More stories

 • Home ,Green Building,construction,technologies , materials ,
  in

  സംസ്ഥാനത്തെ ഐ ടി ഐ കള്‍ ഹരിതസ്ഥാപനങ്ങളാവുന്നു

  തിരുവനന്തപുരം: ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐകളെയും ഹരിത സ്ഥാപനങ്ങളാക്കും. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി തിരുവനന്തപുരത്തും തൃശൂരും രണ്ട് മേഖലശില്‍പശാലകള്‍ സംഘടിപ്പിക്കും. ഇതില്‍ ആദ്യത്തെ ശില്‍പശാല നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ നടക്കും. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ അധ്യക്ഷത വഹിക്കും. ശുചിത്വ […] More

 • in

  ജീവിത സുഖത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യില്ലെന്ന് ഉറപ്പ് വരുത്തണം: എം സി ദത്തൻ

  കൊച്ചി: ജീവിത സുഖത്തിനും ലക്ഷ്വറിക്കുമായി പ്രകൃതിയെ ദുരുപയോഗം ചെയ്യില്ലെന്ന് ഓരോ പൗരനും ഉറപ്പ് വരുത്തണമെന്നും ഉത്തരവാദിത്തത്തോടെയുള്ള ജീവിത രീതികൾ പാലിക്കുന്നത്തിലൂടെ മാത്രമേ ഭൂഗോളത്തിന്റെ സുരക്ഷതത്വം സാധിക്കുകയുള്ളൂവെന്നും മുഖ്യ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ട്ടാവും മുൻ ഐ.എസ്.ആർ. ഒ ഡയറക്ടറുമായിരുന്ന  എം.സി. ദത്തൻ പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും, മുതിർന്ന അധ്യാപകരുടെയും, ടെക്നോളോജിസ്റ്റുകളുടെയും  കൂട്ടായ്മയായ ടാലന്റ് സ്പെയറും ചേർന്ന്  എളമക്കര ഭവൻസ് വിദ്യാഭവനിൽ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള സെമിനാറിന്റെ സമാപന ദിവസം വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.  കാലാവസ്ഥാ മാറ്റം കാല […] More

 • in

  കാട്ടാക്കടയ്ക്ക് ആവേശമായി പുഴനടത്തം

  തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പുഴനടത്തം സംഘടിപ്പിച്ചു. കാട്ടാക്കടയുടെ ജീവനാടിയായ കുളത്തുമ്മൽ തോടിന്റെ സംരക്ഷണത്തിനായും ജലസ്രോതസുകളുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായാണ് പുഴനടത്തം സംഘടിപ്പിച്ചത്. ഐ.ബി. സതീഷ് എം.എൽ.എ പുഴ നടത്തം ഉദ്ഘാടനം ചെയ്തു. നീർച്ചാലുകളുടെ സംരക്ഷണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് എം.എൽ.എ പറഞ്ഞു. ജലം മലിനമാകുന്നതിലൂടെ നിരവധി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ആരോഗ്യകരമായ പുതുതലമുറയ്ക്കായി ജലസ്രോതസുകളെ സ്വന്തം മക്കളെപ്പോലെക്കണ്ട് സ്‌നേഹിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.  മൈലാടിക്കുളം മുതൽ […] More

 • Hot

  in

  കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷവും സെമിനാർ കൊച്ചിയിൽ

  കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും, കേരളത്തിലെ പ്രമുഖ അധ്യാപകരുടെയും, ടെക്നോളോജി വിദഗ്ദ്ധരുടെയും സംഘടനയായ ടാലന്റ് സ്പെയറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനവും അത് ഭൗമോപരിതലത്തിലുണ്ടാക്കുന്ന മാറ്റത്തെപറ്റിയുമുള്ള സെമിനാർ ഒക്ടോബർ 26, 27 തീയതികളിൽ എളമക്കര ഭവൻസ് വിദ്യാഭവനിൽ നടക്കും. 10 മുതൽ 12 വരെയുള്ള ക്‌ളാസുകളിൽ പഠിക്കുന്നവിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ വിവിധ സ്കൂളുകളിൽ നിന്നായി 1200 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. കാലാ കാലങ്ങളിൽ മനുഷ്യർ തന്നെ ഉണ്ടാക്കുന്ന കാരണങ്ങളാൽ അന്തരീക്ഷത്തിൽ  ഉണ്ടാകുന്ന മാറ്റവും […] More

 • in

  കുട്ടി കർഷകർക്ക് ആവേശം പകർന്ന് ഹരിതബാല്യം പദ്ധതി

  ​തിരുവനന്തപുരം: സോനയ്ക്ക് സ്‌കൂൾ വിട്ടാൽ വീട്ടിലേക്കെത്താൻ തിരക്കാണ്. പക്ഷേ കളിക്കാനല്ല. അവൾ നട്ടു പിടിപ്പിച്ച പച്ചക്കറികൾക്ക് വെള്ളവും വളവും നൽകാനാണ് ഈ തിരക്ക്. അണ്ടൂർക്കോണം പഞ്ചായത്തിൽ താമസിക്കുന്ന സോനയുടെ കൃഷിയോടുള്ള താത്പര്യത്തിന് കരുത്ത് പകരാൻ പഞ്ചായത്തിലെ കുടുംബശ്രീയും കൂട്ടിനുണ്ട്. കൃഷിയുടെ നന്മ കുട്ടികളിൽ എത്തിക്കുക, അവരെ കൃഷിയോടടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ അണ്ടൂർക്കോണം പഞ്ചായത്തിൽ ആരംഭിച്ച ഹരിത ബാല്യം പദ്ധതിയിൽ ഇതിനോടകം നിരവധി കുട്ടികൾ അംഗങ്ങളായിക്കഴിഞ്ഞു.   കുടുംബശ്രീയുടെ സഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്.  പഞ്ചായത്തിലെ 43 ബാലസഭകളിൽ നിന്നും കൃഷിയിൽ […] More

 • in

  കാട്ടാക്കടയിൽ ഇനി ഹരിത വിദ്യാലയങ്ങൾ മാത്രം

  തിരുവനന്തപുരം; കാട്ടാക്കട നിയോജക മണ്ഡലത്തിനു കീഴിലെ എല്ലാ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളും നവംബർ ഒാേടെ ഹരിത വിദ്യാലയങ്ങളാകുമെന്ന് ഐ ബി സതീഷ് എം.എൽ.എ. സ്‌കൂളൂകൾ കേന്ദ്രീകരിച്ച് ഇതിനായുള്ള പ്രവർത്തനങ്ങൾ നടുവരികയാണെും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ നടപ്പാക്കി വരു വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണു സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കുത്. ഹരിതകേരളം മിഷൻ വിഭാവനം ചെയ്യു വൃത്തി, വെള്ളം, വിളവ് എിവയിലൂടെയാണ്  ലക്ഷ്യം കൈവരിക്കുക. പദ്ധതിയുടെ അവലോകന യോഗത്തിൽ സംസാരിക്കവെയാണ് എം.എൽ.എ ഇക്കാര്യം വ്യക്തമാക്കിയത്. 57 സർക്കാർ എയ്ഡഡ് സ്‌കൂളുകളാണ് കാട്ടാക്കട […] More

 • in

  സംസ്ഥാന ഇലക്ട്രിക് വെഹിക്കിള്‍ നയം അംഗീകരിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഇലക്ട്രിക് വെഹിക്കിള്‍ നയം മന്ത്രിസഭ അംഗീകരിച്ചു. വാഹനഗതാഗതം വലിയ പരിധിവരെ ഇപ്പോള്‍ ഫോസില്‍ ഇന്ധനം ആശ്രയിച്ചുളളതാണ്. അത് മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും ആരോഗ്യവിപത്തും കണക്കിലെടുത്താണ് പുതിയ നയം അംഗീകരിച്ചത്. മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധനം ലാഭിക്കുന്നതിനും പടിപടിയായി ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തുകയാണ് നയത്തിന്‍റെ ലക്ഷ്യം. ആറായിരത്തിലധികം ബസ്സുകളുളള കെ.എസ്.ആര്‍.ടി.സി പടിപടിയായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുമ്പോള്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാന്‍ കഴിയും. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും ഉള്‍പ്പെടെയുളള ഭാഗങ്ങള്‍ […] More

 • in ,

  നിമജ്ജനത്തിന് പ്രകൃതിയോട് ഇണങ്ങുന്ന വിഗ്രഹങ്ങള്‍ ഉപയോഗിക്കണം

  തിരുവനന്തപുരം: ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ കഴിവതും പ്രകൃതിയോട് ഇണങ്ങുന്നവ മാത്രം ആയിരിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. പ്രകൃതിക്കും ജലസ്രോതസ്സുകള്‍ക്കും ജലാശയങ്ങള്‍ക്കും ദോഷകരമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. വിഗ്രഹ നിമജ്ജനത്തിനു മുന്‍പ് വിഗ്രഹത്തില്‍ അണിയിച്ചിട്ടുള്ള വസ്ത്രങ്ങള്‍, മോടി പിടിപ്പിക്കാനുപയോഗിക്കുന്ന മാലകള്‍, പൂക്കള്‍, ഇലകള്‍, മറ്റു വസ്തുക്കള്‍ എന്നിവ മാറ്റണം. ഇവ ജലസ്രോതസ്സുകളിലെത്താതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ഇവ പ്രത്യേകം സൂക്ഷിച്ച് മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത വിധം […] More

 • in ,

  ഗാഡ്ഗിൽ ശരിയെന്ന് സാധാരണക്കാരും മനസ്സിലാക്കി തുടങ്ങി: സി ആർ നീലകണ്ഠൻ

  മാർപാപ്പ എഴുതിയ ‘ലൗ ദാത്തോസി ‘ എന്ന ചാക്രിക ലേഖനം വായിക്കുന്ന ഒരാൾക്കും ഗാഡ്ഗിൽ പറഞ്ഞതിനെ അവഗണിക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ പിതാക്കന്മാർക്കും ഇനി പഴയതു പോലെ സമരം നയിക്കാൻ കഴിയില്ല. ഇടതുപക്ഷത്തിന് ഫ്രഡറിക് ഏംഗൽസിനെക്കാൾ കൊച്ചുപുരയ്ക്കൽ അച്ചനെ ഇനി ആശ്രയിക്കാൻ കഴിയില്ല.  ഇവർക്കെല്ലാം സ്വീകാര്യനായ എം എസ് സ്വാമിനാഥൻ ഉറപ്പിച്ചു തന്നെ പറയുന്നു, കുട്ടനാടിന്റെ നിലനില്പിനുള്ള തന്റെ പാക്കേജിനൊപ്പം ഗാഡ്ഗിൽ സമിതിയുടെ നിർദ്ദേശങ്ങളും പരിഗണിക്കണമെന്ന്. ഇടുക്കി എം പി ആയിരുന്ന പി ടി തോമസിന്റെ […] More

 • Popular

  in , ,

  പ്രളയത്തെ അതിജീവിച്ച  മൺവീട്

  നൂറ്റാണ്ടിലെ പ്രളയകാലത്തെ അതിജീവിച്ച ആർട്ടിസ്റ്റ് ശങ്കറിന്റെ  തിരുവനന്തപുരത്തെ  സിദ്ധാർത്ഥയെന്ന മൺവീട് കരുത്തിന്റെ, അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാവുന്നു. ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്ന കൂറ്റൻ കോൺക്രീറ്റ്കെ ട്ടിടങ്ങളുടെ ദൃശ്യങ്ങൾ പ്രളയ കാലത്ത് നാം കണ്ടിട്ടുണ്ട്. നാല് നാൾ അടിപ്പിച്ച് വെള്ളം കെട്ടി നിന്നാൽ വിള്ളൽ വീഴുന്ന മഹാസൗധങ്ങൾ. ഒറ്റ മഴയ്ക്ക് തന്നെ ചോർന്നൊലിക്കുന്ന സ്വപ്നഗൃഹങ്ങൾ. ഈ പ്രളയത്തിലും വീടുകളും റോഡുകളും പാലങ്ങളും വെള്ളത്തിൽ ഒഴുകിയൊലിച്ചു പോകുന്ന നെഞ്ചിടിപ്പേറ്റുന്ന ദാരുണ ദൃശ്യങ്ങൾക്ക്  നാം സാക്ഷികളായി. വെള്ളക്കെട്ടിൽ അകപ്പെടുന്ന ഏതു വീടും  അതിനുള്ളിൽ പാർക്കുന്ന മനുഷ്യരും  അതിജീവനത്തെ കുറിച്ചുള്ള  ആശങ്കകൾക്ക് നടുവിലാണെന്നു […] More

 • in ,

  5 നദികളില്‍ ബന്ധാരകള്‍; ഗോവന്‍ മാതൃക സ്വീകരിക്കും 

  തിരുവനന്തപുരം: കാസര്‍കോട്, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ 5 നദികളില്‍ ജലസംഭരണത്തിന് ഗോവന്‍ മാതൃകയില്‍ ബന്ധാരകള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭവാനി, തൂതപ്പുഴ (പാലക്കാട്), ചന്ദ്രഗിരി (കാസര്‍കോട്), പനമരം നദീതടം (വയനാട്), അച്ചന്‍കോവില്‍ (പത്തനംതിട്ട) നദീതടം എന്നീ നദികളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ബന്ധാരകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് 175 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്. നദിയുടെ സ്വഭാവിക നീരൊഴുക്കുചാലിനുള്ളില്‍ മാത്രമായി ജലം തടഞ്ഞു നിര്‍ത്തുന്ന സംഭരണികളാണ് ബന്ധാരകള്‍. ഒരേ നദിയില്‍ തന്നെ പലയിടത്തായി ബന്ധാരകള്‍ നിര്‍മ്മിക്കാനാകും. മഴക്കാലത്ത് […] More

 • in ,

  കാര്‍ബണ്‍ വിമുക്ത ക്യാമ്പസുകള്‍ക്കായുള്ള പരിപാടികൾക്ക് തുടക്കം കുറിച്ച് സിസ്സ 

  തിരുവനന്തപുരം: ജില്ലയിലെ സ്‌കൂളുകളില്‍ കാര്‍ബണ്‍ സാന്നിധ്യ നിര്‍ണയത്തിനും, കാര്‍ബണ്‍ വിമുക്ത ക്യാമ്പസുകള്‍ സൃഷ്ടിക്കുന്നതും സംബന്ധിച്ച പദ്ധതിയുടെ ഭാഗമായി, തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് എച്ച് എസ് എസ്സിൽ സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല  എം വിൻസെന്റ് എം എൽ എ ഉദ്ഘാടനം ചെയ്തു. ക്യാമ്പസുകളിൽ കാർബൺ അളവ് കുറയ്ക്കുന്നതിനായി കൂടുതൽ വൃക്ഷങ്ങൾ നടേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്ലാസ്റ്റിക് കത്തിക്കൽ, വനനശീകരണം, മാലിന്യം വലിച്ചെറിയൽ തുടങ്ങിയ മനുഷ്യ പ്രവർത്തികൾ  മൂലം […] More

Load More
Congratulations. You've reached the end of the internet.