെ.എസ്.ആര്‍.ടി.സി യൂണിയനുകളെ തള്ളി തച്ചങ്കരി

    തിരുവനന്തപുരം: തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് മറുപടിയുമായി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി. നേരത്തെ കിട്ടിക്കൊണ്ടിരുന്ന പല സൗകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് യൂണിയന്‍ നേതാക്കള്‍ തനിക്കെതിരെ പകപോക്കുന്നതെന്ന് തച്ചങ്കരി. പൊതുമേഖല സ്ഥാപനങ്ങളിൽ യൂണിയനുകൾ തീരുമാനമെടുക്കുന്ന അവസ്ഥ മാറണമെന്നും തച്ചങ്കരി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും ഓഫീസുകളിലും സമരം നടത്തുന്നത് നിരോധിച്ച് സര്‍ക്കുലര്‍ ഇറക്കിയതുള്‍പ്പെടെ എംഡിയുടെ പല പരിഷ്കാരങ്ങളും യൂണിയന്‍ നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. എം.ഡി സ്ഥാനത്ത് നിന്ന് തച്ചങ്കരി മടുത്തിറങ്ങിപ്പോകണമെന്നായിരുന്നു സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്റെ പരാമര്‍ശം. ഇതിനാണ് തച്ചങ്കരിയുടെ മറുപടി. ബസുകള്‍ […] More

  • in ,

    കെ.എസ്.ആര്‍.ടി.സിയില്‍ ഇനി മൂന്നു സോണുകള്‍

    തിരുവനന്തപുരം:  തൊഴിലാളികളുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം കെ.എസ്.ആര്‍.ടി.സിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങളും നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ മൂന്നു സോണുകളുടെ പ്രഖ്യാപനവും തിരുവനന്തപുരം സോണിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാനുള്ള നടപടികള്‍ പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ നടപ്പാക്കിയത്. അതിനൊപ്പം കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് കൂടുതല്‍ അധികാരങ്ങളുള്ള മൂന്നു സോണുകള്‍ രൂപീകരിക്കുന്നത്. നോര്‍ത്ത് സോണ്‍ കോഴിക്കോട്ടും, മധ്യമേഖലാ സോണ്‍ എറണാകുളത്തും, സൗത്ത് സോണ്‍ […] More

  • in ,

    ഊബര്‍ ഈറ്റ്‌സ് തിരുവനന്തപുരത്തും, തൃശൂരും

    തിരുവനന്തപുരം: ജനങ്ങളെ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണവുമായി ബന്ധിപ്പിക്കുന്ന അവരുടെ ആവശ്യാനുസരം ഭക്ഷണം വിതരണം ചെയ്യുന്ന ആപ്ലിക്കേഷൻ ആയ ഊബര്‍ ഈറ്റ്‌സ് കേരളത്തിലെ തങ്ങളുടെ സാന്നിധ്യ ശക്തമാക്കിക്കൊണ്ട് തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും എത്തുന്നു. ജൂലൈ 26 ന് ഉച്ചയ്ക്ക് 12 മണി മുതലാവും തിരുവനന്തപുരത്തും തൃശൂരിലും സേവനം ആരംഭിക്കുക. ഇതോടുകൂടി രാജ്യത്ത് ഊബര്‍ ഈറ്റ്‌സ് സേവനം ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 23 ആയി ഉയരും. 150 ല്‍ ഏറെ റസ്‌റ്റോറന്റ് പങ്കാളികളുമായി ഊബര്‍ ഈറ്റ്‌സ് ഈ രണ്ടു നഗരങ്ങളിലേയും പ്രധാന […] More

  • two-wheelers , sale,June 2018, Honda Activa,bikes,   top, India, Honda Activa, hero hf deluxe,bajaj pulsar ,

    Trending Hot Popular

    in , ,

    ഇരുചക്രവാഹന വിപണിയിൽ ഈ വർഷം തരംഗമായതാരൊക്കെ എന്നറിയണ്ടേ?

    ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി ദിനംപ്രതി കുതിച്ചുയരുകയാണ്. പുത്തൻ സാങ്കേതിക സവിശേഷതകളും രൂപഭംഗിയുമായി വിപണി കീഴടക്കുവാൻ നിർമ്മാതാക്കൾ മത്സരിക്കുമ്പോൾ ഉപഭോക്താക്കളും പരിഷ്കരണത്തിന്റെ ഭാഗമായി പഴയ വാഹനങ്ങൾ പോലുമുപേക്ഷിച്ച് പുത്തൻ ബ്രാൻഡുകളും മോഡലുകളും സ്വന്തമാക്കുവാനുള്ള മത്സരത്തിൽ തന്നെയാണ്. അടുത്തിടെ ഇന്ത്യൻ വിപണിയിലെ വിൽപ്പനയിൽ തരംഗം സൃഷ്‌ടിച്ച പത്ത് ഇരുചക്ര വാഹനങ്ങളെ ( two-wheelers ) പരിചയപ്പെടാം. മികച്ച നേട്ടവുമായി ഹോണ്ട ആക്ടിവ ടു വീലർ ബ്രാൻഡുകൾ നിരവധിയുള്ള ഇന്ത്യയിലെ കണക്കുകൾ പരിശോധിച്ചാൽ പോയ മാസം ഏറ്റവുമധികം വിറ്റഴിച്ചത് ഹോണ്ട ആക്ടിവയാണ്. […] More

Load More
Congratulations. You've reached the end of the internet.