More stories

 • Trending Hot Popular

  in

  സർക്കാരിൽ വിജയ് പ്രതിനായകനോ?

  ​ഇളയ ​ദളപതി​യുടെ  ആരാധകർ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമാണ് മുരുഗദോസ് ഒരുക്കുന്ന സർക്കാർ. തുപ്പാക്കി, കത്തി എന്നിവയ്ക്ക്  ശേഷം ഇരുവരുമൊന്നിക്കുന്ന ചിത്രം ദീപാവലി റിലീസായാണെത്തുക. മുൻ ചിത്രങ്ങളുടെ വിജയം ആവർത്തിക്കുമെന്ന വിശ്വാസത്തിൽ ഏവരും കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് പുതിയൊരു വാർത്ത പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ വിജയ് പ്രതിനായക കഥാപാത്രമാകുമെന്ന സൂചനയാണ് ആരാധകരെ അമ്പരപ്പിലാഴ്ത്തിയിരിക്കുന്നത്. ചിത്രത്തിൽ ​ഒരു ​മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന രാ​ധാ രവിയാണ് ഒരു അഭിമുഖത്തിൽ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത്.  എൻ ആർ ഐ യായ വിജയ് കഥാപാത്രം തമിഴ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതും ജനതയുടെ […] More

 • Hot Popular

  in

  തെലുങ്കിൽ തിളങ്ങി അനുപമ 

  ഹൈദരാബാദ്:   പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികൾക്ക് പരിചിതയായ അനുപമ പരമേശ്വരൻ തെലുങ്ക് പ്രേക്ഷകർക്കും പ്രിയങ്കരിയാവുകയാണ്. രാം പൊത്തിനേനിയുടെ നായികയായി താരമെത്തുന്ന ‘ഹലോ ഗുരു പ്രേമ കൊസമേ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി 24 മണിക്കൂറിനകം 1.8 ദശലക്ഷം പേരാണ് യൂട്യൂബിൽ കണ്ടു കഴിഞ്ഞത്. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനമാണ് നിലവിൽ ഈ ടീസർ നിലനിർത്തിയിരിക്കുന്നത്. ‘വുന്നതി ഒക്കടെ സിന്ദഗി’ എന്ന ചിത്രത്തിന്റെ വിജയം ഈ താര ജോഡിയെ ജനപ്രിയമാക്കുകയായിരുന്നു. അതെ വിജയം ആവർത്തിക്കുമെന്ന […] More

 • Hot Popular

  in

  ഖുദാബക്ഷ് ആയി ബിഗ് ബി

  മുംബൈ: ബോളിവുഡ് ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമാണ് ആമിർ ഖാൻ നായകനാകുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ഇതിഹാസ ചിത്രം റിലീസിന് മുൻപ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത് അമിതാഭ് ബച്ചൻ ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു എന്ന വാർത്ത വന്നതോടെയാണ്. പ്രേക്ഷക പ്രതീക്ഷകളെ ബലപ്പെടുത്തികൊണ്ട് ചിത്രത്തിലെ ബച്ചന്റെ കഥാപാത്രമായ ഖുദാബക്ഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുകയാണ്. വീഡിയോയിലൂടെയാണ് അണിയറ പ്രവർത്തകർ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഖുദാബക്ഷ് എന്ന ബച്ചൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ബച്ചൻ കഥാപാത്രത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തി ആമിറും സമൂഹമാധ്യമങ്ങളിൽ വീഡിയോ […] More

 • Trending Hot Popular

  in ,

  പ്രിയനന്ദനൻറെ പുതിയ ചിത്രം വൈശാഖന്റെ സൈലൻസർ  

  വൈശാഖന്റെ പ്രശസ്തമായ കഥ സൈലൻസർ സിനിമയാകുന്നു. വാർധക്യവും ഒറ്റപ്പെടലും പ്രമേയമായ കഥ എഴുതപ്പെട്ട കാലത്തുതന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തൃശൂരിന്റെ തനതായ പ്രാദേശിക ഭാഷയിലാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്. ഈനാശുവും അയാളുടെ സന്തത സഹചാരിയായ മോട്ടോർ ബൈക്കുമാണ് കഥയുടെ കേന്ദ്രം. പി എൻ ഗോപീകൃഷ്‌ണൻ തിരക്കഥയും സംഭാഷണവും എഴുതി പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സംവിധായകന്റെ മകൻ അശ്വഘോഷനാണ്. സംവിധായകനും നടനുമായ ലാലാണ് മുഖ്യ കഥാപാത്രമായ ഈനാശുവിനെ അവതരിപ്പിക്കുന്നത്. ഇർഷാദ്, മീര വാസുദേവ്, രാമു, […] More

 • Popular

  in

  ഇൻറർനാഷനൽ ലോക്കൽ സ്റ്റോറിയുമായി ഹരിശ്രീ അശോകൻ സംവിധായാകുന്നു

  പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആൻ ഇൻറർനാഷനൽ ലോക്കൽ സ്റ്റോറി”. എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്, ഷഹീർ ഷാൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ദീപക്, ബിജു കുട്ടൻ, അശ്വിൻ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.ജയൻ, ടിനി ടോം, സൗബിൻ ഷാഹീർ, കലാഭവൻ ഷാജോൺ, സലീംകുമാർ, ഷിജു, കുഞ്ചൻ, സുരേഷ് കൃഷ്ണ, നന്ദലാൽ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബെെജു സന്തോഷ്,അബു […] More

 • Popular

  in

  മഴ ദുരിതം: മോഹൻലാലിൻറെ ഡ്രാമ ട്രെയ്‌ലർ വൈകും 

  അഭ്രപാളിയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്ന വാർത്ത പുറത്ത് വന്നത് മുതൽ പ്രേക്ഷകർ അമിത പ്രതീക്ഷയിലാണ്.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും  ടീസറിനുമെല്ലാം മികച്ച സ്വീകരണമാണ് ലഭ്യമായത്. ഫാമിലി എന്റെർറ്റൈനെറായ ഡ്രാമയുടെ ട്രെയ്‌ലർ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കുമെന്ന് വർത്തകളുണ്ടായിരുന്നെങ്കിലും ആരാധകർക്ക് നിരാശയായിരുന്നു ഫലം. സംസ്ഥാനം നേരിടുന്ന കനത്ത മഴയുടെയും ദുരിതങ്ങളുടെയും പശ്ചാത്തലത്തിലാണ് ട്രെയ്‌ലർ മാറ്റി വച്ചതെന്ന് ചിത്രത്തോടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. മോഹൽലാൽ, ആശാ ശരത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം  […] More

 • in ,

  ബ്രയൻ ആഡംസ്  വീണ്ടും ഇന്ത്യയിൽ എത്തുന്നു; ആരാധകർ ആവേശത്തിൽ  

  തനിക്ക് ഏറെ പ്രിയങ്കരമായ സ്ഥലങ്ങളിലൊന്നായ ഇന്ത്യയിലേക്ക് ഒരിക്കൽ കൂടി വരവറിയിച്ച് പ്രശസ്ത ഗായകനും  ഗാനരചയിതാവുമായ ബ്രയൻ ആഡംസ്. വിവിധ നഗരങ്ങളിൽ പ്രകടനത്തിനായെത്തുന്ന ഈ ഗ്രാമി അവാർഡ് ജേതാവ്  ഒക്ടോബറോട് കൂടി രാജ്യത്തെത്തും. 61മത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ജനതയ്ക്ക് ആശംസകളറിയിച്ചുകൊണ്ടാണ് ബ്രയൻ തന്റെ ആരാധകരോട് ആഹ്ളാദ  വാർത്ത പങ്കുവെച്ചത്. ഇന്ത്യ തനിക്ക് ഏറെ പ്രിയപ്പെട്ട നഗരമാണെന്നും അവിടെ നിന്നും ലഭ്യമായ സ്നേഹവും മഹാമനസ്കതയും അതിബൃഹത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബർ 9 ന് അഹമ്മദാബാദിൽ നടക്കുന്ന സംഗീതമേളയോടെ ആരംഭമാകുന്നപര്യടനം 11ന് ഹൈദെരാബാദിലേക്കും, […] More

 • Trending Hot Popular

  in ,

  മുഴുനീള സിനിമ നിർമിച്ച്  കേരളത്തിലെ ഒരു സർവകലാശാല

  എം.ജി. സർവകലാശാലയുടെ സിനിമ ‘സമക്ഷം’ അടുത്തമാസം തീയേറ്ററിൽ തിരുവനന്തപുരം: മുഴുനീള സിനിമ നിർമിച്ച രാജ്യത്തെ ആദ്യ സർവകലാശാലയായി മഹാത്മാ ഗാന്ധി സർവകലാശാല. മഹാത്മാ ഗാന്ധി സർവകലാശാല ക്രിയേഷൻസ് നിർമിച്ച ചലച്ചിത്രം ‘സമക്ഷം’ അടുത്തമാസം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ആദ്യ പ്രദർശനം ഓഗസ്റ്റ് 16ന് രാവിലെ 11ന് തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ നടക്കും. ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സർവകലാശാലകൾ നിർമിച്ചിട്ടുണ്ടെങ്കിലും അഫിലിയേറ്റഡ് സർവകലാശാലകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഫീച്ചർഫിലിം നിർമിക്കുന്നത്. ജൈവകൃഷി രീതികളും ഗാന്ധിയൻ ശുചിത്വസന്ദേശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കോട്ടയം ജില്ലയിലെ 71 […] More

 • Trending Hot Popular

  in , ,

  ഷാരൂഖിന് പ്രിയങ്കരനാണ് ഈ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം 

  തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കായിക താരം ആരെന്ന്  വെളിപ്പെടുത്തി ബോളിവുഡ് താരം ഷാരുഖ് ഖാൻ. കരീബിയൻ പ്രീമിയർ ലീഗ് 2018ൽ പങ്കെടുക്കുവാനെത്തിയ ഷാരുഖ് മുൻ ട്രിനിഡാഡിയൻ ക്രിക്കറ്റ് താരം ഇയാൻ ബിഷപ്പ് തന്റെ എക്കാലത്തെയും പ്രിയങ്കരനായ കളിക്കാരിൽ ഒരാളാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇയാൻ ബിഷപ്പ് തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിഹാസ താരത്തിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വിട്ടുകൊണ്ട് ആദ്യം ആഹ്ളാദം പങ്കുവെച്ചത്. കിംഗ് ഖാനെ കാണുവാൻ അവസരം ലഭിച്ചുവെന്ന് ട്വീറ്റ് ചെയ്ത ബിഷപ്പ് അദ്ദേഹത്തിന്റെ പ്രഭാവത്തെക്കുറിച്ചും വിനയത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. […] More

 • Trending Hot Popular

  in ,

  യുവനിരയുടെ പടയോട്ടം; അഭ്രപാളി വിഭവ സമൃദ്ധം

  ഓണത്തിന് ഇത്തവണ അനവധി ചിത്രങ്ങൾ  എത്രയൊക്കെ കഷ്ടത നിറഞ്ഞ ജീവിത സാഹചര്യങ്ങളിലും ഓണാഘോഷത്തിന് മലയാളികൾ യാതൊരു കുറവും വരുത്താറില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ലിനെ നാം അന്വർത്ഥമാക്കുന്നു. ഓണക്കോടി, പ്രഥമനുൾപ്പെടുന്ന വിഭവസമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ, ഓണപ്പാട്ട് എന്നിങ്ങനെ ആഘോഷത്തിന് മാറ്റ് കൂട്ടുവാൻ വ്യത്യസ്ത ഘടകങ്ങൾ കാലങ്ങളായി നാം തുടർന്ന് പോരുന്നു. മറ്റേതിനേക്കാളും സമയത്തിന് ഏറെ മൂല്യമുള്ള ഈ കാലത്ത് ഓണക്കളികളും പാട്ടുകളും കുറേശ്ശയായി മറഞ്ഞു തുടങ്ങുന്നുവെങ്കിലും ആഘോഷങ്ങളിൽ നിർബന്ധ ഘടകമായി ഒന്നുണ്ട്  – ചലച്ചിത്രം.സിനിമയില്ലാതെ എന്ത് ഓണം എന്ന […] More

 • Kerala state film awards, Indrans , Parvathy, won , best actor, actress,

  Popular

  in ,

  ചലച്ചിത്ര അവാര്‍ഡ് വിതരണം ബുധനാഴ്ച: മുഖ്യാതിഥി മോഹന്‍ലാല്‍ തന്നെ 

  തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ആഗസ്റ്റ് എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരവും അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. നടന്‍ ഡോ. മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, സാംസ്‌കാരിക […] More

 • Trending Hot Popular

  in ,

  കൊച്ചിയുടെ കഥ പറയുന്ന യുവകലാകാരന്മാരെ പരിശീലിപ്പിക്കാന്‍ ഒരിജിത് സെന്‍

  കൊച്ചി: ഇന്ത്യയിലെ ആദ്യ ഗ്രാഫിക്സ് നോവലിന്‍റെ സൃഷ്ടാവും പ്രശസ്ത കലാകാരനുമായ ഒരിജിത് സെന്‍ യുവ കലാകാരന്മാര്‍ക്ക് പരിശീലനം നല്‍കുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോ പരിപാടിയില്‍ പങ്കെടുക്കും. ഓഗസ്റ്റ് 8 മുതല്‍ 18 വരെ നടക്കുന്ന ഓപ്പണ്‍ സ്റ്റുഡിയോ പരിപാടിയിലൂടെ കൊച്ചിയിലെ ജനജീവിതം കഥേതര ഗ്രാഫിക്സ് കലയിലേക്കു മാറ്റാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 11 യുവകലാകാരന്മാരാണ് ഒരിജിത് സെന്നിന്‍റെ ശിക്ഷണം നേടാനായെത്തുന്നത്. സെന്‍ ബിനാലെ മൂന്നാം ലക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. അക്ഷരങ്ങളില്ലാതെ […] More

Load More
Congratulations. You've reached the end of the internet.