More stories

 • in

  മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഡുലാർ തീയേറ്ററും ഹാങ്ങിംഗ് പെന്‍റന്റും

  തിരുവനന്തപുരം: സ്വപ്നതുല്യമായ സംവിധാനങ്ങളും ചികിത്സാ സൗകര്യവുള്ള ശസ്ത്രക്രിയാ തീയേറ്റുകൾ മെഡിക്കൽ കോളേജ് ആശുപത്രിക്ക് തിലകക്കുറിയാകുന്നു. പുതുതായി പണികഴിപ്പിച്ച മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ  തിയേറ്ററുകൾ മേന്മകൊണ്ടും ആധുനിക സജ്ജീകരണങ്ങൾ കൊണ്ടും മറ്റേതു വമ്പൻ ആശുപത്രികളേക്കാളും മുന്നിലാണ്. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ പ്രവര്‍ത്തനോദ്ഘാടനം അടുത്തുവരവെ ആകര്‍ഷകമായ നിരവധി പ്രത്യേകസംവിധാനങ്ങള്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി തീയേറ്ററില്‍ സജ്ജമായിക്കഴിഞ്ഞു. മൂലകളില്ലാത്ത ശസ്ത്രക്രിയാമുറികള്‍ അഥവാ മോഡുലാര്‍ തീയേറ്റര്‍ പൂര്‍ണമായും അണുവിമുക്തമാക്കാന്‍ ഉപകരിക്കും. ലൈറ്റും മറ്റ് ഉപകരണങ്ങളുമെല്ലാം തറയില്‍ വയ്ക്കാതെ തൂക്കിയിടുന്ന ഹാങ്ങിംഗ് പെന്‍റന്‍റ് തീയേറ്ററിന്‍റെ […] More

 • in

  ആര്‍ദ്രം ദൗത്യരേഖ മന്ത്രി പ്രകാശനം ചെയ്തു

  തിരുവനന്തപുരം: അതീവ പ്രാധാന്യത്തോടെ പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കാന്‍ സഹായിക്കുന്ന ആര്‍ദ്രം ദൗത്യരേഖ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, എസ്.എച്ച്.എസ്.ആര്‍.സി. എന്നിവ സംയുക്തമായാണ് ദൗത്യരേഖ തയ്യാറാക്കിയത്. ജനപ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ആര്‍ദ്രത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കുന്ന വിധത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ സംവിധാനം ഇന്ത്യയില്‍ തന്നെ ശ്രദ്ധേയമാണ്. ഈ സംവിധാനം […] More

 • in

  പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം സമ്പൂര്‍ണ വിജയത്തിലേക്ക്

  തിരുവനന്തപുരം: ദിനംപ്രതി നൂറോളം രോഗികള്‍ക്ക് ആശ്വാസമായി മാറിയ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം ചുരുങ്ങിയ കാലയളവില്‍ തന്നെ സമ്പൂര്‍ണ വിജയത്തിലേക്ക്. പരീക്ഷണകാലയളവില്‍ തന്നെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പദ്ധതികളില്‍ പ്രീപെയ്ഡ് ആംബലന്‍സ് സംവിധാനം സംസ്ഥാന സര്‍ക്കാരിന്‍റെ ഒട്ടനവധി ജനക്ഷേമകരമായ പദ്ധതികളില്‍ ഒന്നാണ്. ആംബുലന്‍സ് ഉടമകളുടെ കിടമത്സരത്തില്‍ വലയുന്ന രോഗികള്‍ പ്രതീക്ഷിക്കാതെ വന്ന സൗകര്യത്തെ പൂര്‍ണമായി അംഗീകരിച്ചിരിക്കുകയാണ്. രോഗികള്‍ക്ക് ഏറെ സഹായകമാകുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചപ്പോള്‍ തന്നെ 31-ഓളം ആംബുലന്‍സുകള്‍ രജിസ്റ്റര്‍ ചെയ്തു. അവരവരുടെ […] More

 • Hot

  in

  കണ്ണാശുപത്രി പുതിയ കെട്ടിടം: 54 അധിക തസ്തികകള്‍ സൃഷ്ടിച്ചു

  തിരുവനന്തപുരം: റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയിലെ ( RIO ) പുതിയ കെട്ടിടം എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 54 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 4 ഒഫ്ത്താല്‍മോളജി അസി. പ്രൊഫസര്‍, 1 അനസ്തീഷ്യ അസി. പ്രൊഫസര്‍, 3 ഹെഡ്‌നഴ്‌സ്, 18 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, 15 നഴ്‌സിംഗ് അസിസ്റ്റന്റ്, 3 ഫാര്‍മസിസ്റ്റ് ഗ്രേഡ്-2, 2 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2, 2 […] More

 • in

  ആയുഷ്മാന്‍ ഭാരത്: ഭൂരിപക്ഷം ജനങ്ങളും പദ്ധതിയില്‍ നിന്നും പുറത്താകുമെന്ന് ആശങ്ക

  തിരുവനന്തപുരം: ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്ന് ആശങ്കയുള്ളതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പദ്ധതിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം നഷ്ടമാകും. ആര്‍.എസ്.ബി.വൈ.യില്‍ ഉള്‍പ്പെട്ടിട്ടുള്ള 21.5 ലക്ഷം കുടുംബങ്ങളും കൂടാതെ ചിസ് പദ്ധതി പ്രകാരം 19.5 ലക്ഷം കുടുംബങ്ങളും ഉള്‍പ്പെടെ 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ ഇപ്പോള്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുന്നത്. ഈ […] More

 • Hot

  in

  ‘പക്ഷാഘാതം തടയലും നിയന്ത്രണവും’ വീഡിയോ മത്സരം

  തിരുവനന്തപുരം: പക്ഷാഘാതത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ സ്ട്രോക്ക് അസോസിയേഷന്‍ (ഐഎസ്എ)  ദേശീയ തലത്തില്‍ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. രാജ്യത്തെ എണ്ണൂറിലധികം വരുന്ന പക്ഷാഘാത വിദഗ്ധരുടെ കൂട്ടായ്മയായ ഐഎസ്എ ഒക്ടോബര്‍ 29-ലെ ലോക പക്ഷാഘാത ദിനത്തിനു മുന്നോടിയായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായാണ്  മത്സരം സംഘടിപ്പിക്കുന്നത്. ‘പക്ഷാഘാതം- ലക്ഷണങ്ങളും മുന്‍നിര്‍ണയവും’,  ‘ജീവിതശൈലീ ഘടകങ്ങളും പക്ഷാഘാതവും’, ‘പക്ഷാഘാതത്തിനു ശേഷമുളള ജീവിതം’, ‘പക്ഷാഘാതവും നിലനില്‍പും’, ‘പക്ഷാഘാതം തടയല്‍’, ‘എഫ്.എ.എസ്.ടി’ (ഫെയ്സ്,ആം,സ്പീച്ച്,ടൈം) എന്നീ ആറു വിഷയങ്ങളില്‍ ഏതെങ്കിലും ഒന്ന് വീഡിയോക്ക് പ്രമേയമാക്കാം. ഇംഗ്ലിഷിലോ ഹിന്ദിയിലോ […] More

 • Government Ayurveda College Hospital for Women & Children, Poojappura, delivery, pregnant, health minister, labour room , baby, mother, 

  Hot Popular

  in ,

  ആയുര്‍വേദ ആശുപത്രികളില്‍ ബ്രഡ് ഒഴിവാക്കി സമ്പുഷ്ട ഭക്ഷണം

  തിരുവനന്തപുരം: സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വിഭാഗത്തിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഡയറ്റ് പ്ലാന്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഡയറ്റ് ഷെഡ്യൂളില്‍ നിന്നും ബ്രഡ് ഒഴിവാക്കി പുട്ട്, ചെറുപയര്‍ കറി, ഗോതമ്പ്, റവ, ഉപ്പുമാവ്, ഓട്ട്‌സ് എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ 150 ഗ്രാം വീതം ഉള്‍പ്പെടുത്തിയാണ് ഡയറ്റ് ഷെഡ്യൂള്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദ ചികിത്സയ്ക്ക് കഴിക്കുന്ന ഭക്ഷണവുമായി വലിയ […] More

 • Hot Popular

  in ,

  എലിപ്പനി: ജാഗ്രതയും പ്രതിരോധവും തുടരും

  തിരുവനന്തപുരം: എലിപ്പനിയേയും പകർച്ചപ്പനിയേയും ശക്തമായി പ്രതിരോധിച്ച് തിരുവനന്തപുരം ജില്ല. ആരോഗ്യ വകുപ്പിന്റെ സമയോചിതമായ പ്രതിരോധ നടപടികളിലൂടെയും ബോധത്കരണ പരിപാടികളിലൂടെയും എലിപ്പനി പടർന്നുപിടിക്കുന്നതു തടഞ്ഞു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. ജില്ലയിൽ എലിപ്പനിക്കെതിരായ ജാഗ്രതയും ഊർജിത പ്രതിരോധ പ്രവർത്തനങ്ങളും തുടരുകയാണ്. ജില്ലയിൽ ഈ വർഷം 146 പേർക്കാണ് എലിപ്പനി ബാധ സ്ഥിരീകരിച്ചത്. മെയ് മാസത്തിലാണ് ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്തത്. മേയിൽ 21 പേർക്ക് എലിപ്പനി ബാധ സ്ഥിരീകരിച്ചു. മൺസൂണിന്റെ തുടക്കം മുതൽ പ്രതിരോധ നടപടികൾ ആരംഭിച്ചതോടെ ജൂൺ, ജൂലൈ […] More

 • Trending Popular

  in ,

  ദുരിതമേഖലയില്‍ 47,188 ലിറ്റര്‍ പാല്‍ വിതരണം ചെയ്തു

  തിരുവനന്തപുരം: പ്രളയബാധിത പ്രദേശത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി അംഗന്‍വാടി വഴി 47,188 ലിറ്റര്‍ പാല്‍ വിതരണം ചെയ്തതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ച് നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ മാംഗലൂര്‍ യൂണിറ്റാണ് ഇത്രയേറെ പാല്‍ സംഭാവന നല്‍കിയത്. പാലിന് ക്ഷാമമുള്ള പ്രദേശങ്ങളില്‍ കുട്ടികളുടേയും അമ്മമാരുടേയും ആരോഗ്യം നിലനിര്‍ത്താനായാണ് സമ്പൂര്‍ണ ആഹാരമായ പാല്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ് തുടങ്ങിയ […] More

 • Hot Popular

  in ,

  പ്രതിരോധ മരുന്ന് എല്ലാ ആശുപത്രികളിലും ലഭ്യമാക്കണം: രമേശ് ചെന്നിത്തല

  തിരുവനന്തപുരം:    എലിപ്പനിക്കും മറ്റു സാംക്രമിക രോഗങ്ങള്‍ക്കമുള്ള  പ്രതിരോധ  മരുന്നുകള്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും  അടിയന്തിരമായി ലഭ്യമാക്കണമെന്നാവിശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രി കെ കെ ഷൈലജക്ക് കത്ത് നല്‍കി. പ്രളയത്തിന് ശേഷം  സംസ്ഥാനത്തെ എലിപ്പിനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒട്ടും കാര്യക്ഷമമല്ല. പലയിടത്തും എലിപ്പനിക്കുള്ള  പ്രതിരോധ മരുന്നായ ഡോക്‌സ് സൈക്‌ളിന്‍  ലഭിക്കുന്നില്ല.  എല്ലാ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും,  താലൂക്ക് ആശുപത്രികളിലും ഈ മരുന്ന്  ലഭ്യമാക്കണം. യാതൊരു  ഏകോപനപ്രവര്‍ത്തനങ്ങളും  ഇക്കാര്യത്തില്‍  നടക്കുന്നുമില്ല.  എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പ്രത്യേക ടീമിനെ […] More

 • Popular

  in ,

  ഭക്ഷണ ക്രമം ഒന്ന് മാറ്റി നോക്കിയാലോ?

  എന്നെന്നും ആരോഗ്യത്തോടെയിരിക്കാൻ  ആരാണ് ആഗ്രഹിക്കാത്തത്? എല്ലാവർക്കും താല്പര്യമുണ്ടെങ്കിലും അതിനുള്ള  ശ്രമം നടത്തുന്നവർ  തീരെ  കുറവാണെന്ന്  പറയാം. അനാരോഗ്യത്തിന്റെ  പ്രധാന കാരണങ്ങളിൽ  ഒന്ന് നമ്മുടെ  ഭക്ഷണ ശീലം  തന്നെയാണ്.  ആരോഗ്യം  തരുന്ന ഭക്ഷണത്തിന്  രൂചി  വളരെ  കുറവാണെന്ന് പൊതുവെ നമ്മുടെ ഇടയിൽ ഒരു  ധാരണ  ഉണ്ട്. നല്ലൊരു ഭക്ഷണക്രമം ശീലിക്കാൻ ആലോചിക്കുമ്പോഴേ മനസ്സിൽ ഓടി എത്തുന്നത് പാതി വേവിച്ച പച്ചക്കറികളും  സാലഡുമൊക്കെയാണ്. അതേപ്പറ്റി ഓർക്കുമ്പോഴേ പലർക്കും മനം മറിച്ചിലുണ്ടാകും. രുചിയോടൊപ്പം കാഴ്ചയ്ക്കും  ഭംഗിയുള്ള ഭക്ഷ്യ വസ്തുക്കളോടാണ് നമുക്ക് പൊതുവെവലിയ പ്രിയം എന്ന് പറയാം. എന്നാൽ  ഇത്തരം ഭക്ഷണത്തിൽ  ഉയർന്ന  കലോറിയും പൊണ്ണത്തടി  ഉണ്ടാക്കുന്ന  […] More

 • Hot Popular

  in ,

  ഇളനീർ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ 

  നാളീകേരത്തിന്റെയും  ഇളനീരിന്റെയും  ഗുണവശങ്ങളെക്കുറിച്ച് മലയാളികൾക്ക് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. നമ്മുടെ  ദൈനംദിന ജീവിതത്തിൽ ഇവയുടെ പ്രാധാന്യം അത്ര കണ്ട്  വലുതാണ്. എന്നാൽ നാം അറിഞ്ഞതിൽ  ഉപരിയായി ചില സവിശേഷതകൾ ഇളനീരിന് ഉള്ളതായാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അവയെന്തല്ലാമെന്ന് നോക്കാം: ഇളനീർ ഉന്മേഷം നല്കുന്നതിനോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നു. ശരീരത്തിന് ആവശ്യമുള്ള  ധാരാളം പോഷകഗുണങ്ങൾ അതിൽ  അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന്  ഇളനീർ അത്യുത്തമമായ ഒരു പാനീയമാണ്.  നല്ലൊരു എനർജി  ഡ്രിങ്കാണെന്ന്  മാത്രമല്ല  ശരീര ഭാരം നിയന്ത്രിക്കുന്നതിനും  ഇളനീർ വളരെയേറെ സഹായകമാണ്. വൃക്കകളുടെ  പ്രവർത്തനം അനായാസമാക്കുന്നതിനൊപ്പം  ഉപാപചയ […] More

Load More
Congratulations. You've reached the end of the internet.