More stories

 • Trending Hot Popular

  in

  ഭഗവാൻ കൃഷ്ണനിൽ നിന്ന് ജാക്ക് സ്പാരോയിലേക്ക് 

  ജാക്ക് സ്പാരോ എന്ന് പറഞ്ഞാൽ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന് തിരുത്തും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ. അത്രമേൽ ആരാധകരെ സൃഷ്ടിക്കുകയും അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്ത കഥാപാത്രമാണ് പൈറേറ്റ്സ് ഓഫ് ദി കരീയബിയൻ എന്ന ചിത്ര ശ്രേണിയിലെ നായകൻ. ജോണി ഡെപ്പ് എന്ന നടൻ അനശ്വരമാക്കിയ ഈ കപ്പിത്താന് ഇന്ത്യയിലും ആരാധകരേറെയാണ്. ഈ ലോക പ്രശസ്ത സാങ്കല്പിക കഥാപാത്രവും ഭഗവാൻ ശ്രീകൃഷ്ണനുമായെന്ത് ബന്ധം ? കേൾക്കുമ്പോൾ കൗതുകരമായി തോന്നുമെങ്കിലും അത്തരമൊരു ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളിൽ  ഒരാളായ ടെഡ് […] More

 • Trending Hot Popular

  in , ,

  സൈന നെഹ്‌വാളായി ശ്രദ്ധ: ഫസ്റ്റ് ലുക്ക്  ശ്രദ്ധേയം 

  ബാഡ്മിന്റൺ താരം സൈന നെഹ്‌വാളായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ തയ്യാറായിക്കഴിഞ്ഞു ബോളിവുഡ് താരം ശ്രദ്ധ കപൂർ. കായിക താരത്തെ കളിക്കളത്തിലെ മുഴുവൻ ഊർജ്ജത്തോടെയും അവതരിപ്പിക്കാൻ ശ്രദ്ധയ്ക്ക് കഴിയുമെന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. നടി തന്നെയാണ് തന്റെ #സൈന എന്ന അടിക്കുറുപ്പോടെ തന്റെ  ഇൻസ്റ്റാഗ്രാമിൽ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തിയത്. കഥാപാത്രത്തിനായി മാസങ്ങൾ നീണ്ട പരിശീലനമാണ് നടത്തുകയാണ് താരം. ജീവചരിത്ര സംബന്ധിയായ ചിത്രത്തിനായി താൻ ഇതിനോടകം 40 ബാഡ്മിന്റൺ ക്ലാസുകൾ പൂർത്തിയാക്കിയതായും വളരെ കഠിനമായ വിനോദമാണെങ്കിലും താൻ ഏറെ […] More

 • Trending Hot Popular

  in

  പ്രതിസന്ധികളെ അതിജീവിച്ച് മണികർണിക: സംവിധാനം കൂടി ഏറ്റെടുത്ത് കങ്കണ 

  തുടരെ തുടരെ പ്രതിസന്ധികളെ അതിജീവിക്കുകയായിരുന്നു മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി ( Manikarnika : The Queen of Jhansi ) എന്ന ചിത്രത്തിനായി നായിക കങ്കണ റണാവത്തും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. ചിത്രത്തിൽ നിന്നും പല അഭിനേതാക്കളും  പിൻവാങ്ങിയതിൽ തുടങ്ങി നിശ്ചയിച്ചിരുന്ന ബജറ്റിൽ കൂടുതൽ ചിലവ് വേണ്ടി വന്ന സാഹചര്യത്തിൽ നിർമ്മാതാക്കൾ ഷൂട്ടിംഗ് നിർത്തിവെച്ചു എന്ന തരത്തിലുള്ള റിപോർട്ടുകൾ വരെ പുറത്ത് വന്നിരുന്നു. എന്നാൽ ഏറ്റവുമൊടുവിലത്തെ വാർത്തയനുസരിച്ച് ചിത്രം വിജയകരമായി ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. ഗാന്ധി […] More

 • Hot

  in ,

  ആൻഡ്, ദി ഓസ്കാർ ഗോസ് ടു… ടൊവിനോ തോമസ്

  ഓസ്കാർ അവാർഡ് ദാനം ഏവരേയും ത്രസിപ്പിച്ച ദിനത്തിൽ തന്നെയാണ് സംവിധായകൻ സലിം അഹമ്മദ് തന്റെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. പ്രേക്ഷകരെ കൗതുകത്തിലാക്കുകയായിരുന്നു “ആൻഡ് ദി ഓസ്കാർ ഗോസ് ടു…” എന്ന ടൈറ്റിൽ. പത്തേമാരി എന്ന ചിത്രം കൊണ്ട് പ്രേക്ഷക നിരൂപക പ്രശംസ പിടിച്ച പറ്റിയ സംവിധായകന്റെ പുതിയ സൃഷ്ടിയിന്മേൽ വാനോളം പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്  ഏവരും. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട്  പുറത്തിറക്കിയ ഫസ്റ്റ് ലുക്കിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. യുവതാരം ദുൽഖർ സൽമാൻ നായകനാകുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒടുവിൽ  […] More

 • Trending Hot

  in

  സണ്ടക്കോഴി ഗോഡ്ഫാദറിന് സമാനമെന്ന് വിശാൽ 

  വിശാൽ എന്ന നടനെ തമിഴകത്തെ മുൻനിര നായകരിൽ ഒരാളാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച ചിത്രമാണ് സണ്ടക്കോഴി. ആക്ഷൻ ചിത്രങ്ങളൊരുക്കുന്നതിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ എൻ ലിംഗുസാമിയുടെ ഈ ചിത്രം 2005ലാണ് പ്രദർശനത്തിനെത്തിയത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഈ വിജയ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തുകയാണ് സംവിധായകൻ. വിശാൽ തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ടക്കോഴി 2ൽ കീർത്തി സുരേഷ് നായികയായെത്തുന്നു. നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ 18നാണ് ഏറെ പ്രതീക്ഷയർപ്പിക്കപ്പെട്ടിട്ടുള്ള ഈ രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്തുക. രണ്ടാം ഭാഗത്തിൽ […] More

 • Hot Popular

  in ,

  ബേഡ്‌സ് ഓഫ് പ്രേ 2020 ഫെബ്രുവരിയിൽ 

  മാർഗറ്റ് റോബി അമാനുഷിക സ്ത്രീ കഥാപാത്രമായെത്തുന്ന ‘ബേഡ്‌സ് ഓഫ് പ്രേ’ റിലീസ് തിയതി പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 7ന് പ്രദർശനമാരംഭിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നത് പ്രമുഖ നിർമ്മാണ കമ്പനിയായ വാർണർ ബ്രോസാണ്. ഐ മാക്സിലും പ്രദർശിപ്പിക്കുന്ന ചിത്രത്തിൽ സൂയിസൈഡ് സ്‌ക്വാഡ് എന്ന ചിത്രത്തിലെ ഹാർലി ക്വിൻ എന്ന തന്റെ കഥപാത്രത്തെ തന്നെ വീണ്ടുമവതരിപ്പിക്കുകയാണ് മാർഗറ്റ്. അമാനുഷിക സ്ത്രീ കഥാപാത്രങ്ങളുടെയും പ്രതിനായകരുടെയും സംഘങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ജോർദാൻ ബി ഗോർഫിങ്കൽ, ചക്ക് ഡിക്സൺ എന്നിവർ രൂപം […] More

 • Trending Hot Popular

  in ,

  കാളിയൻ വരുന്നു, ഒരിക്കൽ കൂടി മലയാള മണ്ണിൽ  

  മലയാളമണ്ണിന്റെ ചരിത്രവീര്യം വിളിച്ചോതാൻ കാളിയൻ വരുന്നു.  അടുത്ത  വർഷം  ആദ്യം  ചിത്രം  തീയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ. തെക്കൻ പാട്ടുകളിൽ ഇരവിക്കുട്ടി പടത്തലവന്റെ വലകൈയായ വീരനായകൻ കാളിയന്റെ കഥയാണ് ചിത്രം പറയുന്നത്. കാളിയനെന്ന വീരനായകനായി എത്തുന്നത്  മലയാളിയുടെ പ്രിയതാരം പൃഥ്വിരാജാണ്. ഓഡിഷനിലൂടെയാണ് മറ്റ്  കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. മാധ്യമ പ്രവർത്തകനായ എസ്. മഹേഷിന്റെ ആദ്യ ചിത്രമാണ് കാളിയൻ.സ്റ്റോറിബോർഡ് രൂപപ്പെടുത്താൻ  മികച്ച ആനിമേഷൻ, വിഷ്വലൈസേഷൻ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രീ പ്രൊഡക്ഷൻ ജോലികൾക്ക്  കുറഞ്ഞത്  ആറ്  മാസമെങ്കിലും എടുത്തേക്കും. ഫസ്റ്റ് ലുക്ക് പോസ്റ്ററും […] More

 • Hot Popular

  in

  സ്വദേശത്തെ കൊച്ചിയില്‍ ആവാഹിച്ച്  ഉക്രെനിയന്‍ ആര്‍ട്ടിസ്റ്റ് അന്‍റോണ്‍  കാറ്റ്സ്

  കൊച്ചി: ഫോര്‍ട്ട്കൊച്ചിയ്ക്കും എറണാകുളത്തിനുമിടയിലുള്ള തുരുത്തുകള്‍ കാണുമ്പോള്‍ ഉക്രെനിയന്‍ ആര്‍ട്ടിസ്റ്റ് അന്‍റോണ്‍  കാറ്റ്സിന്‍റെ മനസില്‍ ഓടിയെത്തുന്നത്  സ്വദേശമായ ഖേര്‍സോണിലെ ദ്വീപുകളാണ്. ഈ ദ്വീപുകള്‍ തമ്മിലുള്ള സാദൃശ്യമാണ് ഉപഗ്രഹ ദ്വീപ്(സാറ്റ്ലൈറ്റ് ഐലന്‍ഡ്) എന്ന സൃഷ്ടിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ സംഭാഷണ പരിപാടിയായ ലെറ്റ്സ് ടോക്കില്‍ പങ്കെടുക്കവെ അദ്ദേഹം തന്‍റെ ഓര്‍മകളിലൂടെ കടന്നുപോയി.  ഫൗണ്ടേഷന്‍റെ പെപ്പര്‍ഹൗസ് റസിഡന്‍സി പരിപാടിയുടെ ഭാഗമായാണ് അന്‍റോണ്‍  കാറ്റ്സ് കൊച്ചിയിലെത്തിയത്. ഉക്രെയ്നിലെ ഖേര്‍സോണ്‍ കപ്പല്‍നിര്‍മ്മാണ ശാലയെ അനുസ്മരിപ്പിക്കുന്നതായിരുന്നു കൊച്ചിയിലെ സമാന ദൃശ്യമെന്ന്  അദ്ദേഹം പറഞ്ഞു. […] More

 • Hot

  in ,

  ജയലളിതയുടെ ജീവിതകഥ പറഞ്ഞ് ദി അയൺ ലേഡി   

  തമിഴ് നാട് മുൻ മുഖ്യമന്ത്രിയും തമിഴ് രാഷ്ട്രീയത്തിലെ അതികായയുമായ ജയലളിതയുടെ ജീവിതം ചലച്ചിത്രമാകുന്നു എന്ന വാർത്ത തമിഴ് ജനതയെ ആഹ്ളാദത്തിലാഴ്ത്തിയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ‘ദി അയൺ ലേഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജീവചരിത്ര സംബന്ധിയായ ചിത്രത്തിൽ ഉരുക്ക് വനിതയായി നിത്യ മേനോൻ പ്രത്യക്ഷപ്പെടുമെന്നാണ് വാർത്തകൾ. ചെറുപ്പം മുതൽ താൻ കണ്ടു വളർന്ന വനിതയാണ് ജയലളിതയെന്നും അവരുടെ ജീവിതം ഒരുപാട് സ്വാധീനിച്ചതുകൊണ്ടാണ് ചിത്രമെടുക്കുന്നതെന്നും സംവിധായക വെളിപ്പെടുത്തി. […] More

 • Trending Hot Popular

  in ,

  വിദ്യയുടെ സുലുവിനെ കടമെടുത്ത് ജ്യോതിക  

  ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രയുമായി മടങ്ങിയെത്തിയ ജ്യോതിക ഇതാ മറ്റൊരു നായികാ കേന്ദ്രീകൃത ചിത്രവുമായെത്തുന്നു. ഇത്തവണ ഒരു റീമേക്ക് ചിത്രത്തിലൂടെയാണ് ജ്യോതിക പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വിദ്യ ബാലന്റെ തുംഹാരി സുലു എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയാണ്  ജ്യോതിക ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുക. കാട്രിൻ മൊഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഹിന്ദി പതിപ്പിന് സമാനമായ ടീസറാണ് പുറത്തിറങ്ങിയതെങ്കിലും സൂക്ഷമമായ ചില സീനുകൾ നഷ്ടമായതായും കാണാം. ഹിന്ദി പതിപ്പിലെ ബട്ടട്ടാവാട എന്ന ഗാനത്തിന് […] More

 • Hot Popular

  in ,

  ജെയിംസ് ബോണ്ട് ഇത്തവണ വൈകും: റിലീസ് 2020ൽ 

  ആരാധകരുടെ എണ്ണത്തിൽ സൂപ്പർഹീറോകൾക്കൊക്കെ ഒരു പടി മുന്നിലാകും ജെയിംസ് ബോണ്ട്. എത്ര ദുഷ്കരമായ സാഹചര്യങ്ങളെയും തന്റെ വിവേകത്താൽ വകഞ്ഞു മാറ്റി കൊടും കുറ്റവാളികൾക്ക് പിന്നാലെ ഏകനായി സഞ്ചരിക്കുന്ന ബോണ്ട് ഓരോ ചിത്രങ്ങളിലും ആരാധകരെ ത്രസിപ്പിക്കുകയാണ് പതിവ്. ജെയിംസ് ബോണ്ട് ശ്രേണിയിലെ 25മത് ചിത്രത്തിനായി ആഗോളതലത്തിൽ  കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. 2015ൽ പുറത്തിറങ്ങിയ സ്‌പെക്ടറിനു ശേഷം ഇഷ്ടനായകന്റെ മടങ്ങി വരവിനായി കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2019 അവസാനത്തോടെ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് 2020 ഫെബ്രുവരി […] More

 • Trending Hot Popular

  in ,

  ക്യാപ്റ്റൻ മാർവെൽ: പ്രതീക്ഷ വർധിപ്പിക്കുന്ന ട്രെയ്‌ലർ 

  ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച മാർവെൽ ഇതാ മറ്റൊരു സൂപ്പർ ഹീറോയെക്കൂടി ആരാധകർക്ക് സമ്മാനിക്കുന്നു. ബ്രീ ലാർസൺ ക്യാപ്റ്റൻ മാർവെൽ ആയെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിക്കഴിഞ്ഞു. അമാനുഷിക ശക്തികളുമായെത്തുന്ന കരോൾ ഡാൻവേഴ്സ് എന്ന കഥാപാത്രമായി ലാർസൺ പ്രത്യക്ഷപ്പെടുന്ന ചിത്രം അത്തരം കഴിവുകൾ നേടിയെടുക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് അത്തരം സവിശേഷതകൾ കൈവശമുള്ള നായികയെയാണ് അവതരിപ്പിക്കുക എന്ന്  മുൻപ് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അത്തരം വാർത്തകളെ ശരിവയ്ക്കുന്നതാണ് പുറത്തിറക്കിയിരിക്കുന്ന ട്രെയ്‌ലർ. അപകടത്തിലൂടെ അന്യഗ്രഹത്തിലെ ഡി എൻ എ ശരീരത്തിൽ കയറുന്നത് വഴിയാണ്  മുൻ യു  […] More

Load More
Congratulations. You've reached the end of the internet.