More stories

 • in

  കൊച്ചി-മുസിരിസ് ബിനാലെ: കലാകാരന്മാരുടെ പട്ടികയായി 

  കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ പട്ടിക പുറത്തിറക്കി. ആകെ 95 കലാസൃഷ്ടികളാണ് 108 ദിവസം നീണ്ടു നില്‍ക്കുന്ന സമകാലീന കലാവിരുന്നില്‍ ഉണ്ടാകുന്നത്. 90 കലാകാരന്മാരാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയുടെ  നാലാം ലക്കത്തില്‍ പങ്കെടുക്കുന്നത്. അഞ്ച് സ്ഥാപനങ്ങളും തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. സ്ത്രീ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ് ബിനാലെ നാലാം ലക്കം. ഇക്കുറി ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധ്യം ബിനാലെയില്‍ കൂടുതലാണ്. 2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് […] More

 • in

  ആരാധകരുടെ മനംകവർന്ന്  തയ്മൂർ 

  അഴകും സ്റ്റൈലും കൊണ്ട് വെള്ളിത്തിരയിൽ നിറഞ്ഞ് നിന്ന നടിയാണ് കരീന കപൂർ. ഓരോ  താര നിശകളിലും കരീന പ്രത്യക്ഷപ്പെടുന്നത് പ്രേക്ഷക ഹൃദയം  കവർന്നുകൊണ്ടാണ്. സ്റ്റൈലൻ താരമാണ് ഭർത്താവ് സെയ്ഫ് അലിഖാനും. എന്നാൽ ഇത്തവണ  ആരാധകകരെ കൈയ്യിലെടുത്തിരിക്കുന്നത്  കരീനയോ സെയ്‌ഫ് അലിഖാനോ അല്ല , മറിച്ച് അവരുടെ പൊന്നോമന മകൻ  തയ്മൂറാണ് . മാതാപിതാക്കളുടെ  സൗന്ദര്യത്തിനൊപ്പം, ആരാധകർക്ക് മുൻപിൽ  ഫാഷനബിളായി പ്രത്യക്ഷപ്പെടാനുള്ള ഇരുവരുടെയും സർഗ്ഗാത്മക ശേഷി കൂടി  തയ്മൂർ സ്വന്തമാക്കിയിരിക്കുന്നു.  കുഞ്ഞു  കുസൃതികളും സ്വന്തമായ  ട്രെൻഡി ഫാഷനബിൾ  സ്റ്റൈലും കൊണ്ട് താരകുടുംബത്തിലെ  നക്ഷത്രത്തിളക്കമായി  തയ്മൂർ മാറുകയാണ്. കുതിര സവാരി നടത്തുന്ന  […] More

 • in ,

  ബിനാലെയ്ക്ക് ഒരുങ്ങി കൊച്ചി; ഡിസംബർ 12ന് തുടക്കമാകും 

  കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമാമാങ്കത്തിന് കൊടിയേറാന്‍ ഇനി 30 ദിവസം കൂടി മാത്രം. അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം വൈവിദ്ധ്യം കൊണ്ടും പ്രമേയം കൊണ്ടും വേറിട്ടു നില്‍ക്കും. ഡിസംബര്‍ 12 ന് തുടങ്ങുന്ന കൊച്ചി ബിനാലെ നാലാം ലക്കം 112 ദിവസത്തിനു ശേഷം 2019 മാര്‍ച്ച് 29 നാണ് അവസാനിക്കുന്നത്. ഒമ്പത് വേദികളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 95 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം ദര്‍ബാര്‍ ഹാള്‍ […] More

 • in ,

  കൊച്ചി ബിനാലെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പ്രളയ ദുരിത ബാധിതർക്ക് വീടുകള്‍ 

  കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ പവിലിയന്‍ പൊളിച്ചുകിട്ടുന്ന സാധനങ്ങള്‍  ഉപയോഗപ്പെടുത്തി 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു. ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലാണ് ബിനാലെ പവലിയന്‍ ഒരുങ്ങുന്നത്. ഇത് പൊളിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ കൊണ്ട് 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 12 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് പദ്ധതി. കൊച്ചിയില്‍ ബിനാലെ ഫൗണ്ടേഷന്‍ ബിനാലെ നാലാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ അനിത ദുബെയുമായി ഒരുക്കിയ മീറ്റ് ദി ക്യൂറേറ്റര്‍ പരിപാടിയില്‍ ആമുഖ […] More

 • in

  സൈൻസ് 2018 ലെ പുരസ്കാര ചിത്രങ്ങൾ തൃശൂർ പ്രസ്ക്ലബിൽ പ്രദർശിപ്പിക്കും 

  തൃശൂർ: ഫെഡറേഷൻ ഒാഫ് ഫിലിം സൊസൈറ്റീസ് ഒാഫ് ഇന്ത്യ തൃശൂരിൽ സംഘടിപ്പിച്ച ദേശീയ ഹ്രസ്വ ചലചിത്രമേള ‘സൈൻസ് 2018’ൽ വിവിധ പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രങ്ങൾ തൃശൂർ പ്രസ്ക്ലബിൽ പ്രദർശിപ്പിക്കും. തൃശൂർ ചലച്ചിത്രകേന്ദ്രത്തിെൻറ സഹകരണത്തോടെ ഞായറാഴ്ച രാവിലെ രാവിലെ 11ന് പ്രസ്ക്ലബ് എം.ആർ നായർ ഹാളിലാണ് പ്രദർശനം. ടി.സി.വി കാമറമാൻ ശിബി പോട്ടാർ സംവിധാനം ചെയ്ത  ‘ഇവൾ ആണോ’ഹ്രസ്വചിത്രത്തിെൻറ പ്രദർശനവും ഇതോടനുബന്ധിച്ച് നടക്കും. മാധ്യമപ്രവർത്തകരുടെ ദൃശ്യമേഖലയിലെ സൃഷ്ടികൾക്ക് വേദിയൊരുക്കുന്നതിെൻറ ഭാഗമായാണ്  ‘ഇവൾ ആണോ’ പ്രദർശിപ്പിക്കുന്നത്. ഏഴ് മിനിട്ടാണ് ദൈർഘ്യം. ചങ്ക്സ് […] More

 • in ,

  ഐ.എഫ്.എഫ്.കെ: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

  തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2018 ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 23-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ ഒമ്പത് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് ഫീസായ 2000 രൂപ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് നല്‍കി രജിസ്റ്റര്‍ ചെയ്തതോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടക്കമായി. മന്ത്രി എ.കെ ബാലന്‍ ഡെലിഗേറ്റ് ഫീസ് ചലച്ചിത്ര അക്കാദമി […] More

 • in ,

  നെഹ്റു ട്രോഫി വള്ളം കളി: അല്ലു അര്‍ജ്ജുൻ എത്തും 

  ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയ്ക്ക് ആവേശം പകരാന്‍ പ്രശസ്ത  തെന്നിന്ത്യന്‍ താരം അല്ലു അര്‍ജ്ജുന്‍ എത്തും. ഒരു മലയാള സിനിമയില്‍ പോലും അഭിനയിക്കാതെ മലയാളികളുടെ ആരാധനാപാത്രമായ അല്ലു അര്‍ജ്ജുന്‍ ഭാര്യ സ്നേഹ റെഡ്ഡിയോടൊപ്പമാണ് ആലപ്പുഴയില്‍ എത്തുന്നത്. നവംബര്‍ 10 ശനിയാഴ്ച കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര ടൂറിസം മന്ത്രി  അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന ധനമന്ത്രി തോമസ് ഐസക്, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പൊതുമരാമത്ത് മന്ത്രി  ജി […] More

 • in

  ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ  

  കൗതുകമുള്ള ആ  കഥ വിവരിച്ചുകേട്ടപ്പോൾ കമൽഹാസൻ സ്വതസിദ്ധമായ ശൈലിയിൽ ഉറക്കെ  ചിരിച്ചു. “വലിയ സന്തോഷമുണ്ട്. സിനിമക്ക് നല്ല രീതിയിലും   ജീവിതത്തെ സ്വാധീനിക്കാൻ  കഴിയുമെന്നു തെളിയിക്കുന്ന സംഭവമാണല്ലോ.  മാത്രമല്ല, എനിക്കേറ്റവും പ്രിയപ്പെട്ട മലയാളം പാട്ടുകളിൽ ഒന്നാണ് ചെമ്പകത്തൈകൾ. ഞാൻ അഭിനയിച്ചതു കൊണ്ടല്ല. ആ വരികളും സംഗീതവും യേശുദാസിന്റെ ആലാപനവും ചേർന്ന് സൃഷ്ടിക്കുന്ന മാന്ത്രികാന്തരീക്ഷമുണ്ടല്ലോ. അതിനു പകരം വെക്കാവുന്നവ അധികമില്ല മലയാളത്തിൽ. ആ  പാട്ടിന്റെ വരികൾ ഇന്നും കാണാപ്പാഠമാണെനിക്ക്..”  ചെമ്പകത്തൈകളുടെ ചരണം ഓർമ്മയിൽ നിന്ന് വീണ്ടെടുത്ത് പതുക്കെ  മൂളുന്നു കമൽ: […] More

 • in ,

  ദൃശ്യാനുഭവങ്ങള്‍ വിവരിച്ച് വിഖ്യാത ഫോട്ടോഗ്രാഫര്‍ വിക്കി റോയി

  കൊച്ചി: ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്തെ സുരക്ഷ ജോലിക്കാരുടെ സ്ഥിരം തലവേദനയായിരുന്നു ഈ തൊപ്പി പിന്നോട്ട് വച്ച ചെറുപ്പക്കാരന്‍. വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ പുനര്‍ നിര്‍മ്മാണം ദൃശ്യങ്ങളിലൂടെ ഒപ്പിയെടുക്കാന്‍ ചുമതലപ്പെട്ട വിക്കി റോയിയായിരുന്നു ആ ചെറുപ്പക്കാരന്‍. സുരക്ഷാ മേഖലയില്‍ വയ്ക്കേണ്ട തൊപ്പി ഫോട്ടോയെടുക്കാനുള്ള സൗകര്യമോര്‍ത്താണ് തിരിച്ചു വച്ചത്. പക്ഷെ അതുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോയ്ക്കുവേണ്ടി  മനസ് ഏകാഗ്രമാക്കുമ്പോഴൊക്കെ ആരെങ്കിലും സുരക്ഷയുടെ പേരില്‍ അറിയാതെയെങ്കിലും ശ്രദ്ധ തിരിക്കാന്‍ നോക്കും.  തൊപ്പിയിലെ മുന്‍ഭാഗത്തെ […] More

 • in

  എം ജി സർവകലാശാലയുടെ ‘സമക്ഷം’ പ്രേക്ഷക സമക്ഷം എത്തുന്നു  

  തിരുവനന്തപുരം: പ്രമേയത്തിലും അവതരണത്തിലും ഒട്ടേറെ പുതുമകളോടെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി നിര്‍മ്മിക്കുന്ന സമക്ഷം എന്ന സിനിമ ചിത്രീകരണ ജോലികള്‍ പൂര്‍ത്തിയാക്കി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. സമക്ഷം ഇതിനകം തന്നെ ഇന്ത്യന്‍ സര്‍വകലാശാലകളിലെ വിവിധ തലങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്രിയേഷന്‍സിന്റെ ബാനറില്‍ എം.ആര്‍. ഉണ്ണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഴുത്തുകാരായ അജു.കെ.നാരായണനും അന്‍വര്‍ അബ്ദുള്ളയും ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നീലത്താമര, ഭൂമിയുടെ അവകാശികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കൈലാഷ് ആണ് നായകന്‍. പ്രേം പ്രകാശ്, […] More

 • in ,

  ‘പാടും ക്രൂര’നായ പാവം ഉമ്മുക്ക   

  ഇന്ന് ഒക്ടോബർ 29. ഉമ്മറിന്റെ ഓർമ ദിനം.  മലയാളികൾക്ക് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് കെ പി ഉമ്മർ. 1929 ഒക്ടോബർ 11 ന് കോഴിക്കോട് ജനിച്ച ഉമ്മർ നമ്മെ വിട്ടുപിരിയുന്നത്  2001 ഒക്ടോബർ 29ന് ചെന്നൈയിൽ  വെച്ചാണ്. മരിക്കുമ്പോൾ  72 വയസ്സ് പ്രായം. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉമ്മറിന്റെ ശൈലീകൃതമായ സംഭാഷണ ശൈലി ഏറെ ശ്രദ്ധേയമായിരുന്നു.  പുതു തലമുറ ഇന്ന് ഉമ്മറിനെ അറിയപ്പെടുന്നത് തന്നെ അദ്ദേഹത്തിന്റെ  സംഭാഷണങ്ങളിലൂടെയാണ്. 1956 ൽ […] More

 • Hot

  in

  കോഴിക്കോട് സൺ ഡൗൺ ബസാറിന് അരങ്ങൊരുങ്ങി  

  കോഴിക്കോട് : ഗുജറാത്തി തെരുവിലെ ഡിസൈൻ ആശ്രമം ആതിഥേയരാകുന്ന ത്രിദിന യുവ കലാകാര സംഗമം ഒക്ടോബർ  26 ന് ആരംഭിക്കും. സൺ ഡൗൺ ബസാർ [ Sundown Bazaar ] എന്നു നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സന്ദർശകർക്ക് തത്സമയം സംഗീതവും ഛായാചിത്ര രചനയും മെഹന്ദിയും ആസ്വദിക്കാം.  അപൂർവ്വ  വസ്തുക്കൾ കരസ്ഥമാക്കുവാനും സ്വാദിഷ്ട് ഭക്ഷണം രുചിക്കുവാനും ബസാറിൽ അവസരമുണ്ട്. കോഴിക്കോട്ടെ സംഗീതജ്ഞരുടെ നിര തത്സമയ സംഗീതമവതരിപ്പിക്കാൻ ഇവിടെ എത്തുന്നുണ്ട്. വൈകിട്ട് അഞ്ചു മുതൽ പതിനൊന്നു വരെയാണ് പരിപാടി. കലാ മേഖലയുടെ […] More

Load More
Congratulations. You've reached the end of the internet.